Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡുപ്ലെസിയെ തിരിച്ചുപിടിച്ച് സൂപ്പര്‍ കിങ്‌സ്! നായകനാവും, മോയിന്‍ അലിയും ടീമില്‍

ഐപിഎല്ലില്‍ കൈവിട്ടെങ്കില്‍ സൗത്താഫ്രിക്കുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയെ തിരിച്ചുപിടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പക്ഷെ ഐപിഎല്ലായിരിക്കില്ല ഡുപ്ലെസിയെ വീണ്ടും സൂപ്പര്‍ കിങ്്‌സ് കുപ്പായത്തില്‍ കാണുക. സൗത്താഫ്രിക്കയില്‍ തുടക്കമാവുന്ന ടി20 ഫ്രാഞ്ചൈസി ലീഗിലാണ് സിഎസ്‌കെയുടെ ഉടമസ്ഥതയിലുള്ള ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് (ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല) ഡുപ്ലെസി കളിക്കുക.

ഡുപ്ലെസിയെക്കൂടാതെ കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയും സൂപ്പര്‍ കിങ്‌സ് ടീമിലേക്കു തിരിച്ചു കൊണ്ടുവരുമെന്നാണ് വിവരം.

1

ഫഫ് ഡുപ്ലെസി സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുക മാത്രമല്ല ടീമിനെ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപില്ലിന്റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഫ്രാഞ്ചൈസി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു സീസണുകളിലൊഴികെ 2011 മുതല്‍ 21 വരെ ചെന്നൈയുടെ മഞ്ഞക്കുപ്പാത്തില്‍ ഡുപ്ലെസിയുണ്ടായിരുന്നു.

2

ആരാധകര്‍ക്കും ഏറെ പ്രിയങ്കരനായ അദ്ദേഹത്തെ പക്ഷെ കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു കൈവിടേണ്ടി വന്നു. മെഗാ ലേലത്തില്‍ മോഹിവിലയ്ക്കു ഡുപ്ലെസിയെ ആര്‍സിബി റാഞ്ചിയപ്പോള്‍ ചെന്നൈയ്ക്കു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

വിവാഹ മോതിരം പോലും മറന്ന രോഹിത്! കളിയാക്കി കോലിയും ടീമംഗങ്ങളും, സംഭവമറിയാം

3

മോയിന്‍ അലിയാവട്ടെ 2021ലെ ഐപിഎല്ലിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ നാലു താരങ്ങളില്‍ ഒരാളായിരുന്നു. പക്ഷെ 2021ലേതു പോലെയൊരു ഇംപാക്ട് കഴിഞ്ഞ തവണ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല.
ഇനി സൗത്താഫ്രിക്കയിലെ ടി20 ലീഗില്‍ സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ അലി കസറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Asia Cup 2022: റണ്‍വേട്ടയില്‍ ദുബായിലെ 'ഷെയ്ഖ്' രാഹുലാണ്! മറ്റാരും അടുത്തുപോലുമില്ല

4

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അതേ കോച്ചിങ് സംഘത്തെ തന്നെ സൗത്താഫ്രിക്കന്‍ ടി20 ലീഗിലും സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിക്കുകയാണ്. സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നൊയിരിക്കും ടീമിന്റെ മുഖ്യ പരിശീലകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റുകളായിരുന്നവരെല്ലാം സൗത്താഫ്രിക്കയിലും കൂടെയുണ്ടാവും.
ഈയാഴ്ച ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

5

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

ഞങ്ങള്‍ നിലവില്‍ സ്റ്റീഫനമായുമായി (ഫ്‌ളെമിങ്) ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സിഎസ്‌കെയുടെ പാരമ്പര്യം പുതിയൊരു സംരഭത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളെ ലഭിക്കില്ലെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും സിഎസ്‌കെ ഒഫീഷ്യല്‍ വ്യക്തമാക്കി.

6

അതേസമയം, സൗത്താഫ്രിക്കന്‍ ടി20 ലീഗിലെ മറ്റു ഐപിഎല്‍ ടീമുകള്‍ മുംബൈ ഇന്ത്യന്‍സ് (മി കേപ്ടൗണ്‍), ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസഴ്‌സ് ഹൈദരാബാദ്, ലഖ്നൌ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്.
ഡല്‍ഹി ടീം ആന്റിച്ച് നോര്‍ക്കിയയെയും മുംബൈ ഡെവാള്‍സ് ബ്രെവിസ്, റാഷിദ് ഖാന്‍, കാഗിസോ റബാഡ, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍ എന്നിവരെയും ടീമിലെത്തിച്ചു കഴിഞ്ഞു.

7

ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറെയാണ് റോയല്‍സ് കൊണ്ടു വന്നിരിക്കുന്നത്. ഹൈദരാബാദ് സൗത്താഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമിനെയും ലഖ്നൌ ടീം സൗത്താഫ്രിക്കയുടെ തന്നെ ക്വിന്റണ്‍ ഡികോക്കിനെയും നിലനിര്‍ത്തി.

Story first published: Thursday, August 11, 2022, 18:43 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+