Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഗാംഗുലി പോലും അതു ചെയ്യില്ല!, പക്ഷെ റിഷഭ് ഞെട്ടിച്ചു- ആന്‍ഡേഴ്‌സന്‍

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു നാളെ തുടക്കം കുറിക്കാനിരിക്കെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ബാറ്റിങിനെ പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഈ വര്‍ഷം ഇന്ത്യയും ഇംഗ്ലണ്ടും ഇതു രണ്ടാം തവണയാണ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മുഖാമുഖം വരുന്നത്.

ഈ വര്‍ഷമാദ്യം ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. അന്നു നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 3-1നു ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. അന്നത്തെ പരാജയത്തിനു സ്വന്തം നാട്ടില്‍ വച്ച് കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നത്. ഇന്ത്യയാവട്ടെ അന്നത്തെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരിക്കും ഇത്തവണയിറങ്ങുക.

 റിഷഭിന്റെ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ട്

റിഷഭിന്റെ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ട്

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റില്‍ ആന്‍ഡേഴ്‌സനെതിരേ തകര്‍പ്പനൊരു റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ട് റിഷഭ് പന്ത് കളിച്ചിരുന്നു. തേര്‍ഡ് മാനിലൂടെ ഇതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലാണ് യുവതാരങ്ങളില്‍ ഈ തരത്തിലുള്ള നിര്‍ഭയമായ സമീപനം വളര്‍ത്തിയെടുത്തതെന്നു ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന നാലാത്തെയും അവസാനത്തെയും ടെസ്റ്റിലായിരുന്നു ഇംഗ്ലീഷ് താരങ്ങളെയും കാണികളെയും അദ്ഭുതപ്പെടുത്തിയ റിഷഭിന്റെ ഈ സൂപ്പര്‍ ഷോട്ട്. ഈ മല്‍സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും താരം കുറിച്ചിരുന്നു.

 ഗാംഗുലി പോലും ചെയ്യില്ല

ഗാംഗുലി പോലും ചെയ്യില്ല

റിഷഭിനെ ഉദാഹരണമായി എടുക്കാം. കഴിഞ്ഞ പര്യടനത്തില്‍ എനിക്കെതിരേ ന്യൂബോള്‍ റിഷഭ് റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ട് കളിച്ചിരുന്നു. സൗരവ് ഗാംഗുലി ഒരിക്കലും അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. വളരെ ആവേശകരമായ കാഴ്ചയായിരുന്നു അത്.
ഈ തരത്തില്‍ ബൗളര്‍മാരെ കൂസലില്ലാതെ നേരിടുന്ന താരങ്ങള്‍ക്കെതിരേ പന്തെറിയുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ചും ഇതു വ്യത്യസ്തമായ വെല്ലുവിളിയാണ്. കാരണം അസാധാരണമായ ഷോട്ടുകളായിരിക്കും അവരില്‍ നിന്നുണ്ടാവുകയെന്നും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

 കാഴ്ചക്കാര്‍ ഇഷ്ടപ്പെടും

കാഴ്ചക്കാര്‍ ഇഷ്ടപ്പെടും

റിഷഭിനെപ്പോലെ ഒരു ബൗളറെയും കൂസലില്ലാതെ നേരിടുന്ന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ഇഷ്ടപ്പെടും. ഐപിഎല്‍ തലമുറയിലെ കളിക്കാരില്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും വ്യത്യാസം കാണാം. നിര്‍ഭയമായി കളിക്കുന്നവരാണ് ഈ താരങ്ങള്‍. ഏതു ഫോര്‍മാറ്റിലും, ഏതു തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാനും അവര്‍ക്കു ഭയമില്ലെന്നും 600ന് മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ കൊയ്ത ലോക റെക്കോര്‍ഡ് തീര്‍ത്ത ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

റിഷഭിന്റെ പ്രകടനം

റിഷഭിന്റെ പ്രകടനം

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ റിഷഭ് സ്ഥാനമുറപ്പിച്ചത് ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിലെ പ്രകടനത്തിലൂടെയായിരുന്നു. തൊട്ടുമുമ്പത്തെ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. മാച്ച് വിന്നിങ് പ്രകടനങ്ങളായിരുന്നു കളിച്ച രണ്ടു ടെസ്റ്റുകളിലും റിഷഭ് പുറത്തെടുത്തത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൃധിമാന്‍ സാഹയ്ക്കു പകരം റിഷഭിനെ ഇന്ത്യ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു.
നാലു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 270 റണ്‍സ് റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണാക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമുകളെ അറിയാം

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമുകളെ അറിയാം

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

ഇംഗ്ലണ്ട് (ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം)- ജോ റൂട്ട് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാനിയേല്‍ ലോറന്‍സ്, ഡൊനിമിക്ക് സിബ്ലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ജോണി ബെയര്‍സ്‌റ്റോ, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ഓലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, മാര്‍ക്ക് വുഡ്.

Story first published: Tuesday, August 3, 2021, 19:09 [IST]
Other articles published on Aug 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+