Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്രതീക്ഷ കൈവിടാന്‍ വരട്ടെ, ഈ വര്‍ഷം ഇനിയും സാധ്യത... സൂചന നല്‍കി ബിസിസിഐ സിഇഒ

മുംബൈ: കൊറോണവൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂര്‍ണമായും കൈവിടാന്‍ വരട്ടെ. ഈ വര്‍ഷം ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാവില്ലെന്നു സൂചന നല്‍കി ബിസിസിഐ സിഇഒ രാഹുല്‍ ജോറി. കൊവിഡ്-19 ഭീഷണി വരും മാസങ്ങളില്‍ കുറയുകയാണെങ്കില്‍ ഐപിഎല്ലിനെക്കുറിച്ച് ഗൗരവമായി തന്നെ ആലോചിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ipl

മണ്‍സൂണിനു ശേഷം ഐപിഎല്‍ നടന്നേക്കുമെന്ന സൂചനകളാണ് ജോറി നല്‍കിയിരിക്കുന്നത്. ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും നിരവധി പരമ്പരകളും കാരണം തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളാണ് ഈ വര്‍ഷമുള്ളത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതേക്കുറിച്ച് ഈ മാസം 28ന് ഐസിസി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഐപിഎല്ലിന്റെ സ്വീകാര്യത പരിഗണിക്കുമ്പോള്‍ രാജ്യത്തെ കായികരംഗത്ത് പുത്തനുണര്‍വ് നല്‍കാന്‍ ടൂര്‍ണമെന്റ് നടക്കേണ്ടത് വളരെ പ്രധാനമാണെന്നു ജോറി വിശ്വസിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവുമധികം കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. കഴിഞ്ഞ വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ പേര്‍ ഐപിഎല്‍ കണ്ടിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ സംബന്ധിച്ച് ലീഡറാണ് ക്രിക്കറ്റ്, അതു അവരെ നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുമെന്നും ജോറി വിശദമാക്കി.

ഐപിഎല്ലിന്റെ സൗന്ദര്യം എന്താണെന്നു വച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇവിടേക്കു വരികയും കളിക്കുകയും ചെയ്യുന്നുവെന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വിദേശ താരങ്ങളുടെ പൂര്‍ണ പങ്കാഴിത്തം ഉറപ്പിക്കാനാവില്ല. ഘട്ട ഘട്ടം മാത്രമേ നമുക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു പോവാന്‍ സാധിക്കുകയുള്ളൂ. നാളെ മുതല്‍ എല്ലാം പഴയ രീതിയിലേക്കു മടങ്ങിയെത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഒരു വിദേശ താരം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ തങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിക്കുകയും ചെയ്യുമെന്ന് ജോറി പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കൊവിഡ്-19നെ തുടര്‍ന്ന് ടൂര്‍ണമെന്റ് ആദ്യം ഏപ്രില്‍ 15ലേക്കു മാറ്റി. എന്നാല്‍ രാജ്യത്തു ലോക്ക്ഡൗണ്‍ നീട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കിക്കുകയയിരുന്നു.

Story first published: Thursday, May 21, 2020, 10:07 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+