Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യക്ക് എളുപ്പമാവില്ല, പാക് നിര മുട്ടിടിപ്പിക്കും, മൂന്ന് കാര്യങ്ങള്‍ വലിയ ഭീഷണി

1
ഇന്ത്യക്ക് ജയം എളുപ്പമല്ല 3 കാരണങ്ങൾ ഇതാ | *Cricket

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ചിരവൈരികളുടെ പോരാട്ടത്തിന് ദുബായിയാണ് വേദിയാവുന്നത്. അവസാന പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്താനെ ഇത്തവണ എന്ത് വിലകൊടുത്തും തോല്‍പ്പിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

കരുത്തുറ്റ താരനിരയുമായാണ് രണ്ട് ടീമും ഇറങ്ങുന്നത്. ഇന്ത്യക്കൊപ്പം ജസ്പ്രീത് ബുംറയും പാകിസ്താനൊപ്പം ഷഹീന്‍ ഷാ അഫ്രീദിയുമില്ലെന്നത് ആവേശത്തെ അല്‍പ്പം കുറക്കുന്നു. എന്നാല്‍ രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായി മാറുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ടീം കരുത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല.

1

ഭാഗ്യം പിന്തുണക്കാത്ത പക്ഷം രോഹിത്തും സംഘവും നാണംകെട്ടേക്കും. ഇന്ത്യയുടെ പേസ് നിരയുടെ കരുത്ത് ദുര്‍ബലമാണ്. എന്നാല്‍ ഇതിനെ സ്പിന്നുകൊണ്ടും ബാറ്റിങ് കരുത്തുകൊണ്ടും മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ദുബായില്‍ രണ്ട് ടീമിനും അനുഭവസമ്പത്തുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും പാകിസ്താനെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. വെല്ലുവിളി ഉയര്‍ത്തുന്ന മൂന്ന് കാര്യങ്ങള്‍ പരിശോധിക്കാം.

ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ട്

ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ട്

ഇന്ത്യക്ക് ഏറ്റവും വലിയ തലവേദന ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടാണെന്നതില്‍ തര്‍ക്കമില്ല. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി തോല്‍പ്പിച്ചപ്പോള്‍ അപരാജിത ഫിഫ്റ്റിയോടെയാണ് ബാബറും റിസ്വാനും തിളങ്ങിയത്. രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. ഓപ്പണിങ്ങില്‍ ഇരുവരും നിലയുറപ്പിച്ചാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായി മാറും.

പാകിസ്താന്‍ റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ബാബറിനും റിസ്വാനും മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്കെതിരേ വലിയ ആത്മവിശ്വാസത്തോടെയാവും ഇവര്‍ ഇറങ്ങുക. ഈ കൂട്ടുകെട്ടിനെ തുടക്കത്തിലേ പൊളിക്കുകയാവും ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ബാബറും റിസ്വാനും ഇന്ത്യക്ക് വലിയ ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല.

ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

മാനസികമായി മുന്‍തൂക്കം

മാനസികമായി മുന്‍തൂക്കം

ഇന്ത്യക്കെതിരേ നിലവില്‍ മാനസികമായ മുന്‍തൂക്കം പാകിസ്താനുണ്ട്. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പാകിസ്താന്‍ നല്‍കിയത്. 10 വിക്കറ്റിനാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. കരുത്തരായ ഇന്ത്യക്കെതിരേ നേടിയ ഈ ജയം ഇത്തവണയും പാകിസ്താന് ആത്മവിശ്വാസം നല്‍കും. കൂടാതെ വേദി ദുബായിയാണ്. പിഎസ്എല്ലിലൂടെ മാത്രമല്ല ഏറെ നാള്‍ പാകിസ്താന്‍ ഹോം മത്സരം കളിച്ചും അനുഭവസമ്പത്തുള്ള വേദിയാണ് ദുബായിലേത്.

3

ഇതെല്ലാം പാകിസ്താന് ഇന്ത്യക്കെതിരേ മാനസികമായി മുന്‍തൂക്കം നല്‍കുന്നു. അതേ സമയം ഇന്ത്യക്ക് എന്ത് വിലകൊടുത്തും പാകിസ്താനോട് കണക്കുവീട്ടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇത് ഇന്ത്യന്‍ ടീമിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. സമ്മര്‍ദ്ദത്തിന്റെ മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മാനസിക മുന്‍തൂക്കം പാകിസ്താനുണ്ടെന്ന് തന്നെ പറയാം.

ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

പ്രവചിക്കാനാവാത്ത നിര

പ്രവചിക്കാനാവാത്ത നിര

പാകിസ്താനെ ഒരിക്കലും മുന്‍വിധിയോടെ കാണാനാവില്ല. സാധ്യമാകില്ലെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങളും നേടിയെടുത്ത ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് പാകിസ്താന്‍. ഇത്തവണ മികച്ച യുവതാരങ്ങള്‍ പാക് ടീമിനൊപ്പമുണ്ട്. അവരൊക്കെ ഇന്ത്യക്കെതിരേ മാച്ച് വിന്നര്‍മാരായി മാറാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഷഹീന്റെ അഭാവത്തിലും മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ടി20യില്‍ ഗംഭീര പ്രകടനം നടത്തുന്ന ബൗളര്‍മാരാണ്. ഇന്ത്യയെ വിറപ്പിക്കാന്‍ മധ്യനിരയില്‍ ആസിഫ് അലിയുടെ വമ്പനടികളുമുണ്ടാവും. ഒന്നിലധികം മാച്ച് വിന്നര്‍മാരുള്ള പാകിസ്താന്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Friday, August 26, 2022, 9:29 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+