Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള രോഷവും നിരാശയും പ്രകടിപ്പിക്കാന്‍ ആരാധകര്‍ ഒന്നിക്കുന്നു. ബിസിസിഐയ്‌ക്കെതിരേ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണ് ഫാന്‍സ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. ടീമില്‍ സഞ്ജുവില്ലെന്നതു കണ്ടതോടെ സോഷ്യല്‍ മീഡിയയിലൂടെ ക്രിക്കറ്റ് പ്രേമികളും ആരാധകരുമെല്ലാം ബിസിസിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

1

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. ടി20യിലും ഏകദിനത്തിലും ഓരോ ഫിഫ്റ്റികള്‍ വീതം നേടിയ അദ്ദേഹം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിരുന്നു. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കഴിഞ്ഞ ഏഷ്യാ കപ്പിലും ബാറ്റിങില്‍ ദയനീയ പരാജയമായിരുന്നു.

2

അതുകൊണ്ടു തന്നെ റിഷഭിനു പകരം സഞ്ജു ലോകകപ്പ് ടീമിലേക്കു വരുമെന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഇതേക്കുറിച്ച് ചില സൂചനകളും പുറത്തു വന്നിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് തന്നെയായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍. ദിനേശ് കാര്‍ത്തിക് ബാക്കപ്പ് വിക്കറ്റ് കീപ്പറുമായി ടീമിലേക്കു വന്നു.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

3

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഈ മാസം 28നു തിരുവനന്തപുരത്തെ കാര്യവട്ടംഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടി20 മല്‍സരം നടക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി കൂടിയാണിത്. ടി20 ലോകകപ്പ് ടീമില്‍ മാത്രമല്ല, സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഈ ടി20യിലും സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല.

4

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് സഞ്ജുവിനെ തഴഞ്ഞതിനെതിരേ പ്രതിഷേധിക്കാനാണ് ആരാധകര്‍ തയ്യാറെടുക്കുന്നത്. സഞ്ജുവിന്റെ ചിത്രത്തോടു കൂടിയ ടീ ഷര്‍ട്ട് ധരിച്ചായിരിക്കും ആരാധകര്‍ ഈ മല്‍സരത്തിനായി എത്തുകയെന്നാണ് വിവരം. അതോടൊപ്പം കളിക്കിടെ സഞ്ജുവിന്റെ പേര് ഉറക്കെ വിളിച്ചും ഫാന്‍സ് ബിസിസിഐയോടു തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ആലോചിക്കുകയാണ്.

T20 World Cup: ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ

5

ടി20 ലോകകപ്പിനും അതിനുമുമ്പ് ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഈ കാരണത്താല്‍ തന്നെയാണ് സഞ്ജു സാംസണിനു രണ്ടു ടീമുകളിലും ഇടം നേടാനാവാതെ പോയത്.

6

എന്നാല്‍ ടി20 പരമ്പരയ്ക്കു പിന്നാലെ സൗത്താഫ്രിക്കയുമായി മൂന്നു ഏകദിനങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ ടീമില്‍ സഞ്ജു തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് വിവരം. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ടി20 ലോകകപ്പ് സംഘത്തിലുള്ള ആരും കളിക്കാനുമിടയില്ല.

Story first published: Thursday, September 15, 2022, 16:22 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+