Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

ഏഷ്യാ കപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേ ആദ്യ അങ്കത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്യാംപ് വലിയ ആവേശത്തിലാണ്. പാക് നിരയിലെ ഏറ്റവും അപകടകാരിയായ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ അഭാവമാണ് ഇതിനു കാരണം. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സമീപകാലത്തെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

മാത്രമല്ല അവസാനമായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ പാക് ടീമിന്റെ വിജയശില്‍പ്പിയായത് ഷഹീനുമായിരുന്നു. പക്ഷെ പരിക്കു കാരണം അദ്ദേഹം ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറിയത് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1

പക്ഷെ ഷഹീന്‍ ഇല്ലെന്നു കരുതി അമിതാഹ്ലാദവും ആത്മവിശ്വാസവുമൊന്നും വേണ്ടെന്ന മുന്നറിയിപ്പാണ് പാക് കോച്ചും മുന്‍ സ്പിന്നറുമായ സഖ്‌ലെയ്ന്‍ മുഷ്താഖ് ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. ഷഹീന്റെ അഭാവം നികത്താന്‍ ശേഷിയുള്ളവര്‍ ടീമിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2

നിലവില്‍ പാകിസ്താന്‍ ടീമിലുള്ള വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരായ നസീം ഷാ, മുഹമ്മദ് ഹസ്‌നയ്ന്‍, ഹാരിസ് റൗഫ് എന്നിവര്‍ മിടുക്കരാണെന്നും ഷഹീന്‍ അഫ്രീഡിയുടെ അസാന്നിധ്യം ഇവര്‍ നികത്തുമെന്നുമാണ് സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ അഭിപ്രായം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മൂന്നു പേരും പാകിസ്താന്‍ ടീമിന്റെ പദ്ധതികളും ആവശ്യങ്ങളും നന്നായി നടപ്പിലാക്കുന്നുണ്ട്.

3

ക്യാപ്റ്റനും എനിക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമെല്ലാം ഇവരുടെ കഴിവില്‍ ആത്മവിശ്വാസമുണ്ട്. ഷഹീന്‍ അഫ്രീഡിയായിരുന്നു ബൗളിങിനു നേതൃത്വം നല്‍കിയിരുന്നത്. പക്ഷെ ഈ മൂന്നു പേരും അവരുടേതായ ദിവസത്തിലോ, സാഹചര്യത്തിലോ മല്‍സരഗതി മാറ്റാനും ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് വിശദമാക്കി.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

4

ഷഹീന്‍ അഫ്രീഡിയുടെ പകരക്കാരനായിട്ടാണ് മുഹമ്മദ് ഹസ്‌നയ്‌നെ ഏഷ്യാ കപ്പിനുള്ള പാകിസ്താന്റെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 22 കാരനായ ഹസ്‌നെയ്ന്‍ പാകിസ്താനു വേണ്ടി എട്ടു ഏകദിനങ്ങളും 18 ടി20കളും കളിച്ചിട്ടുണ്ട്. 12, 17 വിക്കറ്റുകളാണ് യഥാക്രമം നേടിയത്.
വലതു കാല്‍മുട്ടിന്റെ കശേരുക്കള്‍ക്കു പരിക്കേറ്റ ഷഹീന് മെഡിക്കല്‍ സംഘം നാല് മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കളിക്കാനാവില്ലെങ്കിലും അദ്ദേഹം യുഎഇയിലെത്തിയ പാകിസ്താന്‍ ടീമിനോടൊപ്പമുണ്ട്.

ASIA CUP: രാഹുല്‍, രോഹിത്, കോലി vs ബാബര്‍, റിസ്വാന്‍, ഫഖര്‍, ബെസ്റ്റ് 11 ആരുടെ?

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍) ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

Story first published: Friday, August 26, 2022, 17:01 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+