Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: ഈ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലെങ്കില്‍ ചീട്ടുകീറും!, അറിയാം

1

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പിന് മുമ്പ് രണ്ട് ടീമും കളിക്കുന്ന പ്രധാന പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യം ഈ മത്സരങ്ങള്‍ക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് എന്ത് വിലകൊടുത്തും ഓസീസ് പരമ്പര നേടേണ്ടതായുണ്ട്. ഏഷ്യാ കപ്പിലെ നാണംകെട്ട തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഈ പരമ്പര നേട്ടം അത്യാവശ്യമാണെന്ന് പറയാം.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഗംഭീര താരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഫോമും സ്ഥിരതയുമെല്ലാം പ്രശ്‌നം. പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് ടി20 ലോകകപ്പിന് മുമ്പ് കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി കരിയര്‍ നേരിട്ടേക്കും. ഇത്തരത്തില്‍ വലിയ സമ്മര്‍ദ്ദത്തോടെ ഓസീസ് പരമ്പരക്കിറങ്ങുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യയുടെ ടി20 ടീമില്‍ നിര്‍ണ്ണായക താരമായി മാറി മികവ് കാട്ടവെയാണ് ഹര്‍ഷല്‍ പട്ടേലിന് പരിക്കേല്‍ക്കുന്നത്. ഇതോടെ പേസ് ഓള്‍റൗണ്ടര്‍ക്ക് കുറച്ചുനാള്‍ പുറത്തിരിക്കേണ്ടി വന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷല്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഫോം എത്രത്തോളമെന്ന് കണ്ടറിയേണ്ടതായുണ്ട്. ഇന്ത്യ പ്ലേയിങ് 11 വലിയ പ്രാധാന്യം നല്‍കുന്ന ഹര്‍ഷലിന് ഓസീസ് പരമ്പരയില്‍ തിളങ്ങാനാവാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.

2021ലെ ഐപിഎല്ലിലും മികവ് കാട്ടിയ ഹര്‍ഷല്‍ പന്തിന്റെ വേഗതയിലെ മികച്ച നിയന്ത്രണത്തിലൂടെ വിക്കറ്റ് വീഴ്ത്തുന്നവനാണ്. ഡെത്ത് ഓവറിലും മധ്യ ഓവറുകളിലും വിശ്വസ്തനായ താരം ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. എന്നാല്‍ താരത്തിന് ഫിറ്റ്‌നസ് തെളിയിച്ചതുപോലെ തന്നെ ഫോമും തെളിയിക്കേണ്ടതായുണ്ട്. ഹര്‍ഷല്‍ പട്ടേലിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദമാണ് ഓസീസ് പരമ്പരയില്‍ നേരിടേണ്ടി വരിക.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ സീനിയര്‍ താരവും ഓപ്പണറുമായ കെ എല്‍ രാഹുലാണ് സമ്മര്‍ദ്ദം നേരിടുന്ന മറ്റൊരു താരം. പരിക്കിന്റെ ഇടവേളക്ക് ശേഷം രാഹുല്‍ മടങ്ങിയെത്തിയിട്ട് അധികനാളായില്ല. സിംബാബ് വെ പര്യടനത്തിലും ഏഷ്യാ കപ്പിലും പ്രതീക്ഷക്കൊത്ത് ഉയരാത്ത രാഹുലിന് ടി20 ലോകകപ്പിന് മുമ്പ് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. കരുത്തുറ്റ ഓസ്‌ട്രേലിയക്കെതിരേ രാഹുലിന് തിളങ്ങണം. അല്ലാത്ത പക്ഷം ഓപ്പണിങ് സ്ഥാനത്തില്‍ മാറ്റം വന്നേക്കും.

ടി20 ലോകകപ്പില്‍ തനിക്കൊപ്പം രാഹുല്‍ തന്നെയാവും ഓപ്പണറെന്നാണ് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസീസ് പരമ്പരയില്‍ വിരാട് കോലിയേയും ഓപ്പണിങ്ങില്‍ പരീക്ഷിക്കുമെന്ന സൂചനയും രോഹിത് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഓസീസ് പരമ്പരയില്‍ തിളങ്ങാനാവാതെ പോയാല്‍ രാഹുലിനത് തിരിച്ചടിയാവും. അതിന്റെ സമ്മര്‍ദ്ദം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുണ്ടാവും.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

റിഷഭ് പന്ത്

റിഷഭ് പന്ത്

ടി20 ഫോര്‍മാറ്റില്‍ 25ന് താഴെ മാത്രം ശരാശരിയുണ്ടായിട്ടും ഇന്ത്യ വലിയ പിന്തുണ നല്‍കുന്ന താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഓസീസ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സഞ്ജു സാംസണെ മറികടന്ന് ലോകകപ്പ് ടീമില്‍ ഇടം നേടിയ റിഷഭിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ റിഷഭിന് ഓസീസ് പരമ്പരയില്‍ തിളങ്ങേണ്ടതായിരുന്നു. വലിയ സമ്മര്‍ദ്ദത്തിലുള്ള റിഷഭിന് ഈ പരമ്പരയില്‍ തന്റെ മികവ് കാട്ടി ആത്മവിശ്വാസം വീണ്ടെടുക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, September 20, 2022, 7:43 [IST]
Other articles published on Sep 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+