
റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അവസാന ദിനം റിഷഭ് മെല്ലപ്പോക്ക് ബാറ്റിങ് നടത്തണോ അതോ തന്റെ ശൈലിയില്‍ കടന്നാക്രമിക്കണോയെന്നത് സംബന്ധിച്ച് പലതരം വിലയിരുത്തലുകള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ റിഷഭ് ആക്രമിച്ച് കളിക്കണമെന്നും മറ്റ് വഴികള്‍ അവന് മുന്നിലില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
Also Read : IND vs ENG : 'ഈ പറയുന്നതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ കൊല്ലാം', ആര് ജയിക്കുമെന്ന് പ്രവചിച്ച് ആകാശ്

'എന്താണ് പന്തില്‍ നിന്ന് അവസാന ദിനം പ്രതീക്ഷിക്കുന്നത്. അവന് മുന്നില്‍ മറ്റ് വഴികളില്ല. ആക്രമിച്ച് കളിക്കുക മാത്രമാണ് വഴി. കാരണം മികച്ച ഫാസ്റ്റ് ബൗളര്‍മാരെയാണ് നേരിടേണ്ടത്. വാലറ്റത്തില്‍ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല. ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡും ബൗണ്‍സറുകളുമായി നേരിടാനാണ് സാധ്യത. രണ്ടാം ന്യൂബോള്‍ നേരിടുകയെന്നതാണ് വലിയ വെല്ലുവിളി. ഇന്ത്യക്ക് ഇനിയും 70 - 80 റണ്‍സ് ലീഡ് വേണമെങ്കില്‍ റിഷഭ് പന്തില്‍ നിന്ന് അവിസ്മരണീയ പ്രകടനം ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ത്യ 190നുള്ളില്‍ ഒതുങ്ങുമെന്നാണ് തോന്നുന്നത്' - ആകാശ് ചോപ്ര പറഞ്ഞു.
Also Read : ഭരണം പിടിച്ചെടുത്ത് താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം എന്ത് ചെയ്യും? ലോകകപ്പില്‍ പങ്കെടുക്കില്ല?

ലോര്‍ഡ്‌സിലെ കാലാവസ്ഥ ഇന്ത്യക്ക് തിരിച്ചടിയായേക്കും. മൂടിക്കെട്ടിയ കാലാവസ്ഥക്കാണ് സാധ്യത. അങ്ങനെയാണെങ്കില്‍ അത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം നല്‍കും. നാലാം ദിനം പന്തിന് കൂടുതല്‍ ബൗണ്‍സും ടേണും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റ് ചെയ്യുന്നത് വളരെ പ്രയാസമാണ്. റിഷഭിന്റെ വിക്കറ്റ് വീണാല്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കും. അഞ്ചാം ദിനം രണ്ട് സെക്ഷനെങ്കിലും ബാറ്റ് ചെയ്യാത്ത പക്ഷം സമനിലപോലും ഇന്ത്യക്ക് പ്രതീക്ഷിക്കാനാവില്ല.
Also Read : IND vs ENG: 200ലേറെ ബോള്‍ കളിച്ചു, നേടിയത് 45 റണ്‍സ്! - 70 എങ്കിലും നേടാമായിരുന്നുവെന്ന് ബട്ട്

Also read : IND vs ENG : 200ന് മുകളില്‍ വിജയലക്ഷ്യം നേടുക ലക്ഷ്യം, ജഡേജ നിര്‍ണ്ണായകമാവും - വിക്രം റാത്തോര്‍
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്. ഇത്തരമൊരു പ്രകടനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും അത് എളുപ്പമാവില്ലെന്നുറപ്പാണ്. വാലറ്റത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. അതിനാല്‍ത്തന്നെ ഇവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. 200 റണ്‍സിന് മുകളിലോട്ട് ലീഡ് നേടാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ പൊരുതി നിക്കാന്‍ ഇന്ത്യക്ക് ബൗളിങ് കരുത്തുണ്ട്. മത്സരഗതി നിര്‍ണ്ണയിക്കുക റിഷഭിന്റെ പ്രകടനത്തെ ആശ്രയിച്ചാവുമെന്നുറപ്പ്.


Click it and Unblock the Notifications