Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

1

ദുബായ്: ഏഷ്യാ കപ്പിലെ തുടക്കം ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനോട് ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 148 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഹര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 33*, 3 വിക്കറ്റ്) ഓള്‍റൗണ്ട് മികവുമായി തിളങ്ങിയതാണ് ഇന്ത്യക്ക് കരുത്തായത്. രവീന്ദ്ര ജഡേജ (35), വിരാട് കോലി (35) എന്നിവര്‍ ബാറ്റിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 4 വിക്കറ്റുമായി ബൗളിങ്ങില്‍ കസറി.

2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഇന്ത്യക്കായി. ഇന്ത്യയെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്ന ജയമാണിതെങ്കിലും ചില കാര്യങ്ങള്‍ ആശങ്കപ്പെടുത്തുകയും ചില കാര്യങ്ങള്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടോപ് ത്രീയില്‍ പൊളിച്ചെഴുത്ത് വേണോ?

ടോപ് ത്രീയില്‍ പൊളിച്ചെഴുത്ത് വേണോ?

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തലവേദന ഉയര്‍ത്തുന്ന ചോദ്യം ടോപ് ത്രീയുടെ പ്രകടനമാണ്. ടെസ്റ്റിലും ഏകദിനത്തില്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ വലിയ തലവേദന ഇല്ല. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കെ എല്‍ രാഹുലിനെ ഓപ്പണറാക്കി മുന്നോട്ട് പോകുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. നായകന്‍ രോഹിത് ശര്‍മയെ സമ്മര്‍ദ്ദത്തിലാക്കാതെ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഓപ്പണറെ ഇന്ത്യ പരിഗണിക്കേണ്ടിയിരിക്കുന്നു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് രാഹുലിന്റെ സ്ഥാനത്തിനാണെന്ന് പറയാം.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

റിഷഭ് പന്തിനെ പുറത്തിരുത്തണോ?

റിഷഭ് പന്തിനെ പുറത്തിരുത്തണോ?

പാകിസ്താനെതിരായ ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ശരിക്കും ഞെട്ടി. റിഷഭ് പന്ത് പ്ലേയിങ് 11 ഇല്ല. പകരം ദിനേഷ് കാര്‍ത്തികിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത്. ഇന്ത്യന്‍ ടീമില്‍ റിഷഭിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടില്ലെന്ന് കരുതിയിടത്തുനിന്നാണ് താരത്തെ ഇന്ത്യ പുറത്തിരുത്തിയത്. എന്നാല്‍ റിഷഭിനെ ഇന്ത്യ പുറത്തിരുത്തുന്നത് ടീമിന് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. റിഷഭിന്റെ സ്ഥിരത പ്രശ്‌നമാണെങ്കിലും ക്ലിക്കായാല്‍ ഒറ്റക്ക് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ്. അതുകൊണ്ട് തന്നെ റിഷഭിന്റെ കാര്യത്തില്‍ ഇന്ത്യ പുനര്‍ചിന്ത നടത്തേണ്ടിയിരിക്കുന്നു.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ഓഡര്‍

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ഓഡര്‍

സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റിലെ അപകടകാരിയായ താരമാണെന്നതില്‍ തര്‍ക്കമില്ല. നാലാം നമ്പറിലാണ് ഇന്ത്യ സൂര്യകുമാറിനെ കളിപ്പിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് ഓഡറില്‍ ഇന്ത്യ വലിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഓപ്പണറായും അഞ്ചാം നമ്പറിലും നാലാം നമ്പറിലുമെല്ലാം മാറ്റി മാറ്റി പരീക്ഷിക്കുന്നത് താരത്തിന് മികച്ച പ്രകടനത്തിലേക്കെത്താന്‍ തിരിച്ചടിയായി മാറുന്നു. പാകിസ്താനെതിരേ ഇന്ത്യ അഞ്ചാം നമ്പറിലാണ് സൂര്യയെ കളിപ്പിച്ചത്. അദ്ദേഹത്തിന് വലിയ പ്രകടനം നടത്താന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ സ്ഥിരമായൊരു ബാറ്റിങ് ഓഡര്‍ ഇന്ത്യ സൂര്യക്ക് നല്‍കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.

രവീന്ദ്ര ജഡേജ നാലാം നമ്പറില്‍?

രവീന്ദ്ര ജഡേജ നാലാം നമ്പറില്‍?

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ പ്ലേയിങ് 11 ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ രവീന്ദ്ര ജഡേജയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ നാലാം നമ്പറില്‍ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ ഈ പരീക്ഷണം ഇന്ത്യക്ക് എത്രത്തോളം വിശ്വസിക്കാന്‍ കഴിയുന്നതാണെന്നത് പ്രധാന ചോദ്യമാണ്. പാകിസ്താനെതിരേ തിളങ്ങിയെങ്കിലും ജഡേജയെ ഇന്ത്യക്ക് വലിയ സ്‌കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറിലിറങ്ങി ജഡേജ പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം അത് തെറ്റിക്കും.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

വിരാട് കോലിയുടെ തിരിച്ചുവരവ്?

വിരാട് കോലിയുടെ തിരിച്ചുവരവ്?

വിരാട് കോലി 34 പന്തില്‍ 35 റണ്‍സാണ് പാകിസ്താനെതിരേ നേടിയത്. ടി20യിലെ മികച്ച ഇന്നിങ്‌സ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും സാഹചര്യം പരിഗണിക്കുമ്പോള്‍ മികച്ച ഇന്നിങ്‌സായി തന്നെ ഇതിനെ പരിഗണിക്കാം. മോശം ഫോമിലായിരുന്ന വിരാട് കോലിയുടെ തിരിച്ചുവരവ് എന്ന് തന്നെ ഇതിനെ വിലയിരുത്താം. കോലി ഫോമിലായിരുന്ന സമയത്ത് കളിച്ചിരുന്ന മനോഹര ഷോട്ടുകള്‍ പാകിസ്താനെതിരേ അദ്ദേഹത്തിന് കളിക്കാനായി. കോലിയുടെ തിരിച്ചുവരവ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

Story first published: Monday, August 29, 2022, 11:07 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+