
ഇന്ത്യയുടെ ടോപ് ത്രീയെ പരിശോധിച്ചാല്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. മൂന്ന് പേരും ടി20യില്‍ മികച്ച റെക്കോഡുള്ളവരാണ്. കൂടാതെ ഐപിഎല്ലിലൂടെ യുഎഇയിലെ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഈ മൂന്ന് പേരും. രോഹിത് മികച്ച ഫോമിലാണ്. എന്നാല്‍ കോലിയുടെയും രാഹുലിന്റെയും ഫോം നിരാശപ്പെടുത്തുന്നു.
പാകിസ്താന്റെ ടോപ് ത്രീയില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത. മൂന്ന് പേരും മികച്ച റെക്കോഡ് സ്വന്തം പേരിലുള്ളവരാണ്. ബാബര്‍-റിസ്വാന്‍ ഓപ്പണിങ് കൂട്ടുകെട്ടിലാണ് പാക് നിരയുടെ പ്രതീക്ഷ. പാകിസ്താന്റെ വിജയ പരാജയങ്ങളെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ഈ കൂട്ടുകെട്ടാവും.
ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

ബാബര്‍ സ്ഥിരതയോടെ കളിക്കുമ്പോഴും ഫഖറിനും റിസ്വാനും സ്ഥിരത കാട്ടാനാവുന്നില്ലെന്നതാണ് പ്രശ്‌നം. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയുടെ പിന്നീടുള്ള സ്ഥാനങ്ങളിലിറങ്ങും. സൂര്യകുമാര്‍ യാദവ് മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. നിലയുറപ്പിച്ചാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരമാണ് സൂര്യകുമാര്‍. റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഉത്തരവാദിത്തതോടെ ബാറ്റുവീശുന്നു.

മധ്യനിരയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ പാകിസ്താന്റെ മധ്യനിര ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദുര്‍ബലം. ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരാണ് പാക് ടീമിന്റെ മധ്യനിരയില്‍ ഇറങ്ങാന്‍ സാധ്യത. ഇതില്‍ ആസിഫ് അലിയെ ഭയക്കണം. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുന്ന താരമാണ് ആസിഫ് അലി. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിറപ്പിക്കാന്‍ കഴിവുണ്ട്. എന്നാല്‍ ഖുഷ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ പ്രകടനം കണ്ടറിയണം.

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും പാക് നിരയില്‍ ഷദാബ് ഖാനുമാണുള്ളത്. രണ്ട് പേരെയും തുല്യ ശക്തികളെന്ന് വേണമെങ്കില്‍ പറയാം. അല്‍പ്പം കൂടി മുന്‍തൂക്കം ജഡേജക്ക് നല്‍കാം. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവരെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. പാക് സ്പിന്നര്‍മാരെക്കാള്‍ അനുഭവസമ്പന്നരായ സ്പിന്നര്‍മാരാണ് ഇന്ത്യയുടേത്. പേസ് നിരയില്‍ പാകിസ്താന്‍ ഹാരിസ് റഊഫില്‍ പ്രധാന പ്രതീക്ഷ വെക്കുമ്പോള്‍ ഇന്ത്യയുടെ വജ്രായുധം ഭുവനേശ്വര്‍ കുമാറാണ്. ബാക്കിയുള്ള യുവ പേസര്‍മാരില്‍ ആരൊക്കെ തിളങ്ങുമെന്നത് കണ്ടറിയണം.
ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

സാധ്യതാ 11: ഇന്ത്യ- കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്.
പാകിസ്താന്‍-ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റഊഫ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹനവാസ് ധഹാനി.


Click it and Unblock the Notifications












