For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ മോതിരം പോലും മറന്ന രോഹിത്! കളിയാക്കി കോലിയും ടീമംഗങ്ങളും, സംഭവമറിയാം

റിതിക സജ്‌ദേയെയാണ് താരം വിവാഹം ചെയ്തത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ മറവിശീലത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. കാരണം വിരാട് കോലിയടക്കമുള്ള ടീമംഗങ്ങള്‍ പല തവണ ഇതേക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പല സാധനങ്ങളും മറന്നു വച്ച് നഷ്ടപ്പെട്ടു പോവുകയെന്നത് രോഹിത്തിന്റെ പതിവാണെന്നു തന്നെ പറയാം. സ്വന്തം പാസ്‌പോര്‍ട്ട് പോലും വിമാനത്താവളത്തില്‍ വച്ച് മറന്നു പോയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

1

എന്നാല്‍ ഇതിനേക്കള്‍ രസകരമായ കാര്യം സ്വന്തം വിവാഹമോതിരം പോലും ഒരിക്കല്‍ രോഹിത് ധരിക്കാന്‍ മറന്നു പോയിട്ടുണ്ടെന്നതാണ്. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ റിതിക തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. രോഹിത്തിനൊപ്പം ഒരു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു റിതിക ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്.

2

എന്റെയും റിതികയുടെയും വിവാഹം കഴിഞ്ഞ സയമായിരുന്നു അത്. അന്നൊക്ക ഉറങ്ങാന്‍ കിടക്കുമ്പോള്‍ മോതിരം അഴിച്ചു വയ്ക്കുന്ന ശീലം തനിക്കുണ്ടായിരുന്നതായി രോഹിത് ശര്‍മ പറയുന്നു. ഇപ്പോള്‍ അങ്ങനെയല്ല, മോതിരം ധരിച്ചാണ് ഉറങ്ങാറുള്ളത്. ബാറ്റ് ചെയ്യുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും മാത്രമേ മോതിരം മാറ്റിവയ്ക്കാറുള്ളൂ.

Asia Cup 2022: പാകിസ്താനെ ഒറ്റയ്ക്കു തീര്‍ക്കും! ഇതാ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

3

എനിക്ക് എല്ലായ്‌പ്പോഴും എന്തു കാര്യത്തിനും വൈകിയെത്തുന്ന ശീലമുണ്ട്. അവസാന നിമിഷമായിരിക്കും ഞാന്‍ എയര്‍പോര്‍ട്ടിലേക്കു പോലും തിരിക്കുക. നിങ്ങള്‍ പുറപ്പെടുമ്പോള്‍ എന്റെ വാതിലില്‍ തട്ടുകയോ, ഫോണില്‍ റിങ് ചെയ്യുകയോ ചെയ്ത് ഓര്‍മിപ്പിക്കണമെന്നു ഞാന്‍ എല്ലായ്‌പ്പോഴും സുഹൃത്തുക്കളോടു പറയാറുണ്ടെന്നും രോഹിത് വെളിപ്പെടുത്തി.

4

പക്ഷെ അന്നു അതൊന്നുമുണ്ടായില്ല. പതിവുപോലെ അന്നും ഞാന്‍ വൈകിയിരുന്നു. തിരക്കിട്ട് ബാഗുകളൊക്കെ പായ്ക്ക് ചെയ്ത് ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി. ടീം ബസിലാണ് എയര്‍പോര്‍ട്ടിലേക്കു തിരിച്ചത്.
ടീം ബസില്‍ വച്ച് ഉമേഷ് യാദവ് എന്റെയടുത്തു കൂടി മുന്നോട്ടു പോയപ്പോള്‍ അവന്റെ കൈയില്‍ വിവാഹമോതിരം ഞാന്‍ കണ്ടു. അപ്പോഴാണ് മോതിരം എടുക്കാന്‍ മറന്നുപോയ കാര്യം എനിക്ക് ഓര്‍മ വരുന്നത്. പക്ഷെ ഇക്കാര്യം ആരോട് പറയും? വിവാഹമോതിരം അഴിച്ചുവച്ച് മറന്നുവെന്നു ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ എന്നെ കളിയാക്കി ചിരിക്കുമെന്നും ഷോയില്‍ രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

5

ഞാന്‍ ഇക്കാര്യം ബജ്ജുപായോടു (ഹര്‍ഭജന്‍ സിങ്) പറഞ്ഞു. ഹോട്ടലില്‍ നിങ്ങള്‍ക്കു പരിചയമുള്ള ഒരാള്‍ ഇല്ലേ, അയാളോടു മോതിരം ഒന്നു കൊണ്ടു വന്നു തരാന്‍ ഫോണ്‍ ചെയ്തു പറയാമോയെന്നു ഞാന്‍ ചോദിച്ചു. പതിയെ ടീമിലെ എല്ലാവരും ഞാന്‍ മോതിരം ഹോട്ടല്‍ മുറിയില്‍ മറന്നു വച്ചതിനെക്കുറിച്ച് അറിയുകയും ചെയ്തു.
വിരാട് കോലി ഇതു വലിയ വാര്‍ത്തയാക്കി മാറ്റി.

6

ടീം മുഴുവന്‍ അന്നു തന്നെ കളിയാക്കി ചിരിച്ചതായും മുഖംപൊത്തി ചിരിച്ചുകൊണ്ട് രോഹിത് ശര്‍മ വെളിപ്പെടുത്തി. പക്ഷെ അതിനു ശേഷം ഒരിക്കല്‍പ്പോലും മോതിരം താന്‍ മറന്നുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിരുന്ന ഭാര്യയുടെ മുഖത്തു നോക്കി രോഹിത് ഇക്കാര്യം പറഞ്ഞപ്പോള്‍ റിതികയും തലകുലുക്കി സമ്മതിക്കുകയും ചെയ്തു.

Story first published: Wednesday, August 10, 2022, 13:07 [IST]
Other articles published on Aug 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+