Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇക്കളി പോരാ..., ഇന്ത്യക്ക് മൂന്ന് മാറ്റം വേണം, എന്തൊക്കെയെന്നറിയാം

india

പെര്‍ത്ത്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടി തെറ്റിയിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. നിലവില്‍ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇനി ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ഈ മത്സരത്തില്‍ ജയിച്ച് സെമിയിലേക്കെത്തുകയാവും ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ബംഗ്ലാദേശിനെ നിസാരക്കാരായി കാണാനാവില്ല. ഇന്ത്യയെ ഭയപ്പെടുത്താന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അട്ടിമറി വീരന്മാരായ ബംഗ്ലാദേശിന് മുന്നില്‍ ഇന്ത്യ പതറാതിരിക്കാന്‍ ചില മാറ്റങ്ങളോടെ ടീമിന്റെ കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. ആ മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

റിഷഭ് പന്ത് പ്ലേയിങ് 11ല്‍ വേണം

റിഷഭ് പന്ത് പ്ലേയിങ് 11ല്‍ വേണം

ഇന്ത്യയുടെ ടോപ് 6 ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ പോലും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായി ഇല്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് ഇത് നന്നായി മുതലെടുക്കാന്‍ സാധിക്കുന്നുണ്ട്. ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ അക്ഷര്‍ പട്ടേലിനെ ഉപയോഗിച്ച് നോക്കിയെങ്കിലും ക്ലിക്കായില്ല. നന്നായി ബാറ്റ് ചെയ്യാന്‍ അറിയാവുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തന്നെ ഇന്ത്യക്ക് ആവിശ്യമാണ്. അതുകൊണ്ട് തന്നെ റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിക്കേണ്ടതായുണ്ട്.

ദിനേഷ് കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ ടി20 ലോകകപ്പിന് മുമ്പ് വരെ ഇന്ത്യക്കായി തിളങ്ങിയിരുന്നെങ്കിലും ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം മോശമാണ്. റിഷഭിനെപ്പോലൊരു എക്‌സ്ഫാക്ടര്‍ താരത്തെ ഇന്ത്യ പുറത്തിരുത്തുന്നത് നീതികേടാണ്. അതുകൊണ്ട് തന്നെ റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്.

Also Read : T20 World Cup 2022: മോശം ഫോം, ഇവര്‍ പ്ലേയിങ് 11 നിന്ന് പുറത്തായേക്കും!, അഞ്ച് സൂപ്പര്‍ താരങ്ങള്‍

അക്ഷറിന് പകരം ചഹാല്‍

അക്ഷറിന് പകരം ചഹാല്‍

ഇന്ത്യക്ക് സ്പിന്‍ ഓള്‍റൗണ്ടര്‍ അത്യാവശ്യമാണ്. ആ റോളില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ നിലവില്‍ അക്ഷര്‍ പട്ടേലിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നത്. എന്നാല്‍ അക്ഷര്‍ ബൗളിങ്ങില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാത്തതിനാല്‍ ഇന്ത്യക്ക് പകരക്കാരനെക്കൊണ്ട് വരേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. അക്ഷറിന് പകരം ദീപക് ഹൂഡയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഇറക്കിയെങ്കിലും ഈ പരീക്ഷണം പാളി. അതുകൊണ്ട് തന്നെ അക്ഷറിന് പകരം സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ കളിപ്പിക്കേണ്ടതായുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ക്ക് ഇന്ത്യ ഒരവസരം പോലും ഇത്തവണ നല്‍കിയിട്ടില്ല. എന്നാല്‍ അവസരം അര്‍ഹിക്കുന്ന ബൗളറാണ് ചഹാലെന്നതില്‍ തര്‍ക്കമില്ല. വലിയ മൈതാനങ്ങളില്‍ ടേണിങ്ങുകൊണ്ട് വിക്കറ്റ് നേടാന്‍ കെല്‍പ്പുള്ളവനാണ് ചഹാല്‍.

Also Read : T20 World Cup 2022: ആദ്യ ആഴ്ചയിലെ ഫ്‌ളോപ്പ് 11 ഇതാ, മൂന്ന് പാക് താരങ്ങള്‍, ഒരു ഇന്ത്യക്കാരനും

ഭുവനേശ്വറിന് പകരം ഹര്‍ഷല്‍ പട്ടേല്‍

ഭുവനേശ്വറിന് പകരം ഹര്‍ഷല്‍ പട്ടേല്‍

ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. വിക്കറ്റ് നേടാന്‍ ഭുവിക്ക് സാധിക്കുന്നില്ല. മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങ്ങും ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുന്ന ബൗളറെയാണ് ഇന്ത്യക്കാവശ്യം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യ മധ്യ ഓവറുകളില്‍ നിരവധി റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റ് നേടാനും പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കാവുന്നതാണ്.

Story first published: Sunday, October 30, 2022, 22:25 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+