Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ദേ വരുന്നു വാര്‍! ബ്ലാസ്റ്റേഴ്‌സിനെയും ഇവാനെയും വിമര്‍ശിച്ചവര്‍ എവിടെ?

KERALA BLASTERS

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും കോച്ച് ഇവാന്‍ വുക്കോമനോവിച്ചിന്റെയും കോളിളക്കുമുണ്ടാക്കിയ നീക്കത്തിന് ഒടുവില്‍ ഫലം കണ്ടു. ഫറിമാരുടെ മണ്ടത്തരങ്ങള്‍ ഏറെ കണ്ട ഐഎസ്എല്ലില്‍ ഒടുവില്‍ വാര്‍ (VAR) കൊണ്ടു വരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് എഐഎഫ്എഫ്.

വരാനിരിക്കുന്ന സീസണില്‍ വാര്‍ ലൈറ്റ് (VAR Lite) നടപ്പാക്കാന്‍ ആലോചിക്കുന്നതായി എഐഎഫ്എഫ് മേധാവി കല്യാണ്‍ ചൗബെയാണ് വ്യക്തമാക്കിയിരിക്കുന്നത്. റഫറിമാരുടെ മോശം തീരുമാനം കാരണം സമാപിച്ച സീസണില്‍ തിരിച്ചടികള്‍ നേരിട്ട പല ടീമുകള്‍ക്കും ആശ്വാസമാണ് ഈ തീരുമാനം.

സമാപിച്ച സീസണില്‍ ഫൈനലിലടക്കം ഭൂരിഭാഗം മല്‍സരങ്ങളിലും റഫറിമാരുടെ തീരുമാനങ്ങള്‍ക്കു വഴിവച്ചിരുന്നു. പക്ഷെ എഐഎഫ്എഫിന്റെ കണ്ണുതുറപ്പിച്ചത് ബ്ലാസ്‌റ്റേഴ്‌സും കോച്ച് ഇവാനും തന്നെയാണെന്നു ഉറപ്പിച്ച് പറയാം.

മറ്റൊരു ടീമും കാണിക്കാതിരുന്ന ചങ്കൂറ്റമാണ് മഞ്ഞപ്പടയും ആരാധകരുടെ പ്രിയങ്കരനായ ആശാനും കാണിച്ചത്. ബെംഗളൂരു എഫ്‌സിയുമായുള്ള പ്ലേഓഫ് മല്‍സരം ടീം എക്‌സ്ട്രാ ടൈമില്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

അധികസമയത്തിന്റെ തുടക്കത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്നായിരുന്നു ഇത്. ബ്ലാസ്‌റ്റേഴ്‌സ് ടീം വാള്‍ (Wall) തയ്യാറാക്കും മുമ്പ്, ഗോളിയും തയ്യാറാവുന്നതിനു മുമ്പ് ഛേത്രി കിക്കെടുക്കുകയും ഗോളാക്കുകയുമായിരുന്നു.

റഫറി ഇതു ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീം പ്രതിഷോധിക്കുകയും ഒടുവില്‍ ഇവാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കളി മതിക്കി ഡ്രസിങ് റൂമിലക്കേു തിരിച്ചു പോവുകയുമായിരുന്നു. തുടര്‍ന്നു ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

റഫറി ക്രിസ്റ്റല്‍ ജോണിനെതിരേ എഐഎഫ്എഫിനു ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കുകയും കളി വീണ്ടും നടത്തണമന്ന് ബ്ലാസ്റ്റേഴ്‌സ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഇതു ഫെഡറേഷന്റെ അച്ചടക്ക സമിതി തള്ളുകയിരുന്നു.

തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സ് ടീമിനു നോട്ടീസ് അയച്ച എഐഎഫ്എഫ് ഇവാനെതിരേ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്‌സിനും ഇവാനുമെതിരായ ശിക്ഷ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടെയാണ് വരാനിരിക്കുന്ന സീസണില്‍ വാര്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നതായി എഐഎഫ്എഫ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതു ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.

ഇവാനോവിച്ചിന്റെ ധൈര്യത്തിന്റെ ഫലം

ഇവാനോവിച്ചിന്റെ ധൈര്യത്തിന്റെ ഫലം

വാക്കൗട്ടിന്റെ പേരില്‍ എന്റെ കോച്ചിനെയും ക്ലബ്ബിനെയും അപമാനമെന്നു വിളിച്ചവര്‍ക്ക്...
വാക്കൗട്ട് ആവശ്യമായിരുന്നില്ലെന്നു ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക്...
വാക്കൗട്ടിനെക്കുറിച്ച് ഇപ്പോഴും കളിയാക്കുന്നവര്‍ക്ക്...
ഇവാനോവിച്ച് കാണിച്ച ധൈര്യത്തിന് ഫലം കണ്ടിരിക്കുകയാണ്. ഐഎസ്എല്ലില്‍ വാര്‍ അവതരിപ്പിക്കാന്‍ പോവുതയാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

നിങ്ങള്‍ അന്നു കളിയാക്കി

നിങ്ങള്‍ അന്നു കളിയാക്കി

കേരള ബ്ലാസ്റ്റേഴ്‌സ് ടീമും കോച്ച് ഇവാന്‍ വുക്കോമനോവിച്ചും അന്നു വാക്കൗട്ട് നടത്തിയതിനെ ഞാന്‍ വിപ്ലവമെന്നു വിളിച്ചപ്പോള്‍ നിങ്ങള്‍ ചിരിച്ചു. ഇപ്പോള്‍ ഐഎസ്എല്ലിലേക്കും വാര്‍ വന്നിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

വാര്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ (ബെംഗളൂരു എഫ്‌സി) ഫൈനല്‍ പോലും എത്തില്ലായിരുന്നു. ഫൈനലില്‍ കളിച്ചതിന് ഐഎസ്എല്‍ മാനേജ്‌മെന്റിനോടാണ് നിങ്ങള്‍ നന്ദി പറയേണ്ടത്.

നിങ്ങളുടെ ഇരട്ടത്താപ്പില്‍ നാണം തോന്നുന്നുവെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

Also Read: IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

കേരള ബ്ലാസ്റ്റേഴ്‌സ് കാരണക്കാര്‍

കേരള ബ്ലാസ്റ്റേഴ്‌സ് കാരണക്കാര്‍

ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ വാര്‍ ലൈറ്റ് അവതരിപ്പിക്കുകയാണ്. ഇതിന്റെ കാരണക്കാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാക്കൗട്ട് മാത്രമാണ് ഇപ്പോള്‍ അധികൃതരുടെ കണ്ണ് തുറക്കാന്‍ കാരണം. മറ്റൊന്നും എഐഎഫ്എഫിനെ ഭയപ്പെടുത്തില്ലായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയല്ല. പക്ഷെ കാര്യങ്ങള്‍ മാറുവാന്‍ ഈയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Sunday, March 19, 2023, 13:58 [IST]
Other articles published on Mar 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+