Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യന്‍ ഇലവന്‍ ചോര്‍ന്നു! ബിസിസിഐയ്‌ക്കെതിരേ ഫാന്‍സ്, ഇതാ പ്ലെയിങ് 11

ഏഷ്യാ കപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായി നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ ചോര്‍ന്നതായി ആരോപണം. ബിസിസിഐ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്റിലിലൂടെ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നതിനെ കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്.

1

ഇതേ തുടര്‍ന്ന് രോഷാകുലരായ ആരാധകര്‍ ബിസിസിഐയ്‌ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്. ഓപ്പണിങ് കോമ്പിനേഷന്‍ മുതല്‍ ടീമിലെ 11ാമന്‍ വരെയുള്ള കളിക്കാരുടെ നെറ്റ്‌സില്‍ നിന്നുള്ള ചിത്രങ്ങളാണ് ക്രമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഇതു തന്നെയായിരിക്കും മല്‍സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

2

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് വിവരം. രണ്ടു പേരും ഒരുമിച്ച് പരിശീലനത്തിലേര്‍പ്പെട്ട ഫോട്ടേയാണ് ബിസിസിഐ ആദ്യം പങ്കുവച്ചത്.
തൊട്ടടുത്ത ഫോട്ടോ മുന്‍ നായകന്‍ വിരാട് കോലിയുടേതാണ്. ഇതോടെ മൂന്നാംനമ്പറില്‍ കോലി തന്നെയാവുമെന്നുറപ്പിക്കാം. നാലാത്തെ ഫോട്ടോയില്‍ സൂര്യകുമാര്‍ യാദവും അഞ്ചാമത്തേതില്‍ റിഷഭ് പന്തുമാണ് പരിശീലനം നടത്തുന്നത്. ഇതോടെ ടോപ്പ് ഫൈവ് ഇവര്‍ തന്നെയായിരിക്കുമെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്.

Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

3

ആറാമതായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ പരിശീനം നടത്തുന്ന ഫോട്ടോയാണ് ബിസിസിഐ പങ്കുവച്ചിരിക്കന്നത്. അതിനു ശേഷം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കാണുള്ളത്. ഫിനിഷറായി ഡിക്കെ തന്നെ കളിക്കുമെന്ന സൂചനയാണ് ചിത്രത്തിലൂടെ ബിസിസിഐ നല്‍കുന്നത്.
ഇതോടെ രവീന്ദ്ര ജഡേജയും ദീപക് ഹൂഡയും പുറത്തിരിക്കുമെന്നു വ്യക്തമായിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ നല്‍കിയിട്ടുമില്ല.

4

ദിനേശ് കാര്‍ത്തിക്കിനു ശേഷം തുടര്‍ന്നുള്ളത് ബൗളര്‍മാരാണ്. പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയെന്നു നേരത്തേ തന്നെ വ്യക്തമായ കാര്യമാണ്. ഭുവിക്കു ശേഷം നല്‍കിയത് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഫോട്ടോയാണ്.

Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

5

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇതോടെ പുറത്താവുകയും ചെയ്യും. ടീമിലെ ഏക സ്പിന്നര്‍ ചഹല്‍ തന്നെയായിരിക്കും. പേസ് ബൗളിങില്‍ ഭുവിക്കു പിന്തുണയേകുക യുവ ഫാസ്റ്റ് ബൗളര്‍മാരായിട്ടുള്ള ആവേശ് ഖാനും അര്‍ഷ്ദീപ് സിങുമായിരിക്കുമെന്നു ഇരുവരുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് ബിസിസിഐ സൂചന നല്‍കിയിരിക്കുകയാണ്.

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, August 27, 2022, 11:35 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+