ജംഷര്‍പൂര്‍ വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്? സി കെ വിനീത് പറയുന്നു
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സേഴ്‌സിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ കളിക്കാരനാണ് സി കെ വിനീത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞാടിയ പല മത്സരങ്ങളിലും മുന്‍നിരയില്‍ പടനയിക്കാന്‍ വിനീതെന്ന പോരാളിയുണ്ടായിരുന്നു. ഒരുകാലത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാം എല്ലാം ആയിരുന്ന വിനീത് ആരാധകരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് പ്രധാനമായും ക്ലബ്ബ് വിട്ടത്. അവസാന സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കുവേണ്ടി കളിച്ച വിനീത് പുതിയ സീസണില്‍ പുതിയ തട്ടകത്തിലേക്ക് മാറുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ കൂടുമാറ്റത്തെക്കുറിച്ച് വിനീത് മൈഖേല്‍ മലയാളത്തോട് പ്രതികരിച്ചിരിക്കുകയാണ്.

ജംഷഡ്പൂര്‍ വിടുന്ന കാര്യം സജീവ പരിഗണനിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ സീസണിന്റെ അവസാനംതന്നെ ഇക്കാര്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വിനീത് പറഞ്ഞു. ഐഎസ്എല്ലില്‍ നിന്ന് കൂടുമാറാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പ്രതികരിച്ചു. അവസാന സീസണില്‍ ജംഷഡ്പൂരിനുവേണ്ടി കളിച്ച് ഒരു ഗോളാണ് വിനീത് നേടിയത്.

ഐഎസ് എല്‍ വിട്ട് ഐ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ് വിനീത്. കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറാനുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതിന്റെ ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണെന്നും എന്നാല്‍ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ലെന്നും വിനീത് വ്യക്തമാക്കി. സികെ വിനീതും റിനോ ആന്റോയും ഈസ്റ്റ് ബംഗാളുമായി കരാറിലെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിനീത് ഇക്കാര്യം അറിയിച്ചത്.
കടലില്‍ നീന്താനിറങ്ങി, മുന്‍ ഡബ്ല്യുഡബ്യുഇ സൂപ്പര്‍ താരം ഷാഡ് ഗാസ്‌പേര്‍ഡിന് ദാരുണ അന്ത്യം

31കാരനായ വിനീത് 2011ല്‍ ചിരാഗ് യുണൈറ്റഡിലൂടെ കരിയര്‍ ആരംഭിച്ചു. 2014ല്‍ വായ്പയില്‍ ബംഗളൂരുവിലെത്തിയ വിനീതുമായി ക്ലബ്ബ് അതേ വര്‍ഷം കരാറിലെത്തി. തൊട്ടടുത്ത വര്‍ഷം വായ്പയില്‍ വിനീത് കേരള ബ്ലാസ്റ്റേഴ്‌സിലെത്തി. രണ്ട് സീസണില്‍ വായ്പയില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി പന്തുതട്ടിയ വിനീതുമായി 2017ലാണ് ക്ലബ്ബ് കരാറിലെത്തുന്നത്. 2018-19 സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്കുവേണ്ടി വായ്പയില്‍ കളിച്ച വിനീത് 2019-20 സീസണില്‍ ജംഷഡ്പൂരിലേക്ക് ചേക്കേറുകയായിരുന്നു.
കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!

കോവിഡിനെത്തുടര്‍ന്ന് താല്‍ക്കാലികമായി ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിലെ വിനീതിന്റെ സഹതാരവും നിലവില്‍ ബംഗളൂരു എഫ്‌സി താരവുമായ റിനോ ആന്റോയും നോര്‍ത്ത് ഈസ്റ്റിലേക്ക് മാറുന്നതായി റിപ്പോര്‍ട്ടുണ്ട്. 2018മുതല്‍ റിനോ ബംഗളൂരുവിനുവേണ്ടി കളിക്കുന്നുണ്ട്. 32കാരനായ റിനോ 2016 സീസണില്‍ ബംഗളൂരുവില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിച്ചത്.
IPL 2020: പ്രതീക്ഷ കൈവിടാന്‍ വരട്ടെ, ഈ വര്‍ഷം ഇനിയും സാധ്യത... സൂചന നല്‍കി ബിസിസിഐ സിഇഒ

പ്രീതം കുമാര്‍ സിങ്, വികാസ് സൈനി, അനില്‍ ചവാന്‍ തുടങ്ങിയവരും വരുന്ന സീസണില്‍ ഈസ്റ്റ് ബംഗാളി്‌നുവേണ്ടി കളിച്ചേക്കുമെന്നാണ് വിവരം. നിലവിലെ ഐ ലീഗ് സീസണില്‍ മികച്ച പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുക്കുന്നത്. പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാന് താഴെ രണ്ടാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications