
നാലു ബോളുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തോല്‍വിക്കു ഇന്ത്യക്കു സ്വയം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കാരണം അത്രയും ദയനീയമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. അക്ഷര്‍ പട്ടേലൊഴികെ ബൗള്‍ ചെയ്ത മറ്റു അഞ്ചു പേരും റണ്‍സ് വഴങ്ങുന്നതില്‍ പരസ്പരം മല്‍സരിക്കുകയായിരുന്നു. 10ന് മുകളുല്‍ ഇക്കോണമി റേറ്റിലാണ് ഇവരെല്ലാം റണ്‍സ് വഴങ്ങിയത്.

ഉമേഷ് യാദവ് (13.5), ഭുവി (13), യുസ്വേന്ദ്ര ചഹല്‍ (12.60), ഹര്‍ഷല്‍ (12.20), ഹാര്‍ദിക് പാണ്ഡ്യ (11) എന്നിങ്ങനെയായിരുന്നു ഇക്കോണമി റേറ്റുകള്‍. ഭുവിയെറിഞ്ഞ 17ാം ഓവറില്‍ 15ഉം 19ാം ഓവറില്‍ 16ഉം റണ്‍സാണ് ഓസീസ് വാരിക്കൂട്ടിയത്. ഹര്‍ഷലിന്റെ 18ാം ഓവറില്‍ 22ഉം റണ്‍സ് ഓസീസ് സ്‌കോര്‍ ചെയ്തു. ഭുവി വിക്കറ്റൊന്നുമില്ലാതെ നാലോവറില്‍ 52ഉം ഹര്‍ഷല്‍ വിക്കറ്റില്ലാതെ നാലോവറില്‍ 49ഉം റണ്‍സ് ദാനം ചെയ്തു. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരേ ആഞ്ഞടിച്ചത്.
IND vs AUS: 32 ബോളില്‍ ഫിഫ്റ്റി, ഒപ്പം വമ്പന്‍ നേട്ടവും! രാഹുലിനെതിരേ ഇനിയാരും വാളോങ്ങേണ്ട

48 ബോളില്‍ 101 റണ്‍സ്, മാന്‍ ഓഫ് ദി മാച്ച്. എന്നായിരുന്നു ഭുവനേശ്വര്‍ കുമാറിനെയും ഹര്‍ഷല്‍ പട്ടേലിനെയും ഒരു യൂസര്‍ പരിഹസിച്ചത്.
ഭുവി 24 ബോളില്‍ 52ഉം ഹര്‍ഷല്‍ 24 ബോളില്‍ 49 ഉം റണ്‍സ് വിട്ടുകൊടുത്തതിനെ ചേര്‍ത്തുവച്ചായിരുന്നു ഈ പരാമര്‍ശം.
ടി20 ലോകകപ്പില്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും ബൗള്‍ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് എനിക്കു എങ്ങനെ ഉറങ്ങാന്‍ സാധിക്കുമെന്നാണ് ഒരു യൂസര്‍ ചോദിക്കുന്നത്. ജീവിതത്തിലെ 99ാമത്തെ പാഠം- 19ാമത്തെ ഓവര്‍ ഒരിക്കലും ഭുവനേശ്വര്‍ കുമാറിനു കൊടുക്കരുതെന്നു ഒരു യൂസര്‍ കുറിച്ചു.

ഭുവനേശ്വര്‍ കുമാര്‍ (52*) ഉജ്ജ്വല അര്‍ധസെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ നേടിയത്. വളരെ നന്നായി കളിച്ചുവെന്നു ഒരു യൂസര്‍ പരിഹസിച്ചു.
ഇന്ത്യന്‍ ടീം എന്തുകൊണ്ടാണ് ഭുവനേശ്വര്‍ കുമാറിനെ ഡെത്ത് ഓവറുകളില്‍ പരീക്ഷിക്കുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. ഡെത്ത് ഓവറുകളില്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. 19ാം ഓവര്‍ എങ്ങനെയാവുമെന്നു പ്രവചിക്കാനും നമുക്കു കഴിയും. അദ്ദേഹം മെച്ചപ്പെടുത്തിയേ തീരുവെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

എതിര്‍ ടീമിന്റെ 19ാം ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ഭുവനേശ്വര്‍ കുമാറെന്നായിരുന്നു ഒരു പരിഹാസം.
എന്തുകൊണ്ടാണ് ഭുവനേശ്വര്‍ കുമാറിനു രോഹിത് ശര്‍മ ഡെത്ത് ഓവര്‍ നല്‍കുന്നതെന്നു നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കുമോയെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
ഒരിക്കല്‍ക്കൂടി ഭുവനേശ്വര്‍ കുമാര്‍ ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍. ഒരേ പിഴവ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഇയാളെക്കൊണ്ട് മടുത്തിരിക്കുകയാണെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.


Click it and Unblock the Notifications