Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

1

ഏഷ്യാ കപ്പും ടി20 ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന ചോദ്യം വിരാട് കോലിയുടെ ഫോമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള വിരാട് കോലിയെ ഇന്ത്യ ഏഷ്യാ കപ്പിലേക്കും ടി20 ലോകകപ്പിലേക്കും പരിഗണിക്കണമോയെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വലിയ ചോദ്യം.

ടി20 ഫോര്‍മാറ്റില്‍ കോലിയെ പരിഗണിക്കുന്നത് ടീമിന് ബാധ്യതയായി മാറാനാണ് സാധ്യത. ദീപക് ഹൂഡ, സഞ്ജു സാംസണ്‍ തുടങ്ങി നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളപ്പോള്‍ ഇന്ത്യ കോലിയെ പരിഗണിക്കുമോ അതോ ഫോം പരിഗണിച്ച് മുന്‍ താരത്തിന് വിശ്രമം നല്‍കുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

1

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ വിരാട് കോലി മൂന്നാം നമ്പറില്‍ത്തന്നെ കളിക്കുമെന്ന നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് ബിസിസി ഐ വൃത്തം. പിടി ഐയോടാണ് ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ ഇത് സംബന്ധിച്ചുള്ള സൂചന നല്‍കിയത്. 'കെ എല്‍ രാഹുല്‍ ലോകോത്തര ബാറ്റ്‌സ്മാനാണ്. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും മധ്യനിരയില്‍ കളിക്കും. വിരാട് കോലി മൂന്നാം നമ്പറില്‍ തുടരും.'- ബിസിസി ഐ വൃത്തം പിടി ഐയോട് സംസാരിക്കവെ പറഞ്ഞു.

T20 World Cup: ഡികെ കളിച്ചാല്‍ ഇവര്‍ക്ക് ചാന്‍സ് ഇല്ല, സഞ്ജുവടക്കം മൂന്ന് പേര്‍ പുറത്താവും!

2

ഓസ്‌ട്രേലിയയില്‍ മികച്ച ടി20 റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് വിരാട് കോലി. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാമെങ്കിലും ഇന്ത്യ കോലിയെ മാറ്റിനിര്‍ത്താന്‍ സാധ്യത കുറവാണ്. നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്. ഏഷ്യാ കപ്പിലൂടെയാവും കോലി തിരിച്ചെത്തുക. ഏഷ്യാ കപ്പിലെ കോലിയുടെ പ്രകടനത്തെ അനുസരിച്ചാവും ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ സാധ്യതകളെന്ന് പറയാം. നിലവില്‍ മൂന്നാം നമ്പറില്‍ കോലി തന്നെ തുടരും. അത്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യത വളരെ കുറവാണ്.

3

ഇന്ത്യ ദീപക് ഹൂഡയെ മൂന്നാം നമ്പറില്‍ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൂഡ ഇന്ത്യക്കൊപ്പം ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങിയിരുന്നു. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹൂഡ. അതുകൊണ്ട് തന്നെ ഹൂഡയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഗുണകരമായി മാറാനാണ് സാധ്യത. ഹൂഡയെ ഇന്ത്യ ബാക്കപ്പായി ടീമിലേക്ക് പരിഗണിച്ചേക്കും. അതേ സമയം സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല.

മറ്റൊരു നിര്‍ണ്ണായക സൂചനയും ബിസിസി ഐ വൃത്തം നല്‍കിയിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ ഇനി ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പരിക്കിന്റെ പിടിയിലായിരുന്ന സുന്ദര്‍ ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. സിംബാബ് വെയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് സുന്ദര്‍. ഒരു സമയത്ത് ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന താരത്തിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കില്ലെന്ന് തന്നെ പറയാം.

IND vs ZIM: ധവാനെ ഇന്ത്യ നായകനാക്കേണ്ട!, റിഷഭിനെ ക്യാപ്റ്റനാക്കണം, മൂന്ന് കാരണങ്ങളിതാ

4

നിലവില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്. യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവര്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റുമായി ഒപ്പമുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെയും ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റ് നേടാനും കഴിവുള്ള ദീപക് ചഹാര്‍ ബാറ്റിങ്ങിലും മിടുക്കുള്ളവനാണ്. എന്നാല്‍ ഏറെ നാളായി ടീമിന് പുറത്തുള്ള ദീപക്കിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കില്ല.

Story first published: Saturday, August 6, 2022, 10:21 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+