Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: അന്നു മെസ്സിക്ക് മഞ്ഞക്കാര്‍ഡ്, ഇന്നു ഛേത്രിക്കു ഗോള്‍! കളി വീണ്ടും നടത്തണമന്ന് ഫാന്‍സ്

ivan vukomanovic

ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു ടീം കളി ബഹിഷ്‌കരിച്ചിരിക്കുകയാണ്. ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് പോരാട്ടമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പാതി വഴിയില്‍ ഉപേക്ഷിച്ചത്. ഇതോടെ അനര്‍ഹമായ ഗോളില്‍ ബെംഗൂരു സെമി ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

ഇന്ത്യയുടെ ഇതിഹാസ നായകനും ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയാണ് കളിയുടെ മാന്യത മറന്നു കൊണ്ട് കളിയില്‍ കള്ളത്തരം കാണിച്ചത്. ഗോള്‍രഹിതമായ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീങ്ങിയപ്പോഴായിരുന്നു എട്ടാം മിനിറ്റിലായിരുന്നു നാടകീയ രംഗങ്ങള്‍.

വിവാദ ഗോള്‍

വിവാദ ഗോള്‍

ബ്ലാസ്‌റ്റേഴ്‌സിന് എതിരായി ബോക്‌സിന് പുറത്ത് വച്ച് റഫറി ഫ്രീകിക്ക് വിധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ബെംഗളൂരു കളിക്കാരും ഫ്രീകിക്കിനു മുന്നോടിയായി തയ്യാറെടുക്കുന്നതിനിടെയാണ് ഛേത്രി ആരും കാണാതെ ഫ്രീകിക്ക് തൊടുത്തത്.

ഗോളി പ്രഭ്‌സുഖന്‍ ഗില്‍ അപ്പോള്‍ ബോക്‌സിന് അരികിലേക്കു വന്ന് കളിക്കാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ബോള്‍ വലയില്‍ വീഴുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്നു പോലും ഒരു നിമിഷത്തേക്കു ആര്‍ക്കും മനസ്സിലായില്ല. ഇതിനിടെ ഛേത്രിയും ബെംഗളുരു കളിക്കാരും ഗോളാഘോഷം തുടങ്ങുകയും ചെയ്തിരുന്നു.

തയ്യാറാവും മുമ്പ് ഫ്രീകിക്ക്

തയ്യാറാവും മുമ്പ് ഫ്രീകിക്ക്

റഫറി അതു ഗോളാണെന്നു വിധിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ റഫറിയുമായി വാദിക്കുകയും തങ്ങള്‍ തയ്യറാവും മുമ്പാണ് ഫ്രീകിക്കെന്ന് ആവര്‍ത്തിക്കുകയുമായിരുന്നു. പക്ഷെ റഫറി ഇതൊന്നും അംഗീകരിക്കാതെ ഗോള്‍ തന്നെയാണെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഇതോടെ കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിടുകയായിരുന്നു. 103ാം മിനിറ്റിലായിരുന്നു ഇത്.
ബെംഗളൂരു താരങ്ങള്‍ പിന്നീട് 120ാം മിനിറ്റ് വരെ ഗ്രൗണ്ടില്‍ കാത്തിരുന്നെങ്കിലും മഞ്ഞപ്പട തിരികെ വന്നില്ല.

ഒടുവില്‍ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് റഫറിമാര്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. കോച്ച് വുകോമനോവച്ചിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

101 ശതമാനം നിങ്ങള്‍ക്കൊപ്പം

101 ശതമാനം നിങ്ങള്‍ക്കൊപ്പം

ഈ സംഭവത്തില്‍ ഞാന്‍ 101 ശതമാനവും നിങ്ങള്‍ക്കൊപ്പമാണ് ഇവാന്‍ വുകോമനോവിച്ച്. ഇതൊരു തമാശയല്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ ദിവസം മുതലുള്ള സാഹചര്യം ഇതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫാനെന്ന നിലയില്‍ ഐഎസ്എല്‍ റഫറിമാര്‍ എത്ര മാത്രം നമ്മളെ ദ്രോഹിച്ചിട്ടുണ്ടെന്നു എനിക്കറിയാം. ഇതു ശോചനീയമാണ്. ആശാനേ നിങ്ങള്‍ക്കാണ് കൂടുതല്‍ പവര്‍ എന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

മെസ്സിക്ക് മഞ്ഞക്കാര്‍ഡ്

മെസ്സിക്ക് മഞ്ഞക്കാര്‍ഡ്

ബാഴ്‌സലോണയ്ക്കു വേണ്ടി മുമ്പ് ലാ ലിഗയില്‍ കളിക്കവെ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോരാട്ടത്തില്‍ കളിക്കാര്‍ തയ്യാറാവും മുമ്പ് ഇതിഹാസ താരം ലയണല്‍ മെസ്സി ഫ്രീകിക്ക് എടുക്കുകും പിന്നാലെ റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. ഈ വീഡിയോ പങ്കുവച്ചായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.

ഹേയ്, ഇന്ത്യയിലെ ജോക്കര്‍ റഫറിമാരെ, ഇതൊന്നു കാണൂ, നിങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടും. ബ്ലാസ്റ്റേ്‌സ്-ബെംഗളൂരു മല്‍സരം വീണ്ടും നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഒരു യൂസര്‍ കുറിച്ചു.

മെസ്സിയുടെ ഫ്രീകിക്ക് വീഡിയോ കാണാം

റഫറിമാര്‍ക്ക് ഛേത്രിയെ ഭയം

റഫറിമാര്‍ക്ക് ഛേത്രിയെ ഭയം

സുനില്‍ ഛേത്രിക്കെതിരേ വിസില്‍ വിളിക്കാന്‍ റഫറിമാര്‍ക്ക് ഭയമാണ്. പ്രീ മാച്ച് വാം അപ്പുകളില്‍ സുനില്‍ ഛേത്രി നേടിയ ഗോളുകള്‍ റഫറി എന്തുകൊണ്ടാണ് കണക്കില്‍ കൂട്ടാത്തതെന്നു ഞങ്ങള്‍ക്കു അദ്ഭുതം തോന്നുകയാണെന്നായിരുന്നു ഒരു പരിഹാസം

ഇതു തീര്‍ച്ചയായും അന്വേഷിക്കണം. ഒരുപാട് തവണ റഫറിയുടെ തീരുമാനങ്ങള്‍ ബെംഗളൂരു എഫ്‌സിക്ക് അനുകൂലമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്തിരിക്കുന്നത് സംഘാടകരുടെ കണ്ണ് തുറപ്പിക്കുന്നതാണെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Saturday, March 4, 2023, 0:06 [IST]
Other articles published on Mar 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+