Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ടീം ഇന്ത്യ, രണ്ട് ഫോര്‍മാറ്റ്... ഇതാവുമോ ഇലവന്‍? തിരഞ്ഞെടുത്തത് മുന്‍ സെലക്ടര്‍

prasad

മുംബൈ: ക്രിക്കറ്റ് പുനരാരംഭിക്കുകയാണെങ്കില്‍ ഒരുപക്ഷെ ഒരു ദിവസം തന്നെ ഇന്ത്യ രണ്ടു ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ഇലവനെ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോക ക്രിക്കറ്റിലെ ഇംഗ്ലണ്ട് അടക്കമുള്ള വമ്പന്‍ ടീമുകളെല്ലാം ഇങ്ങനെയൊരു സാധ്യത പരിശോധിക്കുന്നുണ്ട്. കൊവിഡ്-19നെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ കണക്കുകൂട്ടുന്നു.

ഭാവിയില്‍ ഇന്ത്യയും ഒരേ സമയത്തു രണ്ടു ഫോര്‍മാറ്റുകള്‍ കളിക്കുകയാണെങ്കില്‍ എങ്ങനെ ആയിരിക്കണം ഇലവനെന്നു ചൂണ്ടിക്കാണിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഒരേ സമയത്തു തന്നെ ഇറക്കാവുന്ന ടെസ്റ്റ്, ടി20 ടീമുകളെയാണ് പ്രസാദ് തിരഞ്ഞെടുത്തിരിക്കുന്നത്.

കോലിയും രോഹിത്തും ടെസ്റ്റില്‍

നായകന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം ടെസ്റ്റ് ഇലവനിലാണ് പ്രസാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ശിഖര്‍ ധവാന്‍, കെഎല്‍ രാഹു, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടി20 ഇലവനിലുമുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ടി20 ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടുത്തി.

ശക്തമായ ബൗളിങ് ലൈനപ്പ്

രണ്ടു ഇലവനുകളിലും ശക്തമായ ബൗളിങ് നിരയെയാണ് പ്രസാദ് തിരഞ്ഞെടുത്തത്. ബുംറയെക്കൂടാതെ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ഇലവനിലുണ്ട്.ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചഹഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരടങ്ങുന്നതാണ് ടി20 ബൗളിങ് നിര.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ മായക്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വൃധിമാന്‍ സാഹ എന്നിവരെല്ലാം ടെസറ്റ് ഇലവന്റെ ഭാഗമായപ്പോള്‍ ടി20യില്‍ പുതിയ ബാറ്റിങ് ലൈനപ്പാണ് പ്രസാദ് തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍

ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍

രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

ഇന്ത്യയുടെ ടി20 ഇലവന്‍

ഇന്ത്യയുടെ ടി20 ഇലവന്‍

കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി.

Story first published: Thursday, June 4, 2020, 11:12 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+