Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20 പരമ്പര ആരു നേടും? വിധി നിര്‍ണയിക്കുക മൂന്ന് പോരാട്ടങ്ങള്‍!

ഏഷ്യാ കപ്പിലേറ്റ തിരിച്ചടിക്കു ശേഷം ടീം ഇന്ത്യ വീണ്ടും പോരാച്ചൂടിലേക്ക്. ചെറിയൊരു ബ്രേക്കിനു ശേഷം രോഹിത് ശര്‍മയും അടുത്ത ദൗത്യത്തിനു ഇറങ്ങുകയാണ്. ഇന്ത്യയും ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഈ മാസം 20നു തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഓസീസ് സംഘം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.

1

ഇനിയുള്ള ഓരോ മല്‍സരങ്ങളും ഇന്ത്യക്കു ടി20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം കോമ്പിനേഷനെ ശേഷിച്ച മല്‍സരുന്നില്‍ സമയവുമില്ല. ഇന്ത്യയുടെയും ഓസീസിന്റെ ചില മിന്നും താരങ്ങള്‍ തമ്മിലങ്ങളില്‍ ഇന്ത്യക്കു ഉറപ്പിക്കേണ്ടതുണ്ട്. ഇനിയൊരു പരീക്ഷണത്തിനു ടീമിനു മുള്ള പോരാട്ടമായിരിക്കും വരാനിരിക്കുന്ന ടി20 പരമ്പരയുടെ വിധിയെഴുതുക. ഇത് ഏതൊക്കെയാണെന്നു പരിശോധിക്കാം.

കോലി vs സാംപ

കോലി vs സാംപ

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ സ്പിന്നര്‍ ആദം സാംപയും തമ്മിലുള്ള പോരാട്ടത്തില്‍ അന്തിമ ജയം ആര്‍ക്കായിരിക്കുമെന്നാണ് ആരധകര്‍ ഉറ്റുനോക്കുന്നത്. കോലിയെ എല്ലായ്‌പ്പോഴും വിറപ്പിച്ചിട്ടുള്ള ബൗളറാണ് സാംപ. ഇന്ത്യയുടെ റണ്‍മെഷീനെതിരേ ഗംഭീര റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ സാംപയ്ക്കു മേല്‍ കോലി ആധിപത്യം നേടിയില്ലെങ്കില്‍ ഇന്ത്യക്കു വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

3

മോശം ഫോം കാരണം വലയുകയായിരുന്ന കോലി അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലൂടെയാണ് തന്റെ പഴയ ഫോം തിരിച്ചുപിടിച്ചത്. സാംപ വീണ്ടും കോലിയെ ഫോമൗട്ടാക്കുമോയെന്ന ആശങ്ക തീര്‍ച്ചയായും ഇന്ത്യന്‍ ഫാന്‍സിനുണ്ട്. ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവര്‍ കൂടിയാണ് കോലിയും സാംപയും. അതുകൊണ്ടു തന്നെ തങ്ങളുടെ പോരായ്മകളെക്കുറിച്ച് രണ്ടു പേര്‍ക്കും കൃത്യമായ ധാരണയുമുണ്ടാവും.

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

ഫിഞ്ച് vs ബുംറ

ഫിഞ്ച് vs ബുംറ

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണുമായ ആരോണ്‍ ഫിഞ്ചും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടവും ടി20 പരമ്പരയില്‍ വളരെ നിര്‍ണായകമാണ്. ഓപ്പണിങ് പങ്കാളിയും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്വമാണ് ടി20 പരമ്പരയില്‍ ഫിഞ്ചിനുള്ളത്. തുടക്കത്തില്‍ തന്നെ ഫിഞ്ചിനെ വീഴ്ത്താന്‍ ബുംറയ്ക്കായാല്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിയും. എന്നാല്‍ ന്യൂബോളില്‍ ഫിഞ്ചിനെ പുറത്താക്കാന്‍ ബുംറയ്ക്കായിട്ടില്ലെങ്കില്‍ ഓസീസിനെ പിടിച്ച് വിര്‍ത്തുക ഇന്ത്യക്കു ദുഷ്‌കരമായിരിക്കും.

5

കഴിഞ്ഞ 18 മാസത്തോളമായി ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ ഫിഞ്ച് പാടുപെടുകയാണ്. മോശം ഫോം കാരണം അടുത്തിടെ ഏകദിനത്തില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു. പക്ഷെ ഫിഞ്ചിനെ പൂര്‍ണമായി എഴുതിത്തള്ളാന്‍ ഇന്ത്യക്കു സാധിക്കില്ല. അതേസമയം, പരിക്കില്‍ നിന്നു മോചിതനായി ക്രിക്കറ്റിലേക്കുള്ള ബുംറയുടെ മടങ്ങിവരവ് കൂടിയാണ് ഓസീസുമായുള്ള ടി20 പരമ്പര. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പ് അദ്ദേഹത്തിനു നഷ്ടമായിരുന്നു. ബുംറ എത്രയും പെട്ടെന്ന് പഴയ താളം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാര്‍ വേണം, ആരെ പരിഗണിക്കും?, ഇവരെ ഇനിയും തഴയരുത്

മാക്‌സ്വെല്‍ vs ചഹല്‍

മാക്‌സ്വെല്‍ vs ചഹല്‍

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും തമ്മിലുള്ള പോരാട്ടവും ടി20 പരമ്പരയില്‍ നിര്‍ണായകമായി മാറും. തനിച്ച് മല്‍സരഗതി മാറ്റിമറിക്കാന്‍ സാധിക്കുന്ന താരമാണ് മാക്‌സി. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അദ്ദേഹത്തെ പുറത്താക്കുക വളരെ ദുഷ്‌കരമാണ്. കാരണം എത്ര മികച്ച ബോളുകളെയും പ്രഹരിച്ച് റണ്‍സ് വാരിക്കൂട്ടാന്‍ മിടുക്കനാണ് മാക്‌സി.

7

അദ്ദേഹത്തെ പിടിച്ചുകെട്ടാനുള്ള ചുമതല ഇന്ത്യ ചഹലിനെയായിരിക്കും ഏല്‍പ്പിക്കുക.ബൗളിങിലെ തന്റെ വേരിയേഷനുകള്‍ കൊണ്ട് ബാറ്റര്‍മാരെ സര്‍പ്രൈസ് ചെയ്യിക്കാന്‍ സാധിക്കുന്ന ബൗളറാണ് ചഹല്‍. മാക്‌സിയെ അദ്ദേഹത്തിനു തളയ്്ക്കാനായില്ലെങ്കില്‍ ഓസീസിന്റെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തുക ഇന്ത്്യക്കു ദുഷ്‌കരമായിരിക്കും.

Story first published: Friday, September 16, 2022, 12:49 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+