Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ഇന്ത്യയുടെ പേസ് നിരക്കൊരു പ്രശ്‌നമുണ്ട്', അതിന് തയ്യാറാവണം, ചൂണ്ടിക്കാട്ടി ബട്ട്

1

ടി20 ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഇന്ത്യ ലോകകപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍ നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ ടി20 പരമ്പര കളിക്കുകയാണ്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരം ഞായറാഴ്ചയാണ് നടക്കുന്നത്.

ഇന്ത്യക്ക് ആത്മവിശ്വാസം ഏറെയാണെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നു. ജസ്പ്രീത് ബുംറയെപ്പോലെ മികച്ച ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ബുംറക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം തല്ലുകൊള്ളികളായി മാറുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയരുന്നു.

1

ഇന്ത്യന്‍ ടീമിലെ പ്രധാന പ്രശ്‌നം ജസ്പ്രീത് ബുംറക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു പേസറില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറായ സല്‍മാന്‍ ബട്ട്. 'ബുംറയുടെ തിരിച്ചുവരവ് വലിയ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. സ്ലോ ബോളുകളെറിഞ്ഞ ശേഷം ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയ യോര്‍ക്കര്‍ മനോഹരമായിരുന്നു. ബുംറ തിരിച്ചുവരവില്‍ ശോഭിച്ചെങ്കിലും അവന് മികച്ച പിന്തുണ നല്‍കാന്‍ ആരുമില്ല. മറ്റുള്ള പേസര്‍മാരില്‍ ആരെങ്കിലും ബുംറക്ക് പിന്തുണ നല്‍കേണ്ടതായുണ്ട്'-ബട്ട് പറഞ്ഞു.

ഇന്ത്യയുടെ മറ്റെല്ലാ പേസര്‍മാരും ഡെത്ത് ഓവറുകളില്‍ നന്നായി തല്ലുവാങ്ങുന്നു. ഹര്‍ഷല്‍ പട്ടേല്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ 2 ഓവറില്‍ 32 റണ്‍സാണ് വഴങ്ങിയത്. എട്ടാം ഓവര്‍ എറിയാനെത്തി മൂന്ന് സിക്‌സറടക്കം താരം വഴങ്ങി. ഭുവനേശ്വര്‍ കുമാര്‍ 19ാം ഓവര്‍ എറിയാനെത്തിയ സമീപകാല മത്സരങ്ങളെല്ലാം ഇന്ത്യ തോറ്റു. ഡെത്ത് ഓവറില്‍ ആരെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2

അര്‍ഷദീപ് സിങ്ങിനെയാണ് ഇന്ത്യക്കിനി പരിഗണിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അര്‍ഷദീപിന്റെ ന്യൂബോളിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഇന്ത്യന്‍സ ടീമിലെ നിലവിലെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരത്തിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഹര്‍ഷല്‍ പട്ടേലിനെക്കാള്‍ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന താരം അര്‍ഷദീപാണ്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തെയും സല്‍മാന്‍ ബട്ട് പ്രശംസിച്ചു. 'ഓസ്‌ട്രേലിയക്കെതിരേ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കായി. 8 ഓവര്‍ മത്സരമായിരുന്നതിനാല്‍ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടും. രോഹിത്തിന്റെ ബാറ്റിങ്ങായിരുന്നു ഹൈലൈറ്റ്. 46 റണ്‍സിലെ 40 റണ്‍സും ബൗണ്ടറിയിലൂടെ. ഗംഭീരമായിരുന്നു പ്രകടനം'-ബട്ട് പറഞ്ഞു.

3

മൂന്നാം മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കകളേറെയാണ്. കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. രണ്ട് പേര്‍ക്കും ചേര്‍ന്ന് വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. വിരാട് കോലിക്കും സൂര്യകുമാര്‍ യാദവിനും സ്ഥിരതയില്ല. റിഷഭ് പന്തിന്റെ ഫോമും പ്രശ്‌നം. ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പ്രകടനം മികച്ചതാണെങ്കിലും സ്ഥിരത അവകാശപ്പെടാനാവില്ല.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

4

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണേണ്ടിയിരിക്കുന്നു. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും നിലനില്‍പ്പിന്റെ ലോകകപ്പാണിത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് കപ്പടിക്കാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും. അതുകൊണ്ട് തന്നെ ഇന്ത്യ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറേണ്ടതായുണ്ട്.

Story first published: Saturday, September 24, 2022, 14:09 [IST]
Other articles published on Sep 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+