ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാണ് ഫാബുലസ് ഫോര്‍ എന്ന വിശേഷണം നല്‍കുന്നത്. നിലവില്‍ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരെയാണ് ഫാബുലസ് ഫോര്‍ താരങ്ങളെന്ന നിലയില്‍ വിശേഷിപ്പിക്കുന്നത്. ബാബര്‍ അസമിന്റെ വരവോടെ ഫാബുലസ് ഫോര്‍ അല്ല ഫാബുലസ് ഫൈവാക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ പൊതുവേ ഫാബുലസ് ഫോര്‍ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്.
ഇതില്‍ ആരാണ് ബെസ്റ്റെന്ന് പറയുക പ്രയാസമാണെന്ന് പറയാം. ഓരോരുത്തരും തങ്ങളുടേതായ കരുത്തില്‍ വ്യത്യസ്തരായിരിക്കുന്നു. ഇപ്പോഴിതാ ഫാബുലസ് ഫോറിലെ കോലിയുടെ സവിശേഷതയെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയിലെ ഒരു കണക്കാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത്.

അവസാന മൂന്ന് വര്‍ഷത്തെ കണക്ക് മാത്രം നോക്കുക. ഫാബുലസ് ഫോറിലെ മറ്റെല്ലാ താരങ്ങളെക്കാളും കൂടുതല്‍ മത്സരം മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഇതാണ് എന്നെ ശരിക്കും വിസ്മയിപ്പിച്ചത്. ഒരു ടീമിന്റെ നായകനായി മൂന്ന് ഫോര്‍മാറ്റിലും ഇത്രയധികം മത്സരം കളിക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ട് അവന് മോശം ഫോമില്‍ നിന്ന് മടങ്ങിവരാന്‍ വിശ്രമം വേണമെന്ന് പറയുന്നത്'-രവി ശാസ്ത്രി പറഞ്ഞു.
ഫാബുലസ് ഫോറിലെ മറ്റ് താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ളത് ബാബറാണെന്ന് പറയാം. കെയ്ന്‍ വില്യംസണ്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ടെങ്കിലും സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കൂടുതലാണ്. വലിയ ഇടവേള എടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുന്നു. സ്റ്റീവ് സ്മിത്തിന് പരിമിത ഓവറില്‍ സ്ഥാനമില്ലെന്ന് തന്നെ പറയാം. ബാബര്‍ അസം മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്നുണ്ട്.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

കോലിയുടെ ഫിറ്റ്‌നസ് മറ്റാരെക്കാളും ഒരുപടി മുന്നിലാണ്. ഇന്ത്യന്‍ ടീമില്‍ത്തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള താരം കോലിയാണെന്ന് പറയാം. കോലി ഇടവേളയെടുത്തപ്പോഴും തന്റെ ഫിറ്റ്‌നസ് വ്യായാമങ്ങള്‍ മുടക്കിയില്ല. മോശം ഫോമില്‍ നിന്ന് കരകയറേണ്ടത് അത്യാവശ്യമായ കോലി ബാറ്റിന്റെ ഭാരം ഉയര്‍ത്തിയാണ് ഏഷ്യാ കപ്പിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ഫിറ്റ്‌നസ് അദ്ദേഹത്തിന് ആവിശ്യമാണ്. അത് മുന്നില്‍ക്കണ്ട് കൈക്ക് കൂടുതല്‍ കരുത്ത് ലഭിക്കാനുള്ള പരിശീലനമാണ് അദ്ദേഹം ഇടവേളയെടുത്ത സമയത്ത് കൂടുതല്‍ നടത്തിയത്.

കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചും ശാസ്ത്രി പ്രതികരിച്ചു. 'ഇന്ത്യന്‍ ടീമില്‍ കോലിയെപ്പോലെ ഫിറ്റ്‌നസുള്ള മറ്റൊരു താരവുമില്ല. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ഇന്നിങ്‌സുകൊണ്ട് വലിയ വ്യത്യാസം സൃഷ്ടിക്കാനാവും. പ്രകടനം മികച്ചതാവുന്നതില്‍ മാനസിക കരുത്തിനാണ് കൂടുതല്‍ പ്രാധാന്യം. അവന്റെ റണ്‍സിനായുള്ള ആഗ്രവും ക്രിക്കറ്റിനോടുള്ള ഇഷ്ടവും ഒട്ടും കുറഞ്ഞിട്ടില്ല. അവന്‍ പോയ വഴികളിലൂടെ പഠിച്ചിട്ടുണ്ടാവും'-ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
കോലി തന്റെ മടങ്ങിവരവിലെ സ്വപ്‌നമായി പറഞ്ഞത് രണ്ട് കിരീടങ്ങള്‍ നേടുകയെന്നത്. ഒന്ന് ഏഷ്യാ കപ്പും രണ്ടാമത്തേത് ടി20 ലോകകപ്പും. കോലിയെ സംബന്ധിച്ച് ഏഷ്യാ കപ്പില്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. മികവ് കാട്ടിയാല്‍ മാത്രമെ അദ്ദേഹത്തിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കുകയുള്ളൂ. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്. അതുകൊണ്ട് തന്നെ കോലിയെ സംബന്ധിച്ച് മികച്ച പ്രകടനം നടത്താന്‍ സമ്മര്‍ദ്ദമേറെ.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

കോലിയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പിലൂടെ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പില്‍ കോലിക്ക് തിളങ്ങാനാവാത്ത പക്ഷം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കുമെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications