For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സമീപകാലത്തു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറയുന്ന താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അദ്ദേഹം ടീമിന് അകത്തായാലും പുറത്തായാലുമെല്ലാം അതു വാര്‍ത്തയാണ്. സഞ്ജുവിനെ ടീമിലെടുത്താല്‍ അതു ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത് നമുക്ക് കാണാന്‍ കഴിയും. മറിച്ച് തഴയുകയാണെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെ സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കുമെതിരേയുമെല്ലാം അവര്‍ ആഞ്ഞടിക്കുകയും ചെയ്യും.

1

ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാന മല്‍സരത്തിലായിരുന്നു സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഇനി സിംബാബ്‌വെയ്‌ക്കെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിലായിരിക്കും അദ്ദേഹം കളിക്കുക.

2

പക്ഷെ ഏഷ്യാ കപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതിലും അദ്ദേഹത്തിനു അവസരം ലഭിക്കാനുള്ള സാധ്യത കുറവണെന്നു പറയാം. യഥാര്‍ഥത്തില്‍ സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇതിന്റെ കാരണങ്ങള്‍ അറിയാം.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല

ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ അനുവദിക്കുന്ന ഏക ഫോര്‍മാറ്റ് ടി20യാണ്. എന്നാല്‍ ടി20യെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിലുള്ള താരത്തിന് ഒരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കണം എന്നതാണ്. ബാറ്റിങിലായാലും ബൗൡങിലായാലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ടി20യില്‍ നിലനില്‍പ്പുള്ളൂ.
നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനെന്നത് ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്.

4

സാഹചര്യത്തിന് അനുസരിച്ച് സംഭാവന നല്‍കാന്‍ സാധിക്കുന്ന താരമാവണം ഈ പൊസിഷനില്‍ കളിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് ഇതുവരെ ഇങ്ങനെ കളിക്കാനായിട്ടില്ല. സാഹചര്യം എന്തു തന്നെയായാലും തന്റേതായ മൂഡില്‍ കളിക്കുകയെന്നതാണ് സഞ്ജുവിന്റെ ശൈലി. ടീം പ്രതീക്ഷിക്കുന്നതു പോലെ തിളക്കമാര്‍ന്ന, ആരും കൈയടിച്ചുപോവുന്ന ഒരു ഇന്നിങ്‌സ് സഞ്ജു ഇതുവരെ കളിച്ചിട്ടുമില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

പ്രതിഭകളുടെ ധാരാളിത്തം

പ്രതിഭകളുടെ ധാരാളിത്തം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പ്രതിഭകളുടെ ധാരാളിത്തം തന്നെ നമുക്ക് കാണാന്‍ സാധിക്കും. ഓപ്പണിങ് മുതല്‍ ഏതു പൊസിഷനിലേക്കും ബാക്കപ്പുകളായി ഒരുപിടി കളിക്കാര്‍ ഇപ്പോള്‍ മല്‍സരരംഗത്തുണ്ട്. 90കളിലൊന്നും ടീമിലെ സ്ഥാനത്തിനു വേണ്ടി ഇങ്ങനെയൊരു മല്‍സരം നമ്മള്‍ കണ്ടിട്ടില്ല. ഈ കാരണത്താല്‍ തന്നെ സഞ്ജു സാംസണിന്റെ റോളിലേക്കു വേറെയും പല താരങ്ങളെയും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

6

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ റിഷഭ് പന്ത് ഭദ്രമാക്കിയിരിക്കുകയാണ്. ബാക്കപ്പ് റോൡലേക്കു മാത്രമേ സഞ്ജുവിന് മല്‍സരിക്കാന്‍ സാധിക്കൂ. ഇഷാന്‍ കിഷനും ഇപ്പോള്‍ ഫിനിഷറുടെ റോളിലുള്ള ദിനേശ് കാര്‍ത്തികും ബാക്കപ്പുകളായി രംഗത്തുണ്ട്. മാത്രമല്ല പരിഗണനയുടെ കാര്യത്തില്‍ ഇവര്‍ സഞ്ജുവിന് മുകളിലുമാണ്. ഫോര്‍ത്ത് ചോയ്‌സ് വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ അദ്ദേഹം ലോകകപ്പ് ടീമില്‍ ഉണ്ടാവില്ലെന്നതും ഉറപ്പാണ്.

കൃത്യമായ റോളില്ല

കൃത്യമായ റോളില്ല

ഇന്ത്യന്‍ ടീമില്‍ കൃത്യമായൊരു റോള്‍ സഞ്ജു സാംസണിനു ഇനിയും നല്‍കിയിട്ടില്ലെന്നതാണ് മൂന്നാമത്തെ കാര്യം. നേരത്തേ ദിനേശ് കാര്‍ത്തികും നേരിട്ടത് ഇതേ പ്രശ്‌നം തന്നെയായിരുന്നു. ഈ കാരണത്താല്‍ അദ്ദേഹം ദീര്‍ഘകാലം ടീമിന് അകത്തും പുറത്തുമായി തുടരുകയും ചെയ്തിരുന്നു.

8

എന്നാല്‍ ഇപ്പോള്‍ മടങ്ങിവരവില്‍ ഫിനിഷറുടെ റോളാണ് ഡിക്കെയെ ടീം മാനേജ്‌മെന്റ് ഏല്‍പ്പിച്ചിരിക്കുന്നത്. റോളിന്റെ കാര്യത്തില്‍ വ്യക്തത കൈവന്നതോടെ ഡികെയ്ക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷെ ഇതുപോലെയൊരു റോള്‍ സഞ്ജുവിന് ടീം നല്‍കിയിട്ടില്ല. ഓപ്പണിങ് മുതല്‍ അഞ്ചാം നമ്പറില്‍ വരെ അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷെ കൃത്യമായ ഒരു ബാറ്റിങ് പൊസിഷനോ, റോളോ അദ്ദേഹത്തിനു ഇനിയും ടീം നല്‍കിയിട്ടില്ല. ഇങ്ങനെയൊരാളെ ടി20 ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തണമോയെന്നതും ചിന്തിക്കേണ്ട വിഷയമാണ്.

Story first published: Tuesday, August 9, 2022, 19:39 [IST]
Other articles published on Aug 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+