
ടീം തിരഞ്ഞെടുപ്പ് പാളി
പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ് സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ദിക് പാണ്ഡ്യയെപ്പോലൊരു താരമായ മുഹമ്മദ് വസിം ജൂനിയര്‍ പാകിസ്താനുണ്ടായിട്ടും ഇന്ത്യക്കെതിരേ കളിപ്പിച്ചില്ലെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്കെതിരേ ഇറക്കാതെ എക്‌സ്ഫാക്ടര്‍ താരമായ മുഹമ്മദ് വസീമിനെ കളിപ്പിക്കണമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

മധ്യനിര പ്രശ്‌നം
പാകിസ്താന് മികച്ചൊരു മധ്യനിരയില്ല. നേരത്തെ മൂന്നാം നമ്പറിലും നാലാം നമ്പറിലുമൊക്കെ ഫഖര്‍ സമാന്‍ കളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ പ്ലേയിങ് 11 ഇല്ല. ഷാന്‍ മസൂദ് ഉണ്ട്. ഭേദപ്പെട്ട നിലയില്‍ റണ്‍സും നേടുന്നു. എന്നാല്‍ അവരുടെ ടീം സെലക്ഷന്‍ മികച്ചതാണെന്ന് കരുതുന്നില്ല. ഓസീസ് സാഹചര്യത്തില്‍ മുഹമ്മദ് വസീം ജൂനിയറെപ്പോലൊരു താരത്തെ അവര്‍ക്ക് അത്യാവശ്യമാണ്. അവന്‍ ഭേദപ്പെട്ട രീതിയില്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്.
ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ഗുണം ചെയ്യുന്ന താരമാണവന്‍. വലിയ അനുഭവസമ്പത്തുള്ള താരമല്ല. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കാനും ഒന്നോ രണ്ടോ ഓവറുകള്‍ നന്നായി ചെയ്യാനും കഴിവുണ്ട്. അവന്‍ ഇതിന് മുമ്പ് ഇന്ത്യക്കെതിരേ കളിച്ചിട്ടുമില്ല. സിഡ്‌നിയില്‍ രണ്ട് സ്പിന്നര്‍മാര്‍ കുഴപ്പമില്ല. എന്നാല്‍ മറ്റ് വേദികളില്‍ അത് അധികം ഗുണം ചെയ്യില്ല. ഒന്നോ രണ്ടോ ഓവറുകള്‍ ചെയ്യാനും അതിവേഗത്തില്‍ 30 റണ്‍സെടുക്കാനും കഴിവുള്ള താരത്തെയാണ് ഓസീസ് പിച്ചില്‍ ആവിശ്യം-ഗവാസ്‌കര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.

പാകിസ്താന്റെ ബാറ്റിങ് മോശം
പാകിസ്താന് വലിയ തിരിച്ചടിയായത് മോശം ബാറ്റിങ് പ്രകടനമാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തില്‍ അവര്‍ അമിതമായി പ്രതീക്ഷവെക്കുന്നു. രണ്ട് പേരും പെട്ടെന്ന് മടങ്ങുമ്പോള്‍ പാകിസ്താന്റെ മധ്യനിരക്കതിനനുസരിച്ച് ഉയരാനാവുന്നില്ല. അതുകൊണ്ട് തന്നെ ആദ്യത്തെ രണ്ട് മത്സരത്തിലും പാകിസ്താന്‍ തോറ്റു. ഇനി സെമിയില്‍ കടക്കുക പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കേണ്ടത് പാകിസ്താന് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നീ കരുത്തുറ്റ പേസര്‍മാര്‍ പാകിസ്താനൊപ്പമുണ്ട്. അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കന്മാരാണിവര്‍. എന്നാല്‍ പരിക്കിന് ശേഷം മടങ്ങിയെത്തിയ ഷഹീന്‍ ഷാ അഫ്രീദിക്ക് പഴയ മികവ് കാട്ടാനാവാത്തത് പാകിസ്താനെ തളര്‍ത്തുന്നുണ്ട്. എന്തായാലും ഇനിയുള്ള മത്സരങ്ങള്‍ പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്നതില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications












