Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന്‍ പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും

1

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 27നാണ് ഏഷ്യയുടെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം ആരംഭിക്കുന്നത്. പ്രധാന മത്സരം ഇന്ത്യയും പാകിസ്താനും തമ്മിലാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ട് കൂട്ടരേയും പരിക്ക് കാര്യമായി ബാധിക്കുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ട് പ്രകാരം പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായേക്കുമെന്നാണ് വിവരം.

നിലവില്‍ ഷഹീന് പൂര്‍ണ്ണ ഫിറ്റ്‌നസില്ലെന്നാണ് ലഭിക്കുന്ന വിവരം. പാക് നായകന്‍ ബാബര്‍ അസം തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്. കാല്‍ക്കുഴക്കാണ് ഷഹീന്റെ പരിക്ക്. ഭേദമാവാന്‍ അല്‍പ്പം കൂടി വിശ്രമം വേണ്ടിവന്നേക്കും. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഈ സമയത്ത് പാകിസ്താന്‍ സാഹസത്തിന് മുതിര്‍ന്നേക്കില്ല. ഏഷ്യാ കപ്പില്‍ ഷഹീനെ കളിപ്പിച്ച് പരിക്ക് ഗുരുതരമായാല്‍ കാര്യങ്ങള്‍ മാറിമറിയും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആവിശ്യത്തിന് വിശ്രമം നല്‍കാനാവും പാക് മാനേജ്‌മെന്റ് ശ്രമിക്കുക.

1

'ഷഹീന്റെ പരിക്കിനെക്കുറിച്ച് പ്രമുഖരായ പല ഡോക്ടര്‍മാരോടും സംസാരിച്ചിരുന്നു. അവന് ഇനിയും വിശ്രമം വേണ്ടിവരുമെന്നാണ് അവരെല്ലാം പറയുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണ്ണ മോചിതനാവാന്‍ ഇനിയും സമയമെടുക്കും. മുന്നോട്ടുള്ള അവന്റെ ഫിറ്റ്‌നസിനും ആരോഗ്യത്തിനും ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നു. ഹോളണ്ട് പരമ്പരയില്‍ അവന് വിശ്രമം നല്‍കിയത് അതുകൊണ്ടാണ്'- ബാബര്‍ പറഞ്ഞു.

പാക് നായകന്റെ വാക്കുകളില്‍ നിന്ന് ഷഹീന്‍ ഏഷ്യാ കപ്പ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. ഷഹീന്‍ കളിക്കാതെ പോയാല്‍ പാകിസ്താനെ സംബന്ധിച്ചത് നികത്താനാവാത്ത വിടവാകും. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് ടീമിനൊപ്പം ഷഹീന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമായിരിക്കും. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ അന്തകനായത് ഷഹീനായിരുന്നു.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

2

ഷഹീന്റെ അഭാവത്തിലും പാക് പേസ് നിര ശക്തമാണെന്നതാണ് വസ്തുത. ബാബറും ഇത് തന്നെയാണ് ചൂണ്ടിക്കാട്ടിയത്. 'ഞങ്ങളുടെ പേസ് ബൗളര്‍മാരുടെ കഴിവ് മികച്ചതാണ്. അവര്‍ക്ക് തങ്ങളുടെ മികവ് കാട്ടാനുള്ള അവസരമാണ് വരുന്നത്. ഹസന്‍ അലിയെ ഞാന്‍ പിന്തുണക്കും. കാരണം അവനൊരു ടീം താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഹസന്‍ ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ കളത്തിലിറക്കുന്ന 11 പേരും ട്രെംപ് കാര്‍ഡുകളാണ്.

3

തങ്ങളുടേതായ ദിവസം അവര്‍ മാച്ച് വിന്നര്‍മാരായി മാറുന്നു. അത് ബാറ്റ്‌സ്മാന്‍മാരായലും ബൗളര്‍മാരായാലും. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ മറ്റേത് ടീമിനെതിരേ കളിക്കുന്നതുപോലെ തന്നെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വാഭാവികമായുള്ള അധിക സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ടാവും'- ഹോളണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായി സംസാരിക്കവെ ബാബര്‍ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചും പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്കൊപ്പമില്ല. പരിക്കേറ്റ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലിനും ഇന്ത്യന്‍ നിരയില്‍ അവസരമില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇത്തവണ എന്ത് വിലകൊടുത്തും പാകിസ്താനെ തോല്‍പ്പിക്കാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

4

ഇന്ത്യക്ക് കരുത്തുറ്റ താരനിര ഒപ്പമുണ്ട്. എന്നാല്‍ വിരാട് കോലിയുടെ ഫോം കണ്ടറിയണം. കെ എല്‍ രാഹുല്‍ പരിക്കിന് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതും കാത്തിരുന്ന് കാണാം. രോഹിത് ശര്‍മയെന്ന നായകനെ സംബന്ധിച്ചും ഏഷ്യാ കപ്പ് നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏഷ്യാ കപ്പ് കിരീടം നേടാനായാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്.

Story first published: Friday, August 12, 2022, 12:32 [IST]
Other articles published on Aug 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+