Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

1

ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടം 27ന് ആരംഭിക്കാന്‍ പോവുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഈ മാസം 28നാണ്. ദുബായ് വേദിയാവുന്ന ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ പകരം വീട്ടുമോ അതോ പാകിസ്താന്‍ ജയം തുടരുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. ഇന്ത്യ-പാക് പോരാട്ടത്തില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ പ്രകടനത്തിലേക്ക്.

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് സ്വന്തമാക്കാനായിട്ടില്ല. ഇപ്പോള്‍ വിശ്രമത്തിന് ശേഷം മടങ്ങിയെത്തുന്ന കോലി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. കഠിന പരിശീലനമടക്കം നടത്തി ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോലിയുള്ളത്.

1

അതിന്റെ ഭാഗമായി കോലി വമ്പനൊരു മാറ്റമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. തന്റെ ബാറ്റില്‍ കോലി ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്. എംആര്‍എഫ് ജീനിയസ് ബാറ്റാണ് കോലി ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ എംആര്‍എഫ് ഗോള്‍ഡ് വിസാര്‍ഡ് ബാറ്റിലേക്ക് കോലി മാറാന്‍ ഒരുങ്ങുകയാണ്. കോലിയുടെ 100ാം ടി20യാണ് പാകിസ്താനെതിരേ നടക്കാന്‍ പോകുന്നത്. തന്റെ 100ാം മത്സരത്തില്‍ പുത്തന്‍ ബാറ്റിലിറങ്ങി ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് കോലി.

സവിശേഷതകളേറെയുള്ള ബാറ്റാണ് കോലി പുതിയതായി ഉപയോഗിക്കാന്‍ പോകുന്നത്. എംആര്‍എഫ് ജീനിയസ് ബാറ്റിന്റെ ഭാരം 1.1 കിലോഗ്രാമായിരുന്നു. എന്നാല്‍ പുതിയ ബാറ്റിന്റെ ഭാരം 1.15 കിലോഗ്രാമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്നത് പോലെ അല്‍പ്പം ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കാനാണ് കോലി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഭാരം കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നത് കൂടുതല്‍ വേഗത്തില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പായിക്കാന്‍ സഹായിക്കും.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

2

എന്നാല്‍ നിലവിലെ കോലിയുടെ ഫോം വിലയിരുത്തുമ്പോള്‍ ഭാരം കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നത് കോലിയുടെ ടൈമിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. സച്ചിനും സെവാഗും 1.35 കിലോഗ്രാം ഭാരമുള്ള ബാറ്റ് ഉപയോഗിച്ച് മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. എന്നാല്‍ ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ബാറ്റില്‍ നിന്ന് മാറുമ്പോള്‍ കോലിയുടെ പ്രകടനത്തെ അത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

ഭാരം കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നതിനായി ശാരീരികമായി കോലി കരുത്തുയര്‍ത്തിയിട്ടുണ്ട്. വിശ്രമം അനുവദിച്ച സമയത്ത് അദ്ദേഹം കൂടുതല്‍ സമയം ചിലവിട്ടത് ജിമ്മിലായിരുന്നു. കൈയുടെ മസിലുകള്‍ക്ക് കൂടുതല്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. ഇത് കൈക്ക് കൂടുതല്‍ ശക്തി കൊണ്ടുവരുന്നതിനായാണ്. പുതിയ ബാറ്റിലേക്ക് കോലിയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുമെന്നതാണ് കണ്ടറിയേണ്ടത്.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

3

തന്റെ പ്രശ്‌നത്തെക്കുറിച്ച് കോലി തന്നെ തുറന്ന് പറഞ്ഞിരുന്നു. 'ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ സംഭവിച്ചതിനെ മറികടക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ അത്ര വലിയ പ്രശ്‌നങ്ങളൊന്നും പറയാനില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്. നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പഴയ താളത്തിലേക്ക് തിരിച്ചെത്തുക മാത്രമാണ് വേണ്ടത്'-കോലി പറഞ്ഞു.

ഇത്തവണത്തെ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ്. മോശം ഫോമിലുള്ള കോലിക്ക് ഗംഭീരമായി തിരിച്ചുവരാനായില്ലെങ്കില്‍ ഇന്ത്യയുടെ പ്രകടനത്തെ അത് ബാധിക്കും. പാകിസ്താനെതിരേ ഇന്ത്യ മൂന്നാം നമ്പറില്‍ തന്നെ കോലിക്ക് അവസരം നല്‍കിയേക്കും. അതിവേഗത്തില്‍ കോലിക്ക് റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്.

4

അവസാന ഐപിഎല്ലിലടക്കം കോലിയുടെ സ്‌ട്രൈക്കറേറ്റ് മോശമായിരുന്നു. സ്ഥിരതയോടെ വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും ഏഷ്യാ കപ്പ് കോലിയുടെ കരിയറിലെ നിര്‍ണ്ണായക ടൂര്‍ണമെന്റാവുമെന്നുറപ്പ്. ടി20 ലോകകപ്പില്‍ കോലിക്ക് ഇടം ലഭിക്കാന്‍ ഏഷ്യാ കപ്പില്‍ തിളങ്ങേണ്ടതായുണ്ട്.

Story first published: Thursday, August 25, 2022, 8:42 [IST]
Other articles published on Aug 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+