Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ബ്ലൂസ് മടയില്‍ സിറ്റിക്ക് കാലിടറി... സലാ ഹാട്രിക്കിലേറി ലിവര്‍പൂള്‍ തലപ്പത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പിന് ബ്രേക്ക്. ക്ലാസിക്ക് പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയാണ് സിറ്റിയുടെ കുതിപ്പിന് തടയിട്ടത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 2-0നാണ് ബ്ലൂസ് സിറ്റിയെ തുരത്തിയത്. എന്‍ഗോലോ കാന്റെ (45ാം മിനിറ്റ്), ഡേവിഡ് ലൂയിസ് (78) എന്നിവരാണ് ചെല്‍സിക്കു വേണ്ടി നിറയൊഴിച്ചത്.
ഐ ലീഗ്: മൂന്നടിയില്‍ ഗോകുലം വീണു, ഹാട്രിക്ക് തോല്‍വിക്ക് ബ്രേക്കിട്ട് ഈസ്റ്റ് ബംഗാള്‍ (1-3)
കഴിഞ്ഞ മല്‍സരത്തില്‍ വോള്‍വ്‌സിനെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ചെല്‍സിയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു സിറ്റിക്കെതിരായ വിജയം. ആക്രമിച്ചു കളിക്കുന്നതില്‍ സിറ്റിയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും ലക്ഷ്യത്തിലെത്തിക്കാനായതുമാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 21 മല്‍സരങ്ങളിലെ അപരാജിത കുതിപ്പിനു ശേഷം സിറ്റിയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

salah

തോല്‍വിയോടെ സിറ്റി ലീഗിലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. എവേ മല്‍സരത്തില്‍ ലിവര്‍പൂള്‍ 4-0ന് ബേണ്‍മൗത്തിനെ തകര്‍ക്കുകയായിരുന്നു. ഹാട്രിക്ക് ഗോളുമായി മിന്നിയ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായാണ് ബേണ്‍മൗത്തിനെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. 25, 48, 77 മിനിറ്റുകളിലായിരുന്നു സലായുടെ ഹാട്രിക്ക് ഗോള്‍ നേട്ടം. ലിവര്‍പൂളില്‍ സലായുടെ രണ്ടാം ഹാട്രിക്ക് നേട്ടം കൂടിയാണിത്. ഇതോടെ 10 ഗോളുമായി ലീഗിലെ ടോപ്‌സ്‌കോററായ ആഴ്‌സനലിന്റെ പിയെറെ എംറിക് ഒബാമായെങ്കിന്റെ ഒപ്പമെത്താനും സലായ്ക്കായി. സ്റ്റീവ് കുക്കിന്റെ സെല്‍ഫ് ഗോളാണ് ബേണ്‍മൗത്തിനെതിരേ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക നാലാക്കിയത്.
കോലിയെ പറഞ്ഞാല്‍ നോക്കിയിരിക്കില്ല; ഓസീസ് പരിശീലകന് ഗാവസ്‌കറുടെ മറുപടി
എന്നാല്‍, പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച മാര്‍ജിനിലുള്ള വിജയമാണ് ഫുള്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയത്. ഹോംഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ 4-1നാണ് ഫുള്‍ഹാമിനെ തകര്‍ത്തത്. ആഷ്‌ലി യങ്, യുവാന്‍ മാട്ട, റൊമേലു ലുക്കാക്കു, മാര്‍ക്കസ് റഷ്‌ഫോര്‍ഡ് എന്നിവരാണ് മാഞ്ചസ്റ്ററിന് മിന്നും ജയം സമ്മാനിച്ചത്. ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് ഹഡ്ഡേര്‍സ്ഫീല്‍ഡിനെ തോല്‍പ്പിച്ചു. ലുക്കാസ് ടൊറെയ്‌റോയുടെ വകയായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയഗോള്‍. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-0ന് ലെസ്റ്റര്‍ സിറ്റിയെയും വെസ്റ്റ്ഹാം 3-2ന് ക്രിസ്റ്റല്‍ പാലസിനെയും കാര്‍ഡിഫ് സിറ്റി 1-0ന് സതാംപ്റ്റനെയും ബേണ്‍ലി 1-0ന് ബ്രൈറ്റണിനെയും പരാജയപ്പെടുത്തി.

16 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ തലപ്പത്തെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി (41), ടോട്ടനം (36), ചെല്‍സി (34), ആഴ്‌സനല്‍ (34), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (26) എന്നിവരാണ് യഥാക്രമം ലീഗില്‍ രണ്ടു മുതല്‍ ആറു സ്ഥാനങ്ങളില്‍.

Story first published: Sunday, December 9, 2018, 12:52 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+