Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

1

ഇന്ത്യന്‍ ടീമിനായി അവസരം ലഭിച്ചപ്പോഴെല്ലാം അതു കളഞ്ഞുകുളിക്കുന്നവന്‍ എന്ന പഴി നിരന്തരം കേട്ടുകൊണ്ടിരുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. പക്ഷെ ഇപ്പോള്‍ സഞ്ജു പഴയ സഞ്ജുവല്ല. മാച്ച് വിന്നിങ് പ്രകടനങ്ങളിലൂടെ ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനങ്ങളെടുത്താല്‍ അത് ആരാധകര്‍ക്കു തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്.

1

യഥാര്‍ഥത്തില്‍ എന്താണ് പഴയ സഞ്ജുവും ഇപ്പോള്‍ കാണുന്ന പുതിയ സഞ്ജുവും തമ്മിലുള്ള വ്യത്യാസം. മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് എന്തൊക്കെ കാര്യങ്ങളാണ്? ഇതേക്കുറിച്ചെല്ലാം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍. നിലവില്‍ കേരള ടീമിന്റെ മുഖ്യ കോച്ച് കൂടിയായ അദ്ദേഹം സഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ടിനു യോഹന്നാന്‍ സഞ്ജുവിന്റെ ഈ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.

2

ഇത്തവണ ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങള്‍ വളരെ നന്നായി ഉപയോഗിക്കാന്‍ സഞ്ജു സാംസണിനു സാധിച്ചതായി ടിനു യോഹന്നാന്‍ വ്യക്തമാക്കി. തന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഫീല്‍ ചെയ്യിക്കാന്‍ സഞ്ജുവിനു കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിനു ഇതു സാധിച്ചത് ടീമിനായി കളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് കൊണ്ടു തന്നെയാണ്. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതിനാല്‍ സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചുവെന്നും ടിനു യോഹന്നാന്‍ വിശദീകരിച്ചു.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

3

സഞ്ജു സാംസണ്‍ തന്റെ ബാറ്റിങ് സമീപനത്തിലും വളരെയധികം മാറ്റം വരുത്തിയതായി ടിനു യോഹന്നാന്‍ ചൂണ്ടിക്കാട്ടി. സാഹചര്യത്തിന് അനുസരിച്ചാണ് സഞ്ജു ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഗ്രൗണ്ടിലെത്തിയാല്‍ സാഹചര്യം മനസ്സിലാക്കി ഉത്തരവാദിത്വം ഏറ്റെടുത്ത് താരം കളിക്കുന്നുണ്ടെന്നും ടിനു പറയുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സഞ്ജു സാംസണ്‍ കൂടുതല്‍ പക്വതയുള്ള താരമായി മാറിയിരിക്കുകയാണ്. ഇതു തന്നെയാണ് ഇപ്പോഴത്തെ ബാറ്റിങ് സമീപനത്തില്‍ വരുത്തിയ മാറ്റത്തിന്റെയും പിറകിലെന്നും ടിനു യോഹന്നാന്‍ നിരീക്ഷിച്ചു.

ASIA CUP: ഇന്ത്യക്ക് എളുപ്പമാവില്ല, പാക് നിര മുട്ടിടിപ്പിക്കും, മൂന്ന് കാര്യങ്ങള്‍ വലിയ ഭീഷണി

4

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കുമോയെന്ന ചോദ്യത്തിനു ഇപ്പോള്‍ അതേക്കുറിച്ച് പറയാന്‍ ആയിട്ടില്ലെന്നായിരുന്നു ടിനു യോഹന്നാന്റെ മറുപടി.
ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുന്ന പ്ലെയറായിരിക്കും സഞ്ജു.

5

ഓസീസിലെ ബൗണ്‍സുള്ള വിക്കറ്റ് അദ്ദേഹത്തിന്റെ ബാറ്റിങിനു കൂടുതല്‍ യോജിച്ചതാണ്. ഓസ്ട്രേലിയയില്‍ നേരത്തേ പെര്‍ഫോം ചെയ്തിട്ടുള്ള പ്ലെയര്‍ കൂടിയാണ് സഞ്ജു. ഓസ്‌ട്രേലിയയിലേത് ദൈര്‍ഘ്യം കൂടിയ ബൗണ്ടറികളാണ്. ഇവ ക്ലിയര്‍ ചെയ്യാന്‍ ശേഷിയുള്ള ബാറ്ററാണ് സഞ്ജു. അവിടുത്തെ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കു തീര്‍ച്ചയായും ഗുണം ചെയ്യുന്ന താരമായിരിക്കും അദ്ദേഹമെന്നും ടിനു യോഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 26, 2022, 18:41 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+