Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!

parthiv

മുംബൈ: മുന്‍ താരം മുഹമ്മദ് കൈഫിനു പിന്നാലെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കത്തിനെതിരേ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും. രാഹുലിനെ വിക്കറ്റ് കീപ്പറായി ദീര്‍ഘകാലത്തേക്കു ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയില്ലെന്നും ടെസ്റ്റില്‍ രാജ്യത്തിനായി അരങ്ങേറിയ പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ കൂടിയായ പാര്‍ഥീവ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അവസാനത്തെ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര, ന്യൂസിലാന്‍ഡില്‍ നടന്ന ടി20, ഏകദിന പരമ്പര എന്നിവയിലായിരുന്നു ഇത്. പരിക്കേറ്റ റിഷഭ് പന്തിനു പകരമായിരുന്നു ഓസീസിനെതിരേ ആദ്യമായ രാഹുലിനെ ഇന്ത്യ ദൗത്യം ഏല്‍പ്പിച്ചത്. വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനം നടത്തിയതോടെ രാഹുലിന് തുടര്‍ന്നും ഇതേ റോള്‍ തന്നെ നല്‍കുകയായിരുന്നു.

കുറച്ചു കാലത്തേക്കു മാത്രം

ഏകദിനം, ടി20 എന്നിവയില്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി നമുക്ക് ദീര്‍ഘകാലത്തേക്കു ആശ്രയിക്കാന്‍ കഴിയില്ല. കുറച്ചു കാലത്തേക്കു മാത്രം നമുക്ക് ഈ റോള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും വേണമെങ്കില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ലോകകപ്പില്‍ ഈ റോളില്‍ രാഹുല്‍ നല്ല പ്രകടനം നടത്തുമെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും പാര്‍ഥീവ് വിശദമാക്കി.

പന്തിനു സാധിക്കും

ദീര്‍ഘകാലത്തേക്കു ആശ്രയിക്കാവുന്ന, ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാവാനുള്ള ശേഷി റിഷഭ് പന്തിനുണ്ടെന്നു പാര്‍ഥീവ് അഭിപ്രായപ്പെട്ടു. 17-18 വയസ്സില്‍ താന്‍ ആദ്യമായി ദേശീയ ടീമിനു വേണ്ടി കളിച്ചപ്പോള്‍ ആദ്യത്തെ പരമ്പരയൊന്നും അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോയ താന്‍ അവിടെ കുറച്ചു വര്‍ഷം കളിച്ചു. ഇത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു.
കഴിവുള്ളതു കൊണ്ടാണ് ആളുകള്‍ എല്ലായ്‌പ്പോഴും നിന്നെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നു റിഷഭിനെ നേരില്‍ കാണുമ്പോഴെല്ലാം താന്‍ പറയാറുണ്ട്. നിനക്ക് പ്രതിഭ ഇല്ലായിരുന്നെങ്കില്‍ ആളുകള്‍ ഇതുപോലെ നിന്നെക്കുറിച്ച് ചര്‍ച്ച ചെയ്യില്ല. ഇക്കാര്യം എല്ലായ്‌പ്പോഴും മനസ്സില്‍ വയ്ക്കണം. ചിലപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരികെ പോയ ശേഷം നിനക്ക് ഫോം വീണ്ടെടുക്കേണ്ടി വരുമെന്നും പന്തിനോടു പറഞ്ഞിരുന്നതായി പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

കൈഫിന്റെ അഭിപ്രായം

ഒരു ടീമിലെ ഏറ്റവും നിര്‍ണായകമായ റോളാണ് വിക്കറ്റ് കീപ്പറുടേത്. എന്നാല്‍ ഇന്ത്യ ഈ റോളില്‍ പരീക്ഷണം നടത്തുന്നത് ശരിയല്ലെന്നു നേരത്തേ മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു.
വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പലരെയും പരീക്ഷിക്കുകയാണ്. ഇന്ത്യക്കു വേണ്ടത് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ്, പാര്‍ട് ടൈം വിക്കറ്റ് കീപ്പറെയല്ല. കെഎല്‍ രാഹുലിനെ മുഖ്യ വിക്കറ്റ് കീപ്പറാക്കരുത്. ബാക്കപ്പായി മാത്രമേ അദ്ദേഹത്തെ പരീക്ഷിക്കാവൂയെന്നും കൈഫ് നിര്‍ദേശിച്ചിരുന്നു.

Story first published: Thursday, May 21, 2020, 11:05 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+