
ദേവ്ദത്ത് പടിക്കല്‍
ഇന്ത്യ പെട്ടെന്നെ തഴയേണ്ട താരമല്ല ദേവ്ദത്ത് പടിക്കല്‍. 2021ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടി20യില്‍ അവസരം ലഭിച്ചപ്പോള്‍ 38 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ടി20യില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ വെക്കാനാവില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ പ്രതിഭയുള്ള താരമാണ് ദേവ്ദത്ത്. ശിഖര്‍ ധവാന് ശേഷം ഏകദിനത്തില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഓപ്പണറായി ദേവ്ദത്തിനെ പരിഗണിക്കാം. 22കാരനായ താരത്തിന് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതായുണ്ട്.
T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

യശ്വസി ജയ്‌സ്വാള്‍
20കാരനായ യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ പരിഗണിക്കാന്‍ ഇനിയും വൈകരുത്. അണ്ടര്‍ 19 ലോകകപ്പിലൂടെ തിളങ്ങി ഐപിഎല്ലിലേക്കെത്തുകയും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്യാന്‍ യശ്വസി ജയ്‌സ്വാളിനായിരുന്നു. കൂടുതല്‍ അനുഭവസമ്പത്ത് ആര്‍ജിച്ച ശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതിലും നല്ലത് ഇപ്പോഴേ പരിഗണിച്ച് വളര്‍ന്നുവരാനുള്ള അവസരമൊരുക്കുന്നതാണ്. മികച്ച ഭാവിയുള്ള താരമാണ് ഇടം കൈയനായ ജയ്‌സ്വാള്‍.

വെങ്കടേഷ് അയ്യര്‍
ഇന്ത്യ വെങ്കടേഷ് അയ്യരെ എഴുതിത്തള്ളരുത്. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യ പകരക്കാരനായി പരിഗണിച്ചത് വെങ്കടേഷ് അയ്യരെയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് വെങ്കടേഷിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. 2 ഏകദിനത്തില്‍ നിന്ന് 24 റണ്‍സും 9 ടി20യില്‍ നിന്ന് 133 റണ്‍സും അഞ്ച് വിക്കറ്റും വെങ്കടേഷ് വീഴ്ത്തിയിട്ടുണ്ട്. മധ്യനിരയില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന താരം തന്നെയാണ് 27കാരനായ വെങ്കടേഷ്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് പൂര്‍ണ്ണമായും എഴുതിത്തള്ളാതെ ഇന്ത്യ വെങ്കടേഷിനെ പിന്തുണച്ച് തിരികെ എത്തിക്കേണ്ടതായുണ്ട്.

ചേതന്‍ സക്കറിയ
ഇന്ത്യ പിന്തുണക്കേണ്ട യുവപേസറാണ് ചേതന്‍ സക്കറിയ. ഐപിഎല്ലിലൂടെ ഇതിനോടകം തന്റെ മികവ് തെളിയിക്കാന്‍ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നെത്തിയാണ് ചേതന്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചത്. പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് ചേതന്‍ സക്കറിയ. 1 ഏകദിനത്തില്‍ നിന്ന് 2 വിക്കറ്റും 2 ടി20യില്‍ നിന്ന് 1 വിക്കറ്റുമാണ് അദ്ദേഹം ഇന്ത്യക്കായി നേടിയത്. മികച്ച പരിശീലകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ ചേതന്‍ സക്കറിയ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചേക്കും.
ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ഖലീല്‍ അഹമ്മദ്
ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ എന്തുകൊണ്ടാണ് ഇന്ത്യ പരിഗണിക്കാത്തതെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യക്കായി 11 ഏകദിനം കളിച്ച് 15 വിക്കറ്റും 14 ടി20യില്‍ നിന്ന് 13 വിക്കറ്റും നേടിയിട്ടുണ്ട്. 24കാരനായ താരത്തിന് കൂടുതല്‍ പിന്തുണയും അവസരവും ലഭിച്ചാല്‍ മെച്ചപ്പെടാന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഖലീലിന്റെ മികവിന് വലിയ പിന്തുണ നല്‍കുന്നില്ല. ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.


Click it and Unblock the Notifications












