Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് സൗഹൃദ മത്സരം കളിക്കാനൊരുങ്ങി ക്ലബ്ബുകള്‍

ലണ്ടന്‍: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂണ്‍ 17ന് ലീഗ് പുനരാരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ് ലീഗ് അധികൃതര്‍. മൂന്ന് മാസത്തോളം ഇടവേള വന്നതില്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് സൗഹൃദ മത്സരം നടത്താനാണ് ലീഗ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്. ഇതിനായി ക്ലബ്ബുകള്‍ക്കും സമ്മതമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക് ഡൗണ്‍

കോവിഡിനെത്തുടര്‍ന്ന് പല രാജ്യങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഒട്ടുമിക്കതാരങ്ങളും കുടുംബത്തോടൊപ്പം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇവിടെയും പരിശീലനം നടത്തിയിരുന്നെങ്കിലും ടീമിനൊപ്പം പരിശീലനം ആരംഭിച്ചത് മെയ് പകുതിയോടെയാണ്. ടീമെന്ന നിലയില്‍ വീണ്ടും ഒത്തിണക്കത്തിലേക്കെത്തേണ്ടതുണ്ട്. അതിനാലാണ് സൗഹൃദ മത്സരം നടത്താന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ പദ്ധതിയിടുന്നത്.

പ്രീമിയര്‍ ലീഗ്

കര്‍ശന നിയന്ത്രണങ്ങളോടെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടത്തുക. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പ്രീമിയര്‍ ലീഗ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. താരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ നിന്നും 90 മിനുട്ടില്‍ കൂടുതലുള്ള ദൂരത്തേക്ക് യാത്ര ചെയ്യരുത്.

താരങ്ങള്‍

സ്റ്റേഡിയത്തിലേക്ക് താരങ്ങള്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് മാത്രമെ എത്താവു. റഫറിമാര്‍ക്ക് പകരം കോച്ചിങ് സ്റ്റാഫുകളാവും സൗഹൃദ മത്സരം നിയന്ത്രിക്കുക. താരങ്ങള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയവാണ് പ്രധാന നിര്‍ദേശങ്ങള്‍.ടീമുകള്‍ പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ആറോളം താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

നീരജ് ചോപ്രയെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്ത് എഎഫ്‌ഐ

പ്രീമിയര്‍ ലീഗ്

ആഴ്‌സണലാണ് ഇടവേളയ്ക്ക് ശേഷം ആദ്യമായി പരിശീലനം ആരംഭിച്ച പ്രീമിയര്‍ ലീഗ് ക്ലബ്ബ്. സാമൂഹിക അകലം പാലിച്ച് നിശ്ചിത താരങ്ങളുടെ ചെറു ഗ്രൂപ്പുകളായി തിരിച്ചാണ് ആഴ്‌സണല്‍ പരിശീലനം നടത്തിയത്. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ടീമുകളെല്ലാം താരങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ചിത്രങ്ങള്‍ അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

രണ്ട് ടീം ഇന്ത്യ, രണ്ട് ഫോര്‍മാറ്റ്... ഇതാവുമോ ഇലവന്‍? തിരഞ്ഞെടുത്തത് മുന്‍ സെലക്ടര്‍

തലപ്പത്ത്

നിലവിലെ പോയിന്റ് പട്ടിക പ്രകാരം ലിവര്‍പൂളാണ് തലപ്പത്ത്. 82 പോയിന്റുള്ള ലിവര്‍പൂള്‍ ഏറക്കുറെ കിരീടം ഉറപ്പിച്ചു. രണ്ടാം ്സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത് 57 പോയിന്റ് മാത്രമാണ്. 53 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി, 48 പോയിന്റുള്ള ചെല്‍സി എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

അത് മറഡോണയല്ല! വൈറലായ വീഡിയോക്ക് പിന്നിലെന്ത്? ഇതാണ് സത്യം

ബുണ്ടസ്ലീഗ

ബുണ്ടസ്ലീഗ മാത്രമാണ് നിലവില്‍ പുനരാരംഭിച്ചിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള സാധ്യതയേറെയാണ്. ലീഗ് പുനരാരംഭിച്ച ശേഷവും മികച്ച പ്രകടനമാണ് ബയേണ്‍ കാഴ്ചവെക്കുന്നത്. ലാലിഗ ജൂണ്‍ പകുതിയോടെ പുനരാരംഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. തിരിച്ചുവരില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കി ടൂര്‍ണമെന്റ് നടത്താണ് ലാലിഗ അധികൃതര്‍ തയ്യാറെടുക്കുന്നത്. കൂടാതെ ലാലിഗ സൗജന്യമായി യുകെയില്‍ ആരാധകര്‍ക്ക് കാണാനുള്ള അവസരവും ഒരുക്കും.

Story first published: Thursday, June 4, 2020, 11:52 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+