Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ചിരവൈരി പോരാട്ടം, ഇന്ത്യ x പാകിസ്താന്‍, പ്രിവ്യൂ, സാധ്യതാ 11, എല്ലാം അറിയാം

1

ദുബായ്: കളത്തില്‍ ക്രിക്കറ്റിനപ്പുറം വാശിയും പകയും രാജ്യത്തിന്റെ അഭിമാനവുമെല്ലാം ചര്‍ച്ചാവിഷയമാകുന്ന ചിരവൈരി പോരാട്ടം. ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം വീണ്ടുമെത്തുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം 28ന് (ഞായറാഴ്ച) ദുബായിലാണ് നടക്കാന്‍ പോകുന്നത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നത് തന്നെ ആരാധകര്‍ എത്രത്തോളം ആവേശത്തോടെയാണ് മത്സരത്തെ കാത്തിരിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 2021ലെ ടി20 ലോകകപ്പില്‍ അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതിന് കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പോരാട്ടച്ചൂട് കൂടും.

1

രണ്ട് ടീമിനും വലിയ അനുഭവസമ്പത്തുള്ള പിച്ചാണ് ദുബായിലേത്. ടി20 ഫോര്‍മാറ്റിലാണ് മത്സരമെന്നതിനാല്‍ ഭാഗ്യത്തിന് നിര്‍ണ്ണായക റോള്‍. രണ്ട് ടീമിനും താരസമ്പത്ത് ഏറെ. സീനിയേഴ്‌സിന്റെ എണ്ണം ഇന്ത്യന്‍ നിരയില്‍ കൂടുതലാണ്. എന്നാല്‍ പാകിസ്താന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നിരയാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ആസിഫ് അലി എന്നിവരെല്ലാം പാകിസ്താനായി കളം നിറഞ്ഞാല്‍ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്.

ടി20 ഫോര്‍മാറ്റിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 9 തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 7 തവണയും ജയം ഇന്ത്യക്കായിരുന്നു. 2 തവണയാണ് പാകിസ്താന് ജയിക്കാനായത്. എന്നാല്‍ മുന്‍ ചരിത്രങ്ങള്‍ക്ക് കളത്തില്‍ പ്രസക്തിയില്ല. മികച്ച ക്രിക്കറ്റ് കളിക്കുന്നവര്‍ വിജയക്കൊടി പാറിക്കുമെന്നുറപ്പ്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നു. ഇന്ത്യ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാതെ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ ഷഹീന്‍ ഷാ അഫ്രീദിയില്ലാതെയാണ് ഇറങ്ങുന്നത്.

ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

2

ബാറ്റിങ്ങാണ് ഇന്ത്യയുടെ ശക്തി. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ടി20യില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടുന്നവരുടേതാണ്. ഫിനിഷറായി ദിനേഷ് കാര്‍ത്തികും രവീന്ദ്ര ജഡേജയുമെല്ലാം ഉള്ളപ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസമേറെ.

പേസ് നിരയിലാണ് ഇന്ത്യക്ക് അല്‍പ്പം ആശങ്ക. സീനിയര്‍ പേസറായി ഭുവനേശ്വര്‍ കുമാര്‍ മാത്രം. ആവേഷ് ഖാനും അര്‍ഷദീപ് സിങ്ങും യുവ പേസര്‍മാരാണ്. ഹര്‍ദിക്കിന്റെ പേസ് ബൗളിങ്ങിലും ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു. ഹര്‍ദിക് ഉള്ളതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നീ പേസര്‍മാരെയാവും ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യത. സ്പിന്‍ ഓള്‍റൗണ്ടറായി ജഡേജയും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹാലും സ്ഥാനം പിടിക്കും.

3

ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ എന്നിവരില്‍ ആര് പ്ലേയിങ് 11 വേണമെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. രാഹുല്‍ ദ്രാവിഡ് ഇല്ലാത്തതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. മുഖ്യ പരിശീലകനായ ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫോമും ചോദ്യം ഉയര്‍ത്തുന്നു.

4

മറുവശത്ത് പാകിസ്താന്റെ പ്രശ്‌നം ചില താരങ്ങളെ മാത്രം അമിതമായി ആശ്രയിക്കുന്നുവെന്നതാണ്. ക്യാപ്റ്റന്‍ ബാബര്‍ അസം, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ഇടം കൈയന്‍ താരം ഫഖര്‍ സമാന്‍ എന്നിവരിലാണ് പാകിസ്താന്‍ പ്രതീക്ഷ വെക്കുന്നത്. ബാബര്‍ നേരത്തെ പുറത്തായാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. ഷഹീന്റെ അഭാവവും പാകിസ്താനെ അലട്ടുന്നു.

ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

5

സ്പിന്‍ കെണിയൊരുക്കി പാക് ബാറ്റിങ് നിരയെ കുടുക്കാമെന്നാവും ഇന്ത്യയുടെ പ്രതീക്ഷ. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. രണ്ട് ടീമും രണ്ടാമത് ബാറ്റ് ചെയ്യാനാവും കൂടുതല്‍ താല്‍പര്യപ്പെടുക. രോഹിത് ശര്‍മയെന്ന നായകനില്‍ ഇന്ത്യ വിശ്വസിക്കുന്നു. ബാബറിന്റെ തന്ത്രങ്ങളെ രോഹിത് എങ്ങനെ മറികടക്കുമെന്നത് കാത്തിരുന്ന് കാണാം.

6

സാധ്യതാ 11: ഇന്ത്യ- കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്.

പാകിസ്താന്‍-ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റഊഫ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹനവാസ് ധഹാനി.

Story first published: Friday, August 26, 2022, 10:14 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+