കോലിയെ പറഞ്ഞാല്‍ നോക്കിയിരിക്കില്ല; ഓസീസ് പരിശീലകന് ഗാവസ്‌കറുടെ മറുപടി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിവാദമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് ആഘോഷത്തില്‍ പ്രതികരിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. കോലിയുടെ ആഘോഷം മോശം ആളുകകളുടേതാണെന്ന ഓസ്‌ട്രേലിയന്‍ പരീശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ പരാമര്‍ശത്തിനാണ് മറുപടിയുമായി ഗാവാസ്‌കറെത്തിയത്.
അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കി; ഓസീസ് പതറുന്നു, മൂന്നിന് 60, അശ്വിന് 2 വിക്കറ്റ്
നേരത്തെ, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കുന്നതിന് മുന്‍പ് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായിരുന്നു. ആദ്യവിക്കറ്റ് വീഴ്ചതന്നെ അതിവൈകാരികമായായിരുന്നു വിരാട് കോലി ആഘോഷിച്ചത്. പിന്നീടങ്ങോട്ട് ഓസീസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും കോലി അമിതമായി ആഘോഷിച്ചു. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പുറത്തായപ്പോഴും രോഷാകുലനായി ആഘോഷിക്കുന്ന കോലിയെ ആരാധകര്‍ കണ്ടു.

ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണം
ഇത്തരമൊരു ആഘോഷം ഓസ്‌ട്രേലിയയായിരുന്നു നടത്തിയിരുന്നത് എങ്കില്‍ എന്താണ് സംഭവിക്കുകയെന്നാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ചോദിച്ചത്. വിരാട് കോലി ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ആണ്, കോലിതന്നെയാണ് ക്യാപ്റ്റനും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഒസ്‌ട്രേലിയന്‍ താരങ്ങളാണെങ്കില്‍ ഒരിക്കലും അംഗീകരിക്കില്ല. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും മോശം ആളുകളുടെ ആഘോഷമാണ് കോലി നടത്തിയതെന്നും ലാംഗര്‍ പറഞ്ഞു.

ലാംഗര്‍ക്കെതിരെ ഗാവസ്‌കര്‍
വിരാട് കോലിയുടെ ആഘോഷത്തില്‍ ഒരു തെറ്റുമില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ചീത്തപ്പേരുണ്ടായത്. അവര്‍ അധിക്ഷേപിക്കുകയും ആഘോഷിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പരിശീലകന്റെ പരാമര്‍ശം സഹതാരം പിടിച്ചുപറ്റാന്‍ വേണ്ടിയാണ്. എന്നാല്‍, ഒരു സഹതാപവും ഇതുവഴി ലഭിക്കില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.

കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍
അമിതമായി ആഘോഷിച്ച വിരാട് കോലിയെ ബാറ്റിങ്ങിനിറങ്ങവെ ഓസീസ് ആരാധകര്‍ കൂവിയിരുന്നു. വിരാട് കോലിയുടെ ആഘോഷവും ആരാധകരുടെ അധിക്ഷേപവും മുന്‍താരങ്ങളുടെ പ്രതികരണങ്ങളുമൊക്കെയായി ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നേരത്തെ ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം വിവാദങ്ങളുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications