Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

ഏഷ്യാ കപ്പില്‍ ഞായറഴ്ച ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ആദ്യ പോരാട്ടത്തിനു ഇറങ്ങുകയാണ്. ഈ മല്‍സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് കോച്ച് വിവിഎസ് ലക്ഷ്മണിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും എളുപ്പമായിരിക്കില്ല. കാരണം 15 അംഗ ടീമില്‍ പുറത്തിരുത്താന്‍ കഴിയാത്ത ഒരുപിടി മികച്ച താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

1

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ രണ്ടു പേരെയും കളിപ്പിച്ചാല്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യക്കു പുറത്തിരുത്തേണ്ടി വരും. മല്‍സരത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായ സാബ കരീം.

2

റിഷഭ് പന്തിനെയാണ് താന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നും ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കുമെന്നും സാബ കരീം വ്യക്തമാക്കി. സ്‌പോര്‍ട്‌സ് 18 ചാനലിന്റെ സ്‌പോര്‍ട്‌സ് ഓവര്‍ ദി ടോപ്പെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ മുന്‍തൂക്കം നല്‍കുക റിഷഭ് പന്തിനാണ്. കാരണം അവന്‍ ടീമിനെ സംബന്ധിച്ച് എക്‌സ് ഫാക്ടറാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ റിഷഭ് കാഴ്ചവയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

3

അഞ്ചു ബൗളര്‍മാരുള്ള ടീമിനാണ് ഞാന്‍ പരിഗണന നല്‍കുന്നത്. ആറാമത്തെ ബൗളിങ് ഓപ്ഷനായി എനിക്കു ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ ഈ തരത്തിള്ള ടീം കോമ്പിനേഷനുമായി മുന്നോട്ടു പോയാല്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കു ഇടമില്ലെന്നും സാബ കരീം വ്യക്തമാക്കി.

ASIA CUP: ചിരവൈരി പോരാട്ടം, ഇന്ത്യ x പാകിസ്താന്‍, പ്രിവ്യൂ, സാധ്യതാ 11, എല്ലാം അറിയാം

4

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുന്‍ നായകന്‍ വിരാട് കോലി എന്നിവരാണ് ടോപ്പ് ത്രീയില്‍ ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതെന്നു സാബ കരീം പറഞ്ഞു. സൂര്യകുമാര്‍ യാദവ് വൈവിധ്യമാര്‍ന്ന പ്ലെയറാണ്. ഞാന്‍ ഫ്‌ളോട്ടറായിട്ടാണ് അദ്ദേഹത്തെ നിലനിര്‍ത്തുക.
.

5

ഏഴാമത്തെയോ, എട്ടാമത്തെയോ ഓവര്‍ വരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ സൂര്യയെ ഞാന്‍ താഴേക്കു പുഷ് ചെയ്യും. കാരണം ഏതു നമ്പറില്‍ ബാറ്റ് ചെയ്താലും അവിടെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന താരമാണ് അേേദ്ദഹമെന്നും സാബ കരീം വിലയിരുത്തി.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

6

ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് സാബ കരീം ഇന്ത്യയുടെ മധ്യനിര, ലോവര്‍ ഓര്‍ഡര്‍ ബാറ്ററര്‍മാരായി നിര്‍ദേശിച്ചത്. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ അദ്ദേഹം തന്റെ ഇലവനില്‍ നിന്നൊഴിവാക്കി. എതിര്‍ ടീമില്‍ ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുണ്ടെങ്കില്‍ മാത്രമേ അശ്വിനെ താന്‍ പരിഗണിക്കുകള്ളൂവെന്നു സാബ കരീം പറഞ്ഞു.
യുസ്വേന്ദ്ര ചഹലായിരിക്കണം ടീമിലെ പ്രീമിയര്‍ സ്പിന്നര്‍മാര്‍. പേസ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ തുടങ്ങിയവര്‍ പേസര്‍മാരായി കളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

 സാബ കരീം തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍

സാബ കരീം തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.

Story first published: Friday, August 26, 2022, 15:56 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+