Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നമ്പര്‍ വണ്ണിലേക്കു അതിവേഗമടുത്ത് ഹാര്‍ദിക്! പാകിസ്താനെ തീര്‍ത്തതോടെ പിന്തള്ളിയത് 8 പേരെ

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിലെ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ വമ്പന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ കരിയര്‍ ബെസ്റ്റ് സ്ഥാനത്തേക്ക് അദ്ദേഹം എത്തിയിരിക്കുകയാണ്.

പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച് കഴിഞ്ഞ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദിക് നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലും ബൗളിങിലും മുമ്പത്തേതു പോലെ ടീമിന്റെ നിര്‍ണായക താരമായി അദ്ദേഹം വീണ്ടും മാറിയിരിക്കുകയാണ്.

1

ഐസിസിയുടെ പുതിയ ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ എട്ടു സ്ഥാനങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യ മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതിയ റാങ്കിങില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ്. കരിയറില്‍ ആദ്യമായിട്ടാണ് ഹാര്‍ദിക് അഞ്ചാം റാങ്കിന് അവകാശിയായിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പാകിസ്താനുമായി നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷിച്ചത് ഹാര്‍ദിക്കായിരുന്നു. 17 ബോളില്‍ പുറത്താവാതെ 33 റണ്‍സാണ് അദ്ദേഹം നേടിയത്.

2

അവസാന മൂന്നു ബോളില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ നാലാമത്തെ ബോള്‍ ഹാര്‍ദിക് സിക്‌സറിലേക്കു പറത്തുകയായിരുന്നു. മൂന്നു വിക്കറ്റുമായി ബൗളിങിലും ഈ കളിയില്‍ താരം തിളങ്ങിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായതും ഹാര്‍ദിക്കാണ്.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

3

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍ ടീമിലെ കളിക്കാരും ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പൂഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ജയിച്ച അഫ്ഗാന്‍ ആദ്യം സൂപ്പര്‍ ഫോറിലെത്തിയ ടീമായി മാറുകയും ചെയ്തിരുന്നു. ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലേക്കു അടുത്തിരിക്കുകയാണ് അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാംസ്ഥാനത്തേക്കു കയറി (708 പോയിന്റ്).

4

സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ തബ്രെയ്‌സ് ഷാംസിയാണ് (716 പോയിന്റ്) ഇനി റാഷിദിനു തൊട്ടുമുകളിലുള്ളത്. ഒന്നാംസ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് (792 പോയിന്റ്) തന്റെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

5

അഫ്ഗാനിസ്താന്‍ ടീമില്‍ റാഷിദ് ഖാന്റെ സ്പിന്‍ ബൗളിങ് പങ്കാളിയായ മുജീബുര്‍ റഹ്മാനും റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം റാങ്കിങില്‍ ടോപ്പ് 10ലേക്കു വന്നിരിക്കുകയാണ്. 660 പോയിന്റാണ് മുജീബിനുള്ളത്. ഒമ്പതാംസ്ഥാനത്താണ് താരം നില്‍ക്കുന്നത്. ഒരു റേറ്റിങ് പോയിന്റിന്റെ ലീഡുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് റാങ്കിങില്‍ തൊട്ടുമുന്നില്‍. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഭുവിയുടേത്. 26 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.

6

ടി20 ബാറ്റര്‍മാരുടെ റാങ്കിങെടുത്താല്‍ ടോപ്പ് 10ലേക്കു പുതിയ രണ്ടു പേര്‍ കൂടി വന്നിരിക്കുകയാണ്. പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ 796 പോയിന്റോടെ രണ്ടാംസ്ഥാനത്തേക്കു കയറി. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പിന്തള്ളിയാണ് നേട്ടം. പാക് നായന്‍ ബാബര്‍ ആസം 810 പോയിന്റോടെ ഒന്നാം റാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Wednesday, August 31, 2022, 15:48 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+