Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

1

ഏഷ്യാ കപ്പിന്റെ ആവേശകാഴ്ചകള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവര്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ആവേശം വാനോളം. ഇതില്‍ ഇന്ത്യ-പാക് ടീമുകളിലൊന്ന് കിരീടത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍. ശ്രീലങ്കയേയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാനിസ്ഥാനെയും നിസാരരായി കാണാനാവില്ല.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം 28നാണ്. ഇത്തവണ ടി20 ഫോര്‍മാറ്റിലായതിനാല്‍ പോരാട്ടം കൂടുതല്‍ കടുക്കും. എല്ലാ ടൂര്‍ണമെന്റ് പരിശോധിച്ചാലും ചില പ്രധാന താരങ്ങള്‍ക്ക് പരിക്കിനെത്തുടര്‍ന്നോ മറ്റ് കാരണങ്ങളെത്തുടര്‍ന്നോ വിട്ടുനില്‍ക്കേണ്ടി വരാറുണ്ട്. ഇത്തവണ ഏഷ്യാ കപ്പിലും അത്തരം ചില നിര്‍ഭാഗ്യവാന്മാരുണ്ട്. ഇത്തവണത്തെ ഏഷ്യാ കപ്പ് നഷ്ടമാവുന്ന അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

പേസ് നിരയിലെ ഇന്ത്യയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. യോര്‍ക്കറുകള്‍ക്കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ബുംറ ഇത്തവണത്തെ ഏഷ്യാ കപ്പിനില്ല. പരിക്കാണ് അദ്ദേഹത്തിന് വില്ലനായത്. ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്നു പേസറെങ്കിലും പുറം വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കുന്നതില്‍ ബുംറക്ക് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ് ബുംറയുടെ അഭാവം സൃഷ്ടിക്കുന്നത്. ബുംറയുടെ പകരക്കാരനെ ഇന്ത്യ പ്രഖ്യാപിക്കാത്തതിനാല്‍ ബാക്കപ്പായി പരിഗണിച്ച ദീപക് ചഹാറിന് അവസരം ലഭിച്ചേക്കും.

ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദി

പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും ഇത്തവണത്തെ ഏഷ്യാ കപ്പിനില്ല. ഇടം കൈയന്‍ പേസര്‍ക്ക് കാല്‍മുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായി മാറിയത്. ടി20 ലോകകപ്പ് വരാനിരിക്കെ ഷഹീന്റെ കാര്യത്തില്‍ പാക് ടീം സാഹസത്തിന് മുതിരുന്നില്ല. പിഎസ്എല്ലിലടക്കം തുടര്‍ച്ചയായി കളിച്ചതാണ് ഷഹീന് തിരിച്ചടിയായത്. ടി20 ലോകകപ്പിന് മുമ്പ് ഷഹീന് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്. അതുകൊണ്ടാണ് പാകിസ്താന്‍ സൂപ്പര്‍ താരത്തെ പുറത്തിരുത്തിയത്. ടീമിന് പുറത്താണെങ്കിലും പാകിസ്താനൊപ്പം ഷഹീനും യുഎഇയിലേക്കെത്തിയിട്ടുണ്ട്.

ഹസന്‍ അലി

ഹസന്‍ അലി

പാകിസ്താന്‍ നിരയില്‍ സൂപ്പര്‍ പേസര്‍ ഹസന്‍ അലിയില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടൂര്‍ണമെന്റിലെ താരമാവാന്‍ ഹസന്‍ അലിക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്ഥിരത നഷ്ടപ്പെട്ട താരം ഇപ്പോള്‍ ടീമിന് പുറത്താണ്. തുടക്കത്തിലേ മികവ് പിന്നീട് ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഹസന്‍ അലിക്ക് സ്ഥാനം നഷ്ടമായത്. പരിക്കേറ്റ ഷഹീന് പകരം ഹസന്‍ അലി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. ഇന്ത്യക്കെതിരേ പലപ്പോവും വലിയ വെല്ലുവിളി വാക്കുകളിലൂടെ ഉയര്‍ത്താറുള്ള ഹസന്‍ അലി ഇത്തവണ ഇല്ലാത്തത് നിരാശയുണ്ടാക്കുന്നു.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. ഇൗ വര്‍ഷം സ്ഥിരതയോടെ കളിച്ചിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പിന് പരിഗണിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ തഴഞ്ഞപ്പോള്‍ ഇന്ത്യ ബാക്കപ്പ് കീപ്പറായി ദിനേഷ് കാര്‍ത്തികിനാണ് അവസരം നല്‍കിയത്. സഞ്ജുവിനെ തഴഞ്ഞതിനെതിരേ നേരത്തെ തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രേയസ് അയ്യരെപ്പോലും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ തഴഞ്ഞത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തി.

ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ട മുഹമ്മദ് ഷമി ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഏഷ്യാ കപ്പിലേക്കും എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഐപിഎല്ലിലടക്കം ഷമി മികവ് കാട്ടിയിട്ടും ഇന്ത്യ അദ്ദേഹത്തെ തഴഞ്ഞു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ളവനാണ് ഷമി. എന്നാല്‍ ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയാണ്. അതുകൊണ്ട് തന്നെയാണ് ഷമിയെ ഇന്ത്യ തഴഞ്ഞതും.

Story first published: Friday, August 26, 2022, 11:40 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+