For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശ ക്ലൈമാക്‌സിലേക്ക്... ഇന്ത്യ വിജയത്തിനരികെ; ഓസീസ് പൊരുതുന്നു

ഇരു ടീമും ഒരുപോലെ വിജയപ്രതീക്ഷയിൽ
1
43623

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. നാലാംദിനം കളിനിര്‍ത്തുമ്പോള്‍ ഇരു ടീമും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. ഒരു ദിനം ബാക്കിനില്‍ക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഓസീസിന്റെ ആറ് വിക്കറ്റുകളാണ്. ഓസീസിന്റെ മുന്നേറ്റനിരയെ തകര്‍ത്ത ഇന്ത്യക്ക് വാലറ്റനിരയെയും വീഴ്ത്താനായാല്‍ അഡ്‌ലെയ്ഡില്‍ കംഗാരുക്കളെ കൂട്ടിലടയ്ക്കാന്‍ കോലിപ്പടയ്ക്ക് കഴിയും. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ പൊരുതുകയാണ് ഓസീസ്. ആറ് വിക്കറ്റ് കൈയിലിരിക്കേ ഓസീസിന് വിജയിക്കാന്‍ 219 റണ്‍സ് കൂടി വേണം. അഞ്ചാംദിനം മഴയില്ലെങ്കില്‍ മല്‍സരത്തില്‍ വിജയ, പരാജയങ്ങള്‍ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പാണ്. സ്‌കോര്‍: ഇന്ത്യ 250, 307. ഓസ്‌ട്രേലിയ 235, 104/4.

australia

നാലാംദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് നാല് വിക്കറ്റിന് 104 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ്. ഷോണ്‍ മാര്‍ഷിനൊപ്പം (31*) ട്രെവിസ് ഹെഡാണ് (11*) ക്രീസില്‍. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും സ്പിന്നര്‍ ആര്‍ അശ്വിനുമാണ് നാലാംദിനം ഇന്ത്യക്ക് മല്‍സരത്തില്‍ മുന്‍തൂക്കം നല്‍കിയത്.

323 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ വീഴ്ത്തി. ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (26), ആരോണ്‍ ഫിഞ്ച് (11), ഉസ്മാന്‍ കവ്ജ (8), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നാലാംദിനം നഷ്ടമായത്. ഹാരിസിനെ മുഹമ്മദ് ഷമിയുടെ ബൗളിങിലും ഫിഞ്ചിനെ ആര്‍ അശ്വിന്റെ ബൗളിങിലും വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. ഉസ്മാന്‍ കവ്ജയെ അശ്വിന്റെ ബൗളിങില്‍ രോഹിത് ശര്‍മ മടക്കുകയായിരുന്നു. ഹാന്‍ഡ്‌സ്‌കോംബ് ഷമിയുടെ ബൗളിങില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലായിരിക്കുകയാണ്.
നേരത്തെ, ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 307 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന ഇന്ത്യയെ നതാന്‍ ലിയോണ്‍ തളയ്ക്കുകയായിരുന്നു. നാലാംദിനമായ ഇന്ന് നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി ലിയോണ്‍ ഓസീസിനെ മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചു കൊണ്ടുവരികയായിരുന്നു. നാല് വിക്കറ്റിന് 234 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ 307 റണ്‍സിന്റെ രണ്ടാമിന്നിങ്‌സില്‍ കൂടാരം കയറുകയായിരുന്നു.

Rahane


ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ ചേതേശ്വര്‍ പുജാരയുടേയും (71) അജിന്‍ക്യ രഹാനെയുടേയും (70) അര്‍ധസെഞ്ച്വറികളാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. ഇരുവരുടേയും അര്‍ധസെഞ്ച്വറി മികവില്‍ 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ലഭിച്ചത്. ഇത് ഒന്നര ദിവസം ബാക്കിനില്‍ക്കേ ഓസീസ് മറികടക്കുമോ, അതോ ഇന്ത്യ കംഗാരുഫ്രൈ വക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് അവസാന നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയ രഹാനെയും ലിയോണിന്റേയും സ്റ്റാര്‍ക്കിന്റേയും അവസാന തിരിച്ചടികളില്‍ ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ലിയോണ്‍ ആറ് വിക്കറ്റുകള്‍ കടപുഴക്കിയപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പിന്തുണ നല്‍കി. ജോസ് ഹാസ് ല്‍വുഡിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്. 42 ഓവറില്‍ 122 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ലിയോണിന്റെ ആറ് വിക്കറ്റ് പ്രകടനം. സ്‌കോര്‍: ഇന്ത്യ 250, 307. ഓസീസ് 235. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റിന് 260 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, ലഞ്ചിനു ശേഷം ഓസീസ് മല്‍സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ind

147 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. നേരത്തെ, 204 പന്തില്‍ ഒമ്പത് ബൗണ്ടറി സഹിതം 71 റണ്‍സ് നേടിയാണ് പുജാര വീണ്ടും മികവ് പുറത്തെടുത്തത്. പുജാരയെ, രഹാനെ എന്നിവരെ കൂടാതെ രോഹിത് ശര്‍മ (1), വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് (28), ആര്‍ അശ്വിന്‍ (5), ഇശാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ബുംറ (0) പുറത്താവതെ നിന്നു.

Story first published: Sunday, December 9, 2018, 14:08 [IST]
Other articles published on Dec 9, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+