
ഇത്തവണ ടീം തിരഞ്ഞെടുപ്പിലടക്കം ഇന്ത്യക്ക് പാളിച്ച പറ്റി. യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞതും മോശം ഫോമിലുള്ള രാഹുല്‍ ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,ഹര്‍ദിക് പാണ്ഡ്യ എന്നിവരെയൊക്കെ ടീമിലേക്ക് പരിഗണിച്ചതുമെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി മാറി. അര്‍ഹിച്ച പലര്‍ക്കും ഇത്തവണ ടീമില്‍ ഇടം ലഭിച്ചില്ല എന്നതാണ് വസ്തുത. ഇത്തവണ അവസരം ലഭിക്കാതെ പോവുകയും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതുമായ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാവില്ല. എഴുതിത്തള്ളിയപ്പോഴെല്ലാം മികച്ച പ്രകടനംകൊണ്ട് തിരിച്ചുവന്ന് കൈയടി നേടിയ ചരിത്രമാണ് ധവാന് പറയാനുള്ളത്. അവസാന രണ്ട് ഐപിഎല്ലിലും ഗംഭീര പ്രകടനം നടത്തിയ ധവാന് ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പദ്ധതികളില്‍ ധവാന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മികച്ചൊരു ഐപിഎല്‍ സീസണ്‍ ഉണ്ടായാല്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

യുസ്‌വേന്ദ്ര ചഹാല്‍
ടി20 ലോകകപ്പിന് മുമ്പുവരെ ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു യുസ് വേന്ദ്ര ചഹാല്‍. എന്നാല്‍ സമീപകാലത്തായി നന്നായി തല്ലുവാങ്ങിയതോടെ അദ്ദേഹത്തെ ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴഞ്ഞു. അവസാന ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടും ചഹാല്‍ തഴയപ്പെട്ടു. ഇത് എങ്ങനെയാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് മത്സരഫലങ്ങളില്‍ നിന്ന് വ്യക്തം.വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ചഹാല്‍ ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച പ്രകടനം തുടര്‍ന്നാല്‍ തീര്‍ച്ചയായും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചഹാലുണ്ടാവും.
Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

ടി നടരാജന്‍
മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലെന്നത് ഇന്ത്യന്‍ ടീമിനെ ഏറെ നാളായി അലട്ടുന്ന പ്രശ്‌നമാണ്. ടി നടരാജനെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കണ്ടതെങ്കിലും പരിക്കേറ്റതോടെ അദ്ദേഹത്തിന് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചില്ല. ഐപിഎല്‍ 2020 സീസണിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടരാജന്‍ ഓസീസ് പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും വിക്കറ്റ് നേടുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന നടരാജന്‍ യോര്‍ക്കറുകള്‍ ചെയ്യാനും മിടുക്കനാണ്. ഇന്ത്യയുടെ 2022ലെ ടി20 ലോകകപ്പ് ടീമില്‍ നടരാജന് ഇടം ലഭിക്കാന്‍ സാധ്യതയേറെയാണ്.
Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്ന ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനായില്ല. റിസര്‍വ് താരമായാണ് അദ്ദേഹത്തെ പരിഗണിച്ചത്. പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവായതിനാലാണ് ശ്രേയസിനെ 15 അംഗ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. എന്നാല്‍ അടുത്ത ലോകകപ്പിനുള്ള ടീമില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണിക്കപ്പെടുന്ന നായകനാണ് ശ്രേയസ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് അദ്ദേഹമുള്ളത്.

വാഷിങ്ടണ്‍ സുന്ദര്‍
പരിക്കിന്റെ പിടിയിലകപ്പെട്ട് വിശ്രമത്തിലുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ അടുത്ത ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്നുറപ്പാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാനാവുന്ന യുവതാരം പവര്‍പ്ലേയിലടക്കം നന്നായി പന്തെറിയാന്‍ കെല്‍പ്പുള്ള സ്പിന്നര്‍ കൂടിയാണ്. ഐപിഎല്ലില്‍ ആര്‍സിബി താരമാണ് അദ്ദേഹം.


Click it and Unblock the Notifications











