Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. താരസമ്പന്നരായ താരങ്ങളുടെ നീണ്ടനിര ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ തുടര്‍ച്ചയായി മികവ് കാട്ടേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ആഭ്യന്തര സംവിധാനങ്ങള്‍ കരുത്തുറ്റതാണ്. കൂടാതെ ഐപിഎല്ലിന്റെ വരവോടെ മികവ് കാട്ടിയെത്തുന്ന താരങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിരിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തുകയും എന്നാല്‍ പ്രതീക്ഷക്കൊത്ത് മികവ് കാട്ടാന്‍ സാധിക്കാതെ വന്നതോടെ ടീമിന് പുറത്താവുകയും ചെയ്ത ചില താരങ്ങളുണ്ട്. ഐപിഎല്ലിലൂടെ വളര്‍ന്നവരാണ് ഇതില്‍ കൂടുതല്‍. ഇത്തരത്തിലുള്ള അഞ്ച് യുവ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറെന്ന നിലയില്‍ കസറിയ വെങ്കടേഷിനെ വളരെ വേഗം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. കെകെആറില്‍ ഓപ്പണറായ താരത്തെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് പരീക്ഷിച്ചത്. 7 ഇന്നിങ്‌സില്‍ നിന്ന് 133 റണ്‍സ് നേടിയ വെങ്കടേഷ് അഞ്ച് വിക്കറ്റും നേടി. എന്നാല്‍ ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനായി മാറാന്‍ വെങ്കടേഷിനായില്ല. ഇതോടെ ഇന്ത്യന്‍ ടീമിലെ താരത്തിന്റെ സീറ്റ് തെറിച്ചു. ഹര്‍ദിക് മിന്നും ഫോമില്‍ മടങ്ങിയെത്തിയതോടെ വെങ്കടേഷ് അയ്യരെ ഇന്ത്യ പൂര്‍ണ്ണമായും തഴഞ്ഞു. ഇനിയൊരു തിരിച്ചുവരവും കടുപ്പം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ പരിവേഷമുള്ള താരമാണ് പൃഥ്വി ഷാ. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച പൃഥ്വി വലിയ പ്രതീക്ഷ നല്‍കിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 2018ലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി വരവറിയിച്ച താരം പതിയ ഫോമൗട്ടായി. ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയയിലും ഫ്‌ളോപ്പായതോടെ പൃഥ്വ ടെസ്റ്റ് ടീമിന് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയിലൂടെ തിരിച്ചെത്തിയ പൃഥ്വിഷാക്ക് ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാനായില്ല. ഐപിഎല്ലില്‍ തല്ലിത്തകര്‍ക്കുന്ന ഓപ്പണറായിട്ടും ഇന്ത്യയുടെ ടി20 ടീമില്‍ പോലും പൃഥ്വിക്ക് ഇപ്പോള്‍ ഇടമില്ല. ഇന്ത്യ ഇനിയും അവസരം കൊടുക്കാന്‍ സാധ്യതയുള്ള താരമാണ് പൃഥ്വി ഷാ.

കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

നവദീപ് സൈനി

നവദീപ് സൈനി

ഇന്ത്യയുടെ പേസ് നിരയില്‍ പ്രതീക്ഷ നല്‍കിയ താരമാണ് നവദീപ് സൈനി. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തിലെറിയാന്‍ വലം കൈയന്‍ പേസര്‍ക്ക് കഴിവുണ്ട്. 9 ടി20യില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ താരം തുടക്ക സമയത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും പിന്നീട് തല്ലുകൊള്ളിയായി മാറി. കളത്തിലെ പെരുമാറ്റത്തിന്റെ പേരിലും വിമര്‍ശനം നേരിട്ടതോടെ സൈനിയെ ഇന്ത്യ തഴഞ്ഞു. ഐപിഎല്ലിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ സൈനിക്കായിട്ടില്ല. ഇനിയൊരു തിരിച്ചുവരവും സൈനിക്ക് പ്രയാസമാവും.

ശിവം ദുബെ

ശിവം ദുബെ

യുവരാജ് സിങ്ങിന്റെ പകരക്കാരനെന്ന നിലയില്‍ വലിയ കൊട്ടിഘോഷിക്കപ്പെട്ട താരമാണ് ശിവം ദുബെ. വലം കൈയന്‍ ബൗളറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ദുബെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം നടത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 13 ടി20 ഇന്ത്യക്കായി കളിച്ച് 105 റണ്‍സാണ് ദുബെ നേടിയത്. അഞ്ച് വിക്കറ്റാണ് ആകെ വീഴ്ത്തിയത്. ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്താണ് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല.

T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ഇന്ത്യയുടെ ത്രീ ഡയമന്‍ഷന്‍ താരമെന്ന നിലയില്‍ രവി ശാസ്ത്രിയടക്കം വാഴ്ത്തിയ ഓള്‍റൗണ്ടറാണ് തമിഴ്‌നാട് കാരനായ വിജയ് ശങ്കര്‍. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ നിരാശപ്പെടുത്തിയ താരത്തിന് അധികം അവസരങ്ങള്‍ ലഭിച്ചില്ല. ഐപിഎല്ലിലും ഇപ്പോള്‍ ടീമിന് പുറത്താണ്. 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ അമ്പാട്ടി റായിഡുവിനെ മറികടന്ന് വിജയ് ശങ്കറെത്തിയത് വലിയ വിവാദമായിരുന്നു.

Story first published: Monday, August 8, 2022, 17:51 [IST]
Other articles published on Aug 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+