
സഞ്ജു തിരിച്ചെത്തി
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ഇവരെല്ലാം അതിനു ശേഷമുള്ള ബംഗ്ലാദേശ് പര്യടനത്തില്‍ ടീമില്‍ തിരികെയെത്തും. ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടു.
എന്നാല്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും തഴയപ്പെട്ടു. ഏകദിനത്തില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ ഇടംപിടിച്ചു.

ബുംറയുടെ വരവ് വൈകും
പരിക്കു കാരണം വിശ്രമിക്കുന്ന പേസര്‍ ദീപക് ചാഹര്‍ ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിനെക്കുറിച്ച് സൂചനകളൊന്നുമില്ല. രണ്ടു പര്യടനങ്ങളിലും അദ്ദേഹം ടീമിന്റെ ഭാഗമല്ല. ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: IPL 2023: സിഎസ്‌കെയില്‍ അഴിച്ചുപണി, ലേലത്തിനു മുമ്പ് ഇവരെ പറഞ്ഞുവിടും!

ന്യൂസിലാന്‍ഡിനെതിരായ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.
T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ബംഗ്ലാദേശിനെതിരായ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടിധര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, യഷ് ദയാല്‍.
Also Read: T20 World Cup 2022: ഇക്കളി പോരാ..., ഇന്ത്യക്ക് മൂന്ന് മാറ്റം വേണം, എന്തൊക്കെയെന്നറിയാം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.


Click it and Unblock the Notifications