ISL: ഛേത്രിക്കും റഫറിക്കുമൊപ്പം എഐഎഫ്എഫ്! കളി വീണ്ടു നടത്തില്ല, ബ്ലാസ്റ്റേഴ്‌സ് പെട്ടു

ഐഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ വിവാദ മല്‍സരം വീണ്ടം നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തിന് വന്‍ തിരിച്ചടി. വിവാദ റഫറി ക്രിസ്റ്റല്‍ ജോണിന്റെ മോശം തീരുമാനത്തിനെതിരേ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡേഷന് (എഐഎഫ്എഫ്) ബ്ലാസ്റ്റേഴ്‌സ് നല്‍കിയ പരാതി തള്ളിയിരിക്കുകയാണ്. കളി വീണ്ടും നടത്തണമെന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആവശ്യം. പക്ഷെ അതു അനുവദിക്കാന്‍ കഴിയില്ലെന്ന തീരുമാനമാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി സ്വീകരിച്ചത്.
ബെംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോള്‍. അദ്ദേഹം ഫൗള്‍ ചെയ്യപ്പെട്ടതിനെ തുര്‍ന്നു ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു അരികില്‍ വച്ച് റഫറി ഫ്രീകിക്ക് വിധിക്കുകയായിരുന്നു.
പക്ഷെ യാതൊരു മുന്നറിപ്പുമില്ലാതെ ബ്ലാസ്റ്റേഴ്‌സ് കളിക്കാരും ഗോളി പ്രഭ്‌സുഖന്‍ ഗില്ലും തയ്യാറാവും മുമ്പ് ഛേത്രി പന്ത് വലയിലേക്കു തൊടുക്കുകയായിരുന്നു. ഇതിനെതിരേ ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ റഫറി ക്രിസ്റ്റല്‍ ജോണിനോടു വാദിച്ചെങ്കിലും അദ്ദേഹം ഗോളെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന. ഇതേ തുടര്‍ന്നു കോച്ച് ഇവാന്‍ വുക്കോമനോവിച്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ മല്‍സരം മതിയാക്കി മടങ്ങുകയായിരുന്നു. തുടര്‍ന്നു ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ വാദം
റഫറി ക്രിസ്റ്റല്‍ ജോണിന്റെ പിഴവാണ് ഫൗള്‍ കഴിഞ്ഞ് 30 സെക്കന്റിനകം ഫ്രീകിക്ക് എടുക്കാന്‍ സുനില്‍ ഛേത്രിയെ സഹായിച്ചതെന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണ് അടിയന്തര യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
വിവാദ റഫറി ക്രിസ്റ്റല്‍ ജോണിന്റെയും വാദം കേട്ടിരുന്നു. ഗോള്‍ നല്‍കിയ തന്റെ തീരുമാനം ശരിയാണെന്നു തന്നെയാണ് അച്ചടക്ക സമിതിക്ക മുമ്പും അദ്ദേഹം ആവര്‍ത്തിച്ചത്. ഇതോടെ എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിന്റെ പരാതി തള്ളുകയായിരുന്നുവെന്നാണ് വിവരം.
പക്ഷെ ഇതേക്കുറിച്ച് എഐഎഫ്എഫോ, ബ്ലാസ്‌റ്റേഴ്‌സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച എഐഎഫ്എഫ് ഈ വിഷയത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Also Read: IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ബ്ലാസ്‌റ്റേഴ്‌സിനെതിരേ നടപടിയുറപ്പ്
സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ നല്‍കാനുള്ള റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയും ശരിവച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ശരിക്കും പെട്ടിരിക്കുകയാണ്.
മല്‍സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനെതിരേ ശക്തമായ നടപടി ഫെഡറേഷന്‍ സ്വീകരിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനോ, ക്ലബ്ബിനോ വിലക്ക് വന്നേക്കാം. കൂടാതെ വലിയൊരു തുകയും പിഴയായി അടയ്‌ക്കേണ്ടിയും വന്നേക്കാം.
Also Read: ഫോമിലുള്ളവര്‍ മാത്രം, ഏകദിനത്തിലെ സൂപ്പര്‍ ലോക 11, ഇന്ത്യയുടെ 2 പേര്‍- അറിയാം

വിലക്കിനു സാധ്യത കുറവ്
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഐഎസ്എല്ലില്‍ നിന്നും ഒന്നോ, രണ്ടോ വര്‍ഷത്തേക്കു വിലക്കുന്നതു പോലെയുല്ല കടുപ്പമേറി തീരുമാനങ്ങള്‍ എഐഎഫ്എഫ് സ്വീകരിച്ചേക്കില്ല.
കാരണം ഐഎസ്എല്‍ ഇപ്പോള്‍ തന്നെ ഓരോ സീസണ്‍ കഴിയുന്തോറും കാണികള്‍ കുറഞ്ഞ് വന്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
നിലവില്‍ ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയാല്‍ അതു ഐഎസ്എല്ലിന്റെ വളര്‍ച്ചയാവും വേഗത്തിലാക്കുക. ഇതിനകം തന്നെ ബെംഗളൂരു എഫ്‌സിക്കെതിരായ വിവാദ മല്‍സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂട്ടത്തോടെ ഐഎസ്എല്ലിനെ അണ്‍ഫോളോ ചെയ്തിരുന്നു.
വിലക്ക് കൂടി ചുമത്തിയാല്‍ ഇതു കൂടുതല്‍ രൂക്ഷമാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെ മാത്രമേ വിലക്ക് പോലെയുള്ള കടുത്ത നടപടികളിലേക്കു എഐഎഫ്എഫ് നീക്കാന്‍ സാധ്യതയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications