IPL 2023: സിഎസ്‌കെയില്‍ അഴിച്ചുപണി, ലേലത്തിനു മുമ്പ് ഇവരെ പറഞ്ഞുവിടും!

ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികൡലൊന്നാണ് നാലു തവണ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പക്ഷെ ഈ വര്‍ഷം നടന്ന 15ാം സീസണ്‍ സിഎസ്‌കെയെ സംബന്ധിച്ച് വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. 2021ലെ ജേതാക്കളെന്ന തലയെടുപ്പുമായെത്തിയ സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. 10 ടീമുകളുടെ ലീഗില്‍ അവര്‍ക്കു ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സിഎസ്‌കെയെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ഇതെന്നു നിസംശയം പറയാം.
അതുകൊണ്ടു തന്നെ അടുത്ത സീസണിനു മുമ്പ് സിഎസ്‌കെ ടീമില്‍ ചില അഴിച്ചുപണികള്‍ ഉറപ്പായും പ്രതീക്ഷിക്കാം. അഞ്ചാം കിരീടം വരാനിരിക്കുന്ന സീസണില്‍ ലക്ഷ്യമിടുന്ന സിഎസ്‌കെയ്ക്കു നിലവിലെ പോരായ്മകള്‍ പരിഹരിച്ചെങ്കില്‍ മാേ്രത അതു സാധിക്കുകയുള്ളൂ. ഡിസംബറില്‍ മിനി താരലേലം നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി ചില കളികാരെ ഫ്രാേൈഞ്ചസികള്‍ ഒഴിവാക്കുകയും ചെയ്യും. സിഎസ്‌കെ കൈവിടാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

രവീന്ദ്ര ജഡേജ
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിടാന്‍ സാധ്യതയുള്ള ഒരു താരം. നിലവില്‍ ഏതൊരു ടീമും ആഗ്രഹിക്കുന്ന പോലെയൊരു താരമാണ് ജഡ്ഡു. പക്ഷെ ടീം മാനേജ്‌മെന്റുമായി ഉടക്കിയതോടെ ടീമിലെ പുകഞ്ഞ കൊള്ളിയായി അദ്ദേഹം മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണിന്റെ പകുതിയോളം ടീമിനെ നയിച്ചത് ജഡേജയായിരുന്നു. പക്ഷെ സിഎസ്‌കെ തോല്‍വികളിലേക്കു കൂപ്പുകുത്തിയതോടെ നായകസ്ഥാനമൊഴിഞ്ഞ അദ്ദേഹം എംഎസ് ധോണിയെ തിരികെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

ടീമില്‍ നിന്നും അപ്രത്യക്ഷനായി
വൈകാതെ ജഡ്ഡു ടീമില്‍ നിന്നും 'അപ്രത്യക്ഷനുമായി'. പരിക്കെന്നായിരുന്നു വിശദീകരണം. പക്ഷെ പിന്നീടാണ് ടീം മാനേജ്‌മെന്റും ജഡേജയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്ന സൂചനകള്‍ പുറത്തുവന്നത്. ഇതു ശരിവച്ചുകൊണ്ടു തന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട ഫോട്ടോസും വീഡിയോസുമെല്ലാം താരം നീക്കവും ചെയ്തു. അതുകൊണ്ടു തന്നെ ജഡേജയെ ഇനി ടീമില്‍ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്കും താല്‍പ്പര്യമില്ല. വലിയ തുകയ്ക്കു മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കു അദ്ദേഹത്തെ വില്‍ക്കാനാണ് സിഎസ്‌കെയുടെ നീക്കം.

ക്രിസ് ജോര്‍ഡന്‍
ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിടാന്‍ പോവുന്ന രണ്ടാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.6 കോടി രൂപ മുടക്കിയാണ് അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. പക്ഷെ ശരാശരിയില്‍ താഴെയായിരുന്നു ജോര്‍ഡന്റെ പ്രകടനം. ഈ കാരണത്താല്‍ നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ. 77 ബോളുകളെറിഞ്ഞ ജോര്‍ഡന്‍ 10.52 ശരാശരിയില്‍ വിട്ടുകൊടുത്തത് 135 റണ്‍സാണ്. അതിനാല്‍ തന്നെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് സിഎസ്‌കെ.

റോബിന്‍ ഉത്തപ്പ
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയാണ് അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കാണാത്ത മൂന്നാമത്തെ താരം. അദ്ദേഹത്തെ സിഎസ്‌കെ കൈവിടുകയല്ല, മറിച്ച് അടുത്തിടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതാണ് കാരണം. 2021ലെ ഐപിഎല്ലില്‍ ഫൈനലിലടക്കം ടീമിന്റെ നാലാം കിരീടത്തില്‍ മോശമല്ലാത്ത പങ്കുവഹിക്കാന്‍ ഉത്തപ്പയ്ക്കായിരുന്നു. ഈ കാരണത്താല്‍ തന്നെ കഴിഞ്ഞ സീസണിലും അദ്ദേഹം ടീമില്‍ തുടരുകയായിരുന്നു. പക്ഷെ കളിഞ്ഞ തവണ ഉത്തപ്പ ബാറ്റിങില്‍ തിളങ്ങിയില്ല. വെറും 230 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. കഴിഞ്ഞ മാസമാണ് ഉത്തപ്പ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം കമന്ററിയില്‍ സജീവമാവുകയും ചെയ്തിരുന്നു. വിരമിച്ചതിനാല്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അദ്ദേഹത്തിനു അനുമതി ലഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications