IND vs ENG: 'അവന്‍ തിളങ്ങിയാല്‍ ഇന്ത്യ പരമ്പര നേടും', നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് നെഹ്‌റ
നോട്ടിങ്ഹാം: കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ തേടിയെത്തിയിരിക്കുന്നത്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ അതിശക്തരായ താരനിരയാണുള്ളത്. ഒട്ടുമിക്ക താരങ്ങളും ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണെന്നതാണ് ഇന്ത്യയുടെ സാധ്യതകളുയര്‍ത്തുന്നത്.
Also Read: IND vs ENG: ബ്രോഡിനും ആന്‍ഡേഴ്‌സനുമെതിരേ കൂടുതല്‍ ശരാശരി, ഇന്ത്യയുടെ കേമനെ അറിയാം

അതേ സമയം ഇംഗ്ലണ്ടിലെ പേസും ഡ്യൂക്‌സ് ബോളിലെ സ്വിങ്ങും ഇന്ത്യക്ക് വലിയ തലവേദനായകുമെന്നുറപ്പ്. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. ഇവര്‍ക്കെല്ലാം ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട റെക്കോഡുള്ളവരുമാണ്. ഇപ്പോഴിതാ പരമ്പരയിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.
Also Read: IND vs ENG: ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കും? ബാറ്റിങ് കരുത്ത് പ്രധാനം, രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ

രോഹിതിന്റെ പ്രകടനം പ്രധാനപ്പെട്ടത്
Also Read: INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല
കെ എല്‍ രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഓപ്പണറായി പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. ഓപ്പണിങ്ങിലേക്ക് അവസരം കാത്ത് ഒന്നിലധികം താരങ്ങളുണ്ട്. ഹനുമ വിഹാരിയേക്കാള്‍ ഓപ്പണറായി മികച്ചത് രാഹുലാണ്. രോഹിത് ശര്‍മ എല്ലാ മത്സരവും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിതിന്റെ മികച്ച പര്യടനമായിരിക്കും ഇതെന്നാണ് കരുതുന്നത്. അവന് തിളങ്ങാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിക്കും. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ അടിത്തറ ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും'- നെഹ്‌റ പറഞ്ഞു.
Also Read: IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍, സൂപ്പര്‍ പേസര്‍ക്ക് ഇടമില്ല

മുഹമ്മദ് സിറാജ് കാത്തിരിക്കണം
Also Read: IND vs ENG: ഗാംഗുലി പോലും അതു ചെയ്യില്ല!, പക്ഷെ റിഷഭ് ഞെട്ടിച്ചു- ആന്‍ഡേഴ്‌സന്‍
മുഹമ്മദ് സിറാജ് പ്രതിഭാശാലിയായ ബൗളറാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അവസരത്തിനായി കാത്തിരിക്കണം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷണി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് ആദ്യ ടെസ്റ്റില്‍ മുഖ്യ പരിഗണന. നാലാം പേസറെ ആവിശ്യമുണ്ടെങ്കില്‍ ആരെ വേണമെന്നത് പരിശീലകന്റെയും നായകന്റെയും തീരുമാനമാണ്. ഉമേഷ് യാദവിനെ വേണോ, സിറാജിനെ വേണോയെന്നത് അവരുടെ തീരുമാനം അനുസരിച്ചാവും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ സ്വിങ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ തിളങ്ങാനാവുയെന്ന് കരുതരുത്. ജോഫ്രാ ആര്‍ച്ചര്‍ സ്വിങ് ബൗളറല്ല. എന്നിട്ടും ഇംഗ്ലണ്ടിലെ അവന്റെ പ്രകടനം നോക്കുക. ബുംറ, ഷമി, ഇഷാന്ത് എന്നിവര്‍ ഏത് സാഹചര്യത്തിലും പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ കഴിവുള്ളവരാണ്.
Also Read: IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

നാല് പേസര്‍മാരെ കളിപ്പിക്കണോ?
നാല് പേസര്‍മാരെ പരിഗണിക്കണോയെന്നത് പിച്ചിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ് തുടങ്ങിയ പിച്ചുകളിലാണ് കൂടുതല്‍ പേസിന്റെ ആവിശ്യം വരുന്നത്. ഇവിടെ പ്രതീക്ഷിക്കുന്ന അത്ര ടേണ്‍ ലഭിക്കാറില്ല. എല്ലാ പിച്ചിലും സ്വിങ് ലഭിക്കുമെന്നും കരുതരുതെന്നും നെഹ്‌റ പറഞ്ഞു. ഇംഗ്ലണ്ടില്‍ ചൂട് കാലാവസ്ഥയായതിനാല്‍ വരണ്ട പിച്ചാവാനാണ് സാധ്യത. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചൊരുക്കാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications