Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

1

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യ തന്നെയാണ് ഇത്തവണയും ഫേവറേറ്റുകള്‍. രോഹിത് ശര്‍മ ടീമിന്റെ നായകനാവുമ്പോള്‍ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചതെങ്കിലും ചില താരങ്ങളുടെ അഭാവം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ പ്രതികരണങ്ങളെത്തിയത് സഞ്ജു സാംസണിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായെത്തിയ ശേഷം കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചെങ്കിലും സ്ഥിരമായൊരു അവസരം അദ്ദേഹത്തിന് നല്‍കിയിട്ടില്ല. റിഷഭിന് നല്‍കുന്നതിന്റെ നാലില്‍ ഒന്ന് പിന്തുണ പോലും സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

1

കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ തങ്ങളുടെ നിരാശ വ്യക്തമാക്കുന്നത്. 2022ല്‍ അഞ്ച് ടി20കളിലാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം ടി20യില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി 39 റണ്‍സ് നേടി. മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 18 റണ്‍സാണ് സഞ്ജു നേടിയത്.

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഒരു മത്സരത്തില്‍ ഓപ്പണറാക്കിയപ്പോള്‍ 77 റണ്‍സുമായി അദ്ദേഹം കസറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങി പുറത്താവാതെ 30 റണ്‍സ് സഞ്ജു നേടി. വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ നാലാമനായി ഇറങ്ങി 14 റണ്‍സാണ് സഞ്ജു നേടിയത്. ആകെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 179 റണ്‍സ്. ശരാശരി 44.75, സ്‌ട്രൈക്കറേറ്റ് 158.4. ഇത്രയും മികച്ച കണക്കുണ്ടായിട്ടും എന്തുകൊണ്ട് പരിഗണിച്ചില്ലെന്നതാണ് ആരാധകരുടെ ചോദ്യം.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

2

ഇന്ത്യ സഞ്ജുവിനെ പരിഗണിക്കുന്നത് ഒരു ബാറ്റിങ് പൊസിഷനിലേക്കല്ല. ഈ വര്‍ഷം അദ്ദേഹത്തിന് അവസരം നല്‍കിയത് നോക്കിയാല്‍ അത് വ്യക്തമാവും. ഓപ്പണിങ്ങിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലും അദ്ദേഹം കളിച്ചു. എന്നിട്ടും ഇത്രയും മികച്ച ശരാശരിയിലും സ്‌ട്രൈക്കറേറ്റിലും കളിക്കാനായി. സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടിയിരുന്നെന്ന് തന്നെയാണ് ആരാധക പക്ഷം.

3

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രമല്ല സഞ്ജുവിനെ പരിഗണിക്കേണ്ടതെന്നും വലിയ പരമ്പരകളില്‍ വലിയ ടീമുകള്‍ക്കെതിരേയും വലിയ പരമ്പരകളിലും സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഞ്ജുവിന്റെ മികവില്‍ ടീം മാനേജ്‌മെന്റിന് വലിയ വിശ്വാസമില്ല. ബിസിസി ഐയുടെ വൃത്തികെട്ട രാഷ്്ട്രീയമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാ കപ്പിന് പരിഗണിക്കാതിരുന്നതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പിലെ പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശ്, സിംബാബ് വെ, ശ്രീലങ്ക പോലുള്ള പരമ്പരകളില്‍ സീനിയേഴ്‌സിന് വിശ്രമം നല്‍കുമ്പോള്‍ മാത്രം പരിഗണിക്കുന്ന താരമായി സഞ്ജു മാറിയിരിക്കുന്നു. ഇനി സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് പോലും കണ്ടറിയണം.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

4

ബാക്കപ്പ് താരമായെങ്കിലും ഇന്ത്യക്ക് സഞ്ജുവിനെ പരിഗണിക്കാമായിരുന്നു. ശ്രേയസ് അയ്യരെ ഇന്ത്യ ബാക്കപ്പായാണ് പരിഗണിച്ചത്. റണ്‍സുയര്‍ത്താന്‍ പാടുപെടുകയും ഷോട്ട് ബോളുകളില്‍ വിക്കറ്റ് തുലക്കുകയും ചെയ്യുന്ന താരമാണ് ശ്രേയസ്. എന്നിട്ടും ടീം മാനേജ്‌മെന്റ് വീണ്ടും പിന്തുണക്കുന്നു. യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ സഞ്ജുവാണ് എന്തുകൊണ്ടും ശ്രേയസിനെക്കാള്‍ കേമന്‍. ഐപിഎല്‍ യുഎഇയില്‍ നടന്നപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തിലൂടെ ഇത് വ്യക്തം. എന്തായാലും സഞ്ജുവിന്റെ അഭാവം ആരാധകരെ കടുത്ത നിരാശരാക്കിയിരിക്കുകയാണ്.

Story first published: Tuesday, August 9, 2022, 7:36 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+