വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടലില്‍ നീന്താനിറങ്ങി, മുന്‍ ഡബ്ല്യുഡബ്യുഇ സൂപ്പര്‍ താരം ഷാഡ് ഗാസ്‌പേര്‍ഡിന് ദാരുണ അന്ത്യം

മകനോടൊപ്പം നീന്താനിറങ്ങിയ ഗാസ്‌പേര്‍ഡിനെ കാണാതാവുകയായിരുന്നു

കാലിഫോര്‍ണിയ: ഡബ്ല്യുഡബ്ല്യുഇയിലൂടെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനായിരുന്ന മുന്‍ സൂപ്പര്‍ താരം ഷാഡ് ഗാസ്‌പേര്‍ഡ് മുങ്ങിമരിച്ചു. കാലിഫോര്‍ണിയയിലെ വെനീസ് ബീച്ചില്‍ 10 വയസ്സുകാരനായ മകനോടൊപ്പം നീന്താനിറങ്ങിയപ്പോഴാണ് 39 കാരനായ ഗാസ്‌പേര്‍ഡിനെ മരണം തട്ടിയെടുത്തത്. മുന്‍ സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത വിയോഗം തങ്ങളെ ഏറെ ദുഖിതരാക്കിയതായി ഡബ്ല്യുഡബ്ല്യുഇ പ്രതികരിച്ചു.

1

മേയ് 17നാണ് മകനോടൊപ്പം നീന്താനിറങ്ങിയ ഗാസ്‌പേര്‍ഡിനെ കാണാതായത്. രണ്ടു ദിവസത്തിനു ശേഷം വെനീസ് ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഗാസ്‌പേര്‍ഡിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീന്താനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുമ്പോഴും ലൈഫ് ഗാര്‍ഡുമാരോട് മകനെ രക്ഷിക്കാന്‍ ഗാസ്‌പേര്‍ഡ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായും മകനെ രക്ഷിച്ചെങ്കിലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഗാസ്‌പേര്‍ഡിനു കഴിഞ്ഞില്ലെന്നും ഡബ്ല്യുഡബ്ല്യുഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!

പാകിസ്താനുമായുള്ള ബൗള്‍-ഔട്ട്, ഇന്ത്യയെ രക്ഷിച്ചത് ധോണിയുടെ ബുദ്ധി - വെളിപ്പെടുത്തലുമായി ഉത്തപ്പപാകിസ്താനുമായുള്ള ബൗള്‍-ഔട്ട്, ഇന്ത്യയെ രക്ഷിച്ചത് ധോണിയുടെ ബുദ്ധി - വെളിപ്പെടുത്തലുമായി ഉത്തപ്പ

ഡബ്ല്യുഡബ്ല്യുഇയില്‍ തന്റെ ടീമായ ക്രൈം ടൈമില്‍ (cryme tyme) ജെയ്‌സണ്‍ ആന്റണി പോളിനൊപ്പം (ജെടിജി) നടത്തിയ പ്രകടങ്ങളാണ് ഗാസ്‌പേര്‍ഡിനെ ശ്രദ്ധേയനാക്കിയത്. ഗാസ്‌പേര്‍ഡ്- ജെടിജി സഖ്യം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇതിഹാസ താരം ജോണ്‍ സെനയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ച ഗാസ്‌കേര്‍ഡ് ജെബിഎല്ലുമായുള്ള ഏറ്റുമുട്ടലുകളുടെ പേരിലും ശ്രദ്ധിക്കപ്പെട്ടു. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഗാസ്‌പേര്‍ഡും ജെടിജിയും 2010ല്‍ ശത്രുക്കളായി മാറുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തു.

2

റെസ്ലിങിലേക്കു വരുന്നതിനു മുമ്പ് ബാസ്‌കറ്റ് ബോള്‍ താരം കൂടിയായിരുന്നു ഗാസ്‌പേര്‍ഡ്. പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്, മുന്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍, റാപ്പര്‍ പി ഡിഡ്ഡി തുടങ്ങിയവരുടെ ബോഡി ഗാര്‍ഡായും ഗാസ്‌പേര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിലും അദ്ദേഹം ഒരു കൈ നോക്കിയിരുന്നു. സ്വന്തമായി ഒരു ഗ്രാഫിക് നോവല്‍ തയ്യാറാക്കിയ ഗാസ്‌പേര്‍ഡ് നിരവധി ടിവി ഷോകളിലും സിനിമികളും അഭിനയിക്കുകയും ചെയ്തു.

Story first published: Thursday, May 21, 2020, 11:46 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X