Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാനാവും, അവന്‍ ഇന്ത്യന്‍ 11ല്‍ വേണം-ഡാനിയല്‍ വെട്ടോറി

1

ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടെ കരുത്തുറ്റ താരനിരയെത്തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയത്. ടി20 ലോകകപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെടുമെന്നത് ഇതിനോടകം വലിയ ചര്‍ച്ചാവിഷയമാണ്.

ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം ആശയക്കുഴപ്പമുണ്ട്. കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് വേണോ അതോ വിരാട് കോലിയെ ഓപ്പണറാക്കണമോയെന്നെല്ലാമുള്ള ചോദ്യങ്ങള്‍ ടീം മാനേജ്‌മെന്റിന് മുന്നിലുണ്ട്. റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് എന്നിവരിലാരാണ് ഫിനിഷറായി വേണ്ടതെന്നതും തലപുകയ്ക്കുന്ന ചോദ്യം.

1

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 വേണ്ട നിര്‍ണ്ണായക താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഡാനിയല്‍ വെട്ടോറി. അത് സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെന്നാണ് വെട്ടോറി പറയുന്നത്. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കഴിുവുള്ള താരമാണ് അശ്വിനെന്നാണ് വെട്ടോറി അഭിപ്രായപ്പെട്ടത്.

ട്വിറ്ററിലൂടെയാണ് വെട്ടോറിയുടെ അഭിപ്രായ പ്രകടനം. 'മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് അതിവേഗം മാറാന്‍ കഴിവുള്ള താരമാണ് അശ്വിന്‍. അവന് എന്താണ് ഒരു സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ന് അറിയാം. ഒന്നിലധികം തവണ ഓസ്‌ട്രേലിയയില്‍ കളിച്ച് അവന് അനുഭസമ്പത്തുണ്ട്'-വെട്ടോറി പറഞ്ഞു. അശ്വിനെ ഇന്ത്യ പ്ലേയിങ് ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് പറയാം.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ എല്ലാവരും പേസിന് മുന്‍തൂക്കം നല്‍കും. ഇന്ത്യന്‍ നിരയില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ അഭാവമാണ് പ്രശ്‌നം. പകരക്കാരനായി ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കാവും സാധ്യത. ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്‌സ്മാനെ വേണ്ടത് അത്യാവശ്യമായതിനാല്‍ അശ്വിനെ തഴഞ്ഞ് അക്ഷറുമായി ഇന്ത്യ മുന്നോട്ട് പോയേക്കും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇന്ത്യ യുസ്‌വേന്ദ്ര ചഹാലിനെ പരിഗണിക്കാനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പില്‍ തഴയപ്പെട്ട സ്പിന്നറാണ് ചഹാല്‍. അശ്വിനെ സമീപകാലത്ത് പരിഗണിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. നേരത്തെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അശ്വിന്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വലിയ ഷോട്ടുകളും കളിക്കുന്നു.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

3

അവസാന ഐപിഎല്ലില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്താന്‍ അശ്വിനായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി അശ്വിന്‍ കളിച്ചെങ്കിലും പിന്നീട് തഴയപ്പെട്ടു. പിന്നീട് ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി വിന്‍ഡീസ് പര്യടനത്തിലൂടെ അശ്വിനെ തിരികെ എത്തിക്കുകയായിരുന്നു. ഓസീസ് സാഹചര്യത്തില്‍ വലിയ ഫലം ചെയ്യുന്ന സ്പിന്നറല്ല അശ്വിന്‍. അതുകൊണ്ട് തന്നെ ഇന്ത്യ അശ്വിനെ പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യത കുറവാണ്.

4

അക്ഷര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹാലും മോശം പ്രകടനം തുടരാത്ത പക്ഷം അശ്വിന് പ്ലേയിങ് 11 സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ രോഹിത് ശര്‍മയെന്ന നായകന്‍ അശ്വിന് വലിയ പിന്തുണ നല്‍കുന്നു. അതുകൊണ്ട് തന്നെ അശ്വിന്‍ പ്ലേയിങ് 11 എത്താനുള്ള സാധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല.

Story first published: Saturday, September 17, 2022, 12:54 [IST]
Other articles published on Sep 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+