Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമാണ്. ദേശീയ ടീമുകള്‍ക്കായി കളിക്കളത്തില്‍ വച്ചു കൊമ്പുകോര്‍ത്തിട്ടുള്ള ഇരുവരും കളത്തിനു പുറത്തും പരസ്പരം വാക്‌പോരില്‍ ഏര്‍പ്പെടാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഗംഭീറും അഫ്രീഡിയും തമ്മില്‍ അടുത്ത പോരിനു വഴിയൊരുങ്ങിയിരിക്കുകയാണ്. ഇതിനു തിരി കൊളുത്തിയതാവട്ടെ അഫ്രീഡിയുമാണ്.

1

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തിന്റെ ഭാഗമായി ഒരു ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഗംഭീറിനെതിരേ അഫ്രീഡി ആഞ്ഞടിച്ചത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അഫ്രീഡിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമുയരുകയാണ്.

2

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെ പങ്കെടുത്ത ഷോയിലായിരുന്നു ഗൗതം ഗംഭീറിനെതിരേ ഷാഹിദ് അഫ്രീഡി തുറന്നടിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ക്കു പോലും ഗംഭീറിനെ ഇഷ്ടമായിരുന്നില്ലെന്നാണ് അഫ്രീഡി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഏതെങ്കിലും കളിക്കാരുമായി ഞാന്‍ വഴക്കിട്ടതു പോലെയല്ല ഇത്. സോഷ്യല്‍ മീഡിയയില്‍ ഞാനും ഗൗതം ഗംഭീറും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നതു ശരിയാണ്.

3

ഗൗതം ഒരു പ്രത്യേക സ്വഭാവക്കാരനാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും അവനെ ഇഷ്ടമായിരുന്നില്ലെന്നും അഫ്രീഡി ആരോപിച്ചു. അഫ്രീഡി ചിരിച്ചുകൊണ്ടു പറഞ്ഞ ഇക്കാര്യം കേട്ടപ്പോള്‍ ഹര്‍ഭജനും ഷോയ്ക്കു നേതൃത്വം നല്‍കിയ വ്യക്തിയും ചിരിക്കുകയായിരുന്നു.

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

4

പക്ഷെ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള ഷാഹിദ് അഫ്രീഡിയുടെ ഈ വിമര്‍ശനം ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പോരാണ് സോഷ്യല്‍ മീഡിയകളിലൂടെ അഫ്രീഡിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.
അഫ്രീഡിയുടെ ഈ പ്രസ്താവന തെറ്റാണ്. ഇന്ത്യയില്‍ എല്ലായ്‌പ്പോഴും ഗൗതം ഗംഭീര്‍ ഹീറോ തന്നെയാണ്. ഇന്ത്യന്‍ ടീമിനു പോലും അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെന്നാണ് അഫ്രീഡി പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണിത്. ഗൗട്ടി സാറിനെക്കുറിച്ച് ഒന്നും പറയരുത്. ഞങ്ങള്‍ ഗൗതം ഗംഭീറിനെ ഇഷ്ടപ്പെടുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

5

ഷാഹിദ് അഫ്രീഡി ഇത്തരം കാര്യങ്ങള്‍ പറയുന്നത് നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ ഇതിനെ എതിര്‍ക്കാതെ ഹര്‍ഭജന്‍ സിങും വിക്രാന്ത് ഗുപ്തയും ചിരിച്ചത് കണ്ടപ്പോള്‍ ദുഖം തോന്നിയെന്നായിരുന്നു ഒരു പ്രതികരണം.
ഹര്‍ഭജന്‍ സിങിനു എങ്ങനെ ചിരിക്കാന്‍ കഴിയും. നിങ്ങള്‍ ഒരുപാട് തവണ ഗൗതം ഗംഭീറിനോടൊപ്പം ഒരുമിച്ച് കളിച്ചിട്ടള്ളയാളാണ്. നിങ്ങള്‍ക്കു ചിരിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്നാണ് ഒരു ട്വീറ്റ്.

6

ശരിക്കും മിസ്റ്റര്‍ ഷാഹിദ് അഫ്രീഡി? നിങ്ങളൊരു പ്രശസ്തനായ വ്യക്തിയാണ്. രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ എല്ലായാപ്പോഴും ഗൗതം ഗംഭീറിനോടു കടപ്പെട്ടിരിക്കുന്നതായി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
പാജീ (ഹര്‍ഭജന്‍ സിങ്) അതു നാണംകെട്ട ചിരിയായിപ്പോയി. ശരിയല്ലേയെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

7

അതേസമയം, ഏഷ്യാ കപ്പില്‍ നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായത്. ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മല്‍സരം വ്യാഴാഴ്ച ഹോങ്കോങിനെതിരേയാണ്.

Story first published: Monday, August 29, 2022, 16:21 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+