Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: മൂന്നടിയില്‍ ഗോകുലം വീണു, ഹാട്രിക്ക് തോല്‍വിക്ക് ബ്രേക്കിട്ട് ഈസ്റ്റ് ബംഗാള്‍ (1-3)

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്‌സിക്ക് തോല്‍വി. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരില്‍ ഈസ്റ്റ് ബംഗാളാണ് ഗോകുലം എഫ്‌സിയെ തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബംഗാളിനു മുന്നില്‍ ഗോകുലം അടിയറവ് പറഞ്ഞത്. ആന്റോണിയോ ജര്‍മന്‍ ടീം വിട്ടതിനു ശേഷമുള്ള ഗോകുലത്തിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

അഡ്‌ലെയ്ഡ് ടെസ്റ്റ്: ലിയോണിലൂടെ ഓസീസിന്റെ തിരിച്ചടി; ഇന്ത്യ 307ന് പുറത്ത്, 322 റണ്‍സിന്റെ ലീഡ്
ഹാട്രിക്ക് തോല്‍വിക്കു ശേഷം ബംഗാളിന്റെ തിരിച്ചുവരവ് കൂടിയാണ് ഗോകുലത്തിനെതിരേയുള്ളത്. ബംഗാളിനായി ബ്രണ്ടന്‍ വാന്‍ലാല്‍റെംഡിക (നാലാം മിനിറ്റ്), ജോബി ജസ്റ്റിന്‍ (14), ലാല്‍റംചുല്ലോവ (82) എന്നിവരാണ് ലക്ഷ്യംകണ്ടത്. ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ 57ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ സബാഷിന്റെ വകയായിരുന്നു.

eastbengal

സീസണില്‍ ഗോകുലത്തിന്റെ രണ്ടാം തോല്‍വി കൂടിയാണിത്. ഇതിനു മുമ്പ് സീസണിലെ രണ്ടാം മല്‍സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സിക്കു മുന്നിലാണ് ഗോകുലം പരാജയം ഏറ്റുവാങ്ങിയിരുന്നത്. തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണ് ഗോകുലത്തിനുള്ളത്.

എന്നാല്‍, വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറി. സീസണില്‍ ഹോംഗ്രൗണ്ടില്‍ ബംഗാളിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണ് ബംഗാളിനുള്ളത്. ഈ മാസം 15ന് ഗോകുലം റിയല്‍ കാശ്മീര്‍ എഫ്‌സിയുമായും 16ന് കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ബംഗാള്‍ മോഹന്‍ ബഗാനുമായും ഏറ്റുമുട്ടും.

Story first published: Sunday, December 9, 2018, 10:17 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+