For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: റണ്‍വേട്ടയില്‍ ദുബായിലെ 'ഷെയ്ഖ്' രാഹുലാണ്! മറ്റാരും അടുത്തുപോലുമില്ല

27നാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്

ഏഷ്യാ കപ്പിന്റെ ഫിക്‌സ്ചറിനു പിറകെ ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചതോടെ ആരാധകര്‍ ത്രില്ലിലാണ് ഈ മാസം അവസാനത്തോടെയാണ് ഏഷ്യന്‍ ക്രിക്കറ്റിലെ സിംഹാസനത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുന്നത്. 27ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ അങ്കം ചിരവൈരികളായ പാകിസ്താനെതതിരേയാണ്. 28നു ദുബായിലാണ് ലോകം കാത്തിരിക്കുന്ന ഈ ക്ലാസിക്ക് പോരാട്ടം.

1

സപ്തംബര്‍ 11നു നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലുള്‍പ്പെടെ ഭൂരിഭാഗം മല്‍സരങ്ങളും ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ഇവിടെ ഇന്ത്യക്കു വേണ്ടി നിലവിലെ ടീമില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

2

റണ്‍വേട്ടയില്‍ ദുബായിലെ ഷെയ്‌ഖെന്നു ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍ അതു ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുലാണ്. ഇന്ത്യയുടെ മറ്റാരും രാഹുലിന്റെ ഏഴയലത്തു പോലുമില്ലെന്നു കാണാം.
ടി20 ഫോര്‍മാറ്റില്‍ ദുബായില്‍ രാഹുല്‍ ഇതുവരെ വാരിക്കൂട്ടിയത് 731 റണ്‍സാണ് 147.90 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. ഇവിടെ കൂടുതല്‍ റണ്‍സ് നേടിയ ഏഴു ഇന്ത്യന്‍ ബാറ്റര്‍മാരെയെടുത്താല്‍ മറ്റാരും തന്നെ 400 റണ്‍സ് പോലുമെടുത്തിട്ടില്ല.

3

ദുബായിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ കെഎല്‍ രാഹുലിന് പിറകില്‍ രണ്ടാംസ്ഥാനത്തുള്ളത് റിഷഭ് പന്താണ്. 120.24 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം രണ്ടാമത് നില്‍ക്കുന്നു. റിഷഭിനു തൊട്ടരികില്‍ മൂന്നാംസ്ഥാനത്തുള്ളത് മുന്‍ നായകന്‍ വിരാട് കോലിയാണ്. അദ്ദേഹം 396 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 117.50.

4

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (281 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 130.70), രവീന്ദ്ര ജഡേജ (242 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 128.72), സൂര്യകുമാര്‍ യാദവ് (142 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്), ഹാര്‍ദിക് പാണ്ഡ്യ 100 റണ്‍സ് (സ്‌ട്രൈക്ക് റേറ്റ് 135.13) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

5

ഒരിടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള രാഹുലിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഏഷ്യാ കപ്പ്. ഈ വര്‍ഷത്തെ ഐപിഎല്ലിനു ശേഷം ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹം കളിച്ചിട്ടില്ല. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ജഴ്‌സിയിലാണ് രാഹുലിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്.
ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പയ്ക്കു തൊട്ടുമുമ്പാണ് താരത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങള്‍ രാഹുലിന് നഷ്ടമായി. സിംബാബ്‌വെക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമവും നല്‍കിയിരിക്കുകയാണ്.

Story first published: Wednesday, August 10, 2022, 15:41 [IST]
Other articles published on Aug 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+