IND vs AUS T20: '12 പന്തില്‍ 50 നേടാന്‍ അവനാവും', തല്ലുകൊള്ളി, ഹര്‍ഷലിനെതിരേ ട്രോള്‍ പൂരം

നാഗ്പൂര്‍: സമീപകാലത്തായി ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ പേസര്‍മാരിലൊരാളാണ് ഹര്‍ഷല്‍ പട്ടേല്‍. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ഹര്‍ഷല്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും വിക്കറ്റ് നേടാന്‍ കഴിവുള്ളവനാണ്. വലിയ മൈതാനങ്ങളില്‍ ഹര്‍ഷലിന്റെ സ്ലോ ബോളുകള്‍ വളരെ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ഹര്‍ഷലിന് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല.
തല്ലുകൊള്ളി ബൗളറായി അദ്ദേഹം മാറുന്നു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹര്‍ഷല്‍ രണ്ടാം ടി20യിലും നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഓവറില്‍ 32 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. എട്ടാം ഓവര്‍ എറിയാനെത്തി മൂന്ന് സിക്‌സുകളാണ് ഹര്‍ഷല്‍ വഴങ്ങിയത്. നാഗ്പൂരിലെ വലിയ പിച്ചാണ്. എന്നിട്ടും മികവ് കാട്ടാനാവാത്ത ഹര്‍ഷലിനെതിരേ വ്യാപക ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

ഹര്‍ഷല്‍ പട്ടേലിന് 12 പന്തില്‍ ഫിഫ്റ്റി നേടാനാവുമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം മിന്നും പ്രകടനം നടത്താന്‍ ഹര്‍ഷലിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എന്നാല്‍ സമീപകാലത്തായി പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയത് ഹര്‍ഷലാണ്. 32 സിക്‌സുകളാണ് അദ്ദേഹം വിട്ടുകൊടുത്തത്.
ഒരു വര്‍ഷം ടി20യില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ബൗളറെന്ന റെക്കോഡ് ആദം സാംബയുടെ പേരിലാണ്. 32 സിക്‌സുകളാണ് ഓസീസ് സ്പിന്നര്‍ 2021ല്‍ വഴങ്ങിയത്. ഈ റെക്കോഡ് ഹര്‍ഷല്‍ മറികടക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ അതിവേഗ ഫിഫ്റ്റി ഇങ്ങനെയാണെങ്കില്‍ ഹര്‍ഷല്‍ സ്വന്തം പേരിലാക്കുമെന്നാണ് ആരാധകരുടെ പരിഹാസം. സ്ലോ ബോളുകളാണ് ഹര്‍ഷലിന്റെ ആയുധം. നാഗ്പൂരില്‍ അത് ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ അവന്‍ നല്ലൊരു സ്ലോബോള്‍ പോലും എറിഞ്ഞില്ല. ലൈനും ലെങ്തും പ്രശ്‌നം. പ്ലാന്‍ ബിയില്ല. ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണവന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

ഫുള്‍ട്ടോസിലൂടെ വിക്കറ്റ് നേടാന്‍ ശ്രമിക്കുമ്പോള്‍ ബാറ്റ്‌സ്മാനെക്കൂടി നോക്കേണ്ടതായുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പില്‍ ഹര്‍ഷലിനെ കൊണ്ടുപോകുന്നത് ദുരന്തം ചോദിച്ചുവാങ്ങുന്ന പോലെയാണെന്നും ആരാധകര്‍ പറയുന്നു. അര്‍ഷദീപ് സിങ്ങാണ് ഡെത്ത് ഓവറില്‍ മികച്ചവനെന്നും ഇടം കൈയന്‍ പേസര്‍ ഇന്ത്യക്ക് അത്യാവശ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഷദീപ്, ഭുവനേശ്വര്‍, ബുംറ കൂട്ടുകെട്ട് ടി20 ലോകകപ്പില്‍ കളിക്കണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ മൈതാനങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഹര്‍ഷലിന് തിളങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ആ തീരുമാനം തെറ്റായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. ഹര്‍ഷലിന് പകരം ഇന്ത്യ മുഹമ്മദ് ഷമിയെയാണ് പരിഗണിക്കേണ്ടതെന്നും പറയുന്നവര്‍ ഏറെയാണ്. ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. ഇന്ത്യ ഷമിയെ ലോകകപ്പില്‍ ബാക്കപ്പ് താരമായാണ് പരിഗണിച്ചത്. ഹര്‍ഷലിനെ പ്രധാന ടീമിലും ഉള്‍പ്പെടുത്തി. ഹര്‍ഷലിനെ ബാക്കപ്പ് താരമാക്കി ഷമിയെയാണ് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ആരാധകര്‍ പറയുന്നു.
IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഓസ്‌ട്രേലിയക്കെതിരേ രണ്ടാം ടി20യില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് മറികടന്നത്. രോഹിത് ശര്‍മയുടെ (20 പന്തില്‍ 46*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. നാല് സിക്‌സും ഫോറുമാണ് അദ്ദേഹം പറത്തിയത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ജയമാണിതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications